സസ്യശാസ്ത്രപരാമായി സസ്യങ്ങളിൽ പ്രജനനത്തിനായി കായ് രൂപത്തിൽ ഉണ്ടാവുന്ന ഭാഗമാണ് ഫലം. പൊതുവെ മാംസളമായ ആവരണത്തോടുകൂടിയതും കായ(കുരു) അകത്തുമായി കാണപ്പെടുന്നു. എല്ലാ സസ്യങ്ങളിലും ഇങ്ങനെ ആകണമെന്നില്ല. സാധാരണ ജീവിതത്തിൽ ഇവയെ പഴം എന്നും അറിയപ്പെടുന്നു. പാചകത്തിനുപയോഗിക്കുന്ന മധുരമില്ലാ‍ത്ത വെള്ളരി, മത്തങ്ങ, വെണ്ട, മുളക് ഇവയെയും ഫലം എന്നുതന്നെ പറയുന്നു. മധുരമുള്ള മാങ്ങ, ചക്ക, വാഴപ്പഴം എന്നിവയും ഇതിലുൾപ്പെടുന്നു. പഴുത്ത പാകമായ എന്ന അർത്ഥത്തിലും ഫലം ഉപയോഗിക്കുന്നു.

പഴങ്ങൾ കൂടയിൽ, ബെൽതാസർ വാൻ ഡെർ അസ്റ്റ് വരച്ച ചിത്രം

മംസളഫലങ്ങളും ശുഷകഫലങ്ങളും എന്ന് രണ്ടു തരം ഫലങ്ങളുണ്ട്. ശുഷകഫലങ്ങളിൽ സ്പുടനഫലങ്ങളും അസ്പുടനഫലങ്ങളുമുണ്ട്.

വർഗീകരണം

തിരുത്തുക
 
പഴങ്ങളും‌ പച്ചക്കറികളും അനൗപചാരികമായ വർഗീകരിച്ചിരിക്കുന്നു.

ലഘു ഫലങ്ങൾ

തിരുത്തുക

ഒരു പുഷ്പത്തിന്റെ അണ്ഡാശയം വളർന്ന് ഒരൊറ്റ ഫലം ഉണ്ടാകുന്നവയാണ് സരളഫലങ്ങൾ. ഉദാഹരണം: പേരയ്ക്ക, മാമ്പഴം. സരളഫലങ്ങൾ രണ്ടിനമുണ്ട്.

മാംസള ഫലങ്ങൾ

തിരുത്തുക

ഫലം പാകമാകുമ്പോഴും അതിന്റെ ഫലകഞ്ചുകം മാംസളമായിത്തന്നെ നിലനിൽക്കുന്നവയാണ് മാംസള ഫലങ്ങൾ. മാമ്പഴം, ഓറഞ്ച്, വെള്ളരി.

ശുഷ്കഫലങ്ങൾ

തിരുത്തുക

ഫലം പാകമാകുമ്പോൾ ജലാംശം കുറഞ്ഞ് ഫലകഞ്ചുകം ഉണങ്ങിയിരിക്കുന്നവയാണ് ശുഷ്കഫലങ്ങൾ. ഉദാഹരണം:പയർ, വെണ്ട, കടുക്.

പുഞ്ജഫലങ്ങൾ

തിരുത്തുക

ഒരു പുഷ്പത്തിന്റെ ഒന്നിലധികം ജനിപർണങ്ങൾ സംയോജിതമായി ഉണ്ടാകുന്നവയാണ് പുഞ്ജഫലങ്ങൾ. ഉദാഹരണം:സ്ട്രോബറി.

സംയുക്തഫലങ്ങൾ

തിരുത്തുക

ഒരു പൂക്കുലയിലെ പൂവുകളുടെ അണ്ഡാശയങ്ങളെല്ലാം ഒന്നായി ചേർന്ന് ഒരൊറ്റ ഫലമായി മാറുന്നതാണ് സഞ്ചിത ഫലങ്ങൾ. ഉദാഹരണം:ചക്ക, മൾബറി.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫലം&oldid=3831709" എന്ന താളിൽനിന്ന് ശേഖരിച്ചത്