റിഡോക്സ് പ്രവർത്തനം എന്നതിൽ എല്ലാ രാസപ്രവർത്തനങ്ങളും ഉൾപ്പെടുന്നു. ഇതിലെ ആറ്റങ്ങളുടെ ഓക്സീകരണനിലയിൽ മാറ്റമുണ്ടാവുന്നു. റിഡോക്സ് പ്രവർത്തനങ്ങൾ രാസഗണങ്ങൾക്കിടയിലെ ഇലക്ട്രോണുകളുടെ കൈമാറ്റത്തിൽ പങ്കെടുക്കുന്നു.

Sodium and fluorine bonding ionically to form sodium fluoride. Sodium loses its outer electron to give it a stable electron configuration, and this electron enters the fluorine atom exothermically. The oppositely charged ions are then attracted to each other. The sodium is oxidized, and the fluorine is reduced.

Reduction
Oxidant + e ⟶ Product
(Electrons gained; oxidation number decreases)

Oxidation
Reductant ⟶ Product + e
(Electrons lost; oxidation number increases)

The two parts of a redox reaction
Rusting iron

"റിഡോക്സ് " എന്നത് ഇലക്ട്രോണുകളുടെ കൈമാറ്റം നടക്കുന്ന രണ്ട് പ്രവർത്തനങ്ങളിൽ നിന്നും വന്നതാണ്. നിരോക്സീകരണവും, ഓക്സീകരണവും.[1] ഇവ ലളിതമായി വിവരിക്കാം:)

  • ഓക്സീകരണം എന്നത് ഇലക്ട്രോണുകളുടെ നഷ്ടപ്പെടലാണ് അല്ലെങ്കിൽ തന്മാത്ര, അണു, അയോൺ എന്നിവയുടെ ഓക്സീകരണനിലയിലെ വർധനയാണ്.
  • നിരോക്സീകരണം എന്നത് ഇലക്ട്രോണുകളുടെ നേടലാണ് അല്ലെങ്കിൽ തന്മാത്ര, അണു, അയോൺ എന്നിവയുടെ ഓക്സീകരണനിലയിലെ കുറവാണ്.

ശബ്ദോൽപ്പത്തി തിരുത്തുക

"റിഡോക്സ് " എന്നത് ഓക്സീകരണം, നിരോക്സീകരണം എന്നിവ ചേർന്നതാണ്.

ഓക്സീകരണം എന്നതു കൊണ്ട് യഥാർത്ഥത്തിൽ അർത്ഥമാക്കുന്നത് ഒരു ഓക്സൈഡുണ്ടാക്കുന്ന ഓക്സിജനുമായുള്ള പ്രവർത്തനമാണ്. ഡയോക്സിജൻ (O2) ആണ് ആദ്യമായി കണ്ടെത്തിയ ഓക്സീകാരി. പിന്നീട്, ഈ വാക്ക് ഓക്സിജൻ പോലുള്ള മറ്റു വസ്തുക്കളുടെ സമാന്തര രാസപ്രവർത്തനങ്ങ്ലിലും ഉപയോഗിച്ചുവരുന്നു. അന്തിമമായി ഇലക്ട്രോണുകളുടെ നഷ്ടപ്പെടുന്ന എല്ലാ പ്രവർത്തനങ്ങളേയും ഉൾപ്പെടുത്തി സാമാന്യവൽക്കരിച്ചിരിക്കുന്നു.


ലോഹങ്ങൾ എക്സ്ട്രാക്റ്റ് ചെയ്യുന്ന സമയത്ത് ലോഹ അയിരിനെ ചൂടാക്കുമ്പോൾ സംഭവിക്കുന്ന ഭാരത്തിലുള്ള കുറവ്, ആണ് reduction എന്നതുകൊണ്ട് അർഥമാക്കുന്നത്. മറ്റു രീതിയിൽ പറഞ്ഞാൽ, ലോഹ അയിര് നിരോക്സീകരിച്ച് ലോഹമാകുന്നു. ഇങ്ങനെ ഭാരം നഷ്ടപ്പെടുന്നതിനു കാരണം വാതകരൂപത്തിൽ ഓക്സിജൻ നഷ്ടപ്പെടുന്നതാണ് കാരണമെന്ന് ആന്റ്വാൻ ലാവോസിയെ (1743–1794) തെളിയിച്ചു. ഈ പ്രക്രിയയിൽ ലോഹ ആണുവിന് ഇലക്ട്രോണുകൾ ലഭിക്കുമെന്ന് പിന്നീട് ശാസ്ത്രജ്ഞന്മാർ മനസ്സിലാക്കി. ഇലക്ട്രോണുകൾ ലഭിക്കുന്ന എല്ലാ പ്രക്രിയകളേയും പൊതുവായി, reduction എന്നു വിളിച്ചു. ലഭിക്കുന്ന എന്ന അർഥത്തിനു വിപരീതമാണീ വാക്കെങ്കിലും ഓക്സിജൻ നഷ്ട്ടപ്പെടുന്ന പ്രക്രിയ എന്ന ചരിത്രപരമായി ഈ അർഥത്തിൽ തന്നെ ഈ പ്രക്രിയയെ വിളിച്ചുവരുന്നു.

reduction എന്നതിനുപകരം "hydrogenation" എന്ന് ഈ പ്രക്രിയയെ വിളിക്കാം. പ്രത്യേകിച്ചും കാർബണിക രസതന്ത്രത്തിലും ജൈവരസതന്ത്രത്തിലും ഹൈഡ്രജൻ വളരെയധികം രാസപ്രവർത്തനങ്ങളിലെ reducing agent ആയതിനാൽ ആണിത്. 1928ൽ ആണ് റിഡോക്സ് ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Redox Reactions". wiley.com.

Sources

"https://ml.wikipedia.org/w/index.php?title=റിഡോക്സ്_പ്രവർത്തനം&oldid=3543562" എന്ന താളിൽനിന്ന് ശേഖരിച്ചത്