ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് വിക്രം കെ. കുമാർ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ വിജയചിത്രങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്.[1] തെലുങ്കിലെ സൂപ്പർ ഹിറ്റുകളായ ഇഷ്ടം, മനം, തമിഴിൽ മാധവൻ നായകനായ യാവരും നലം, സൂര്യ നായകനായ 24 എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങൾ.[2]

വിക്രം കെ. കുമാർ
വിക്രം കുമാർ
തൊഴിൽചലച്ചിത്ര സംവിധായകൻ
തിരക്കഥാകൃത്ത്
സജീവ കാലം1998–മുതൽ

ചലച്ചിത്രജീവിതം

തിരുത്തുക

ചെന്നെയിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിലെ ബിരുദപഠനത്തിനു ശേഷം 1997 ഏപ്രിലിൽ പ്രിയദർശന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് വിക്രമിന്റെ ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. ദോലി സജാ കേ രഹ്ന, ഹെരാ ഫെൻ എന്നീ ചിത്രങ്ങളിലും പ്രിയദർശനോടൊപ്പം പ്രവർത്തിച്ചു. 1998-ൽ സൈലന്റ് സ്ക്രീം എന്ന ചിത്രമാണ് വിക്രം സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. ഈ ചിത്രത്തിന് മികച്ച വിദ്യാഭ്യാസ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.[3].

2001-ൽ ഇഷ്ടം എന്ന തെലുങ്ക് ചിത്രം സംവിധാനം ചെയ്തതിലൂടെ ടോളിവുഡിലേക്കു പ്രവേശിച്ചു. ശ്രിയ ശരണിന്റെയും ആദ്യ ചിത്രമായിരുന്നു ഇത്. തമിഴിൽ മാധവനെ നായകനാക്കി വിക്രം സംവിധാനം ചെയ്ത യാവരും നലം എന്ന സൈക്കോളജിക്കൽ ഹൊറർ ചലച്ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2014-ൽ മനം എന്ന ചിത്രത്തിലൂടെ മികച്ച തെലുങ്ക് സംവിധായകനുള്ള ഫിലിംഫെയർ സൗത്ത് പുരസ്കാരം സ്വന്തമാക്കി. 2016-ൽ സൂര്യയെ നായകനാക്കി വിക്രം സംവിധാനം ചെയ്ത ശാസ്ത്രസാങ്കല്പിക ചിത്രമായ 24ഉം നിരൂപകശ്രദ്ധ നേടി.[4]

ചലച്ചിത്രങ്ങൾ

തിരുത്തുക
Key
  പുറത്തിറങ്ങാത്ത ചിത്രങ്ങൾ
വർഷം ചിത്രം ഭാഷ കുറിപ്പുകൾ
1998 സൈലന്റ് സ്ക്രീം ഇംഗ്ലീഷ് മികച്ച വിദ്യാഭ്യാസ ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം
2001 ഇഷ്ടം തെലുങ്ക്
2003 അലൈ തമിഴ്
2009 യവരും നലം തമിഴ്
13B ഹിന്ദി
2012 ഇഷ്ക് തെലുങ്ക്
2014 മനം തെലുങ്ക് മികച്ച തെലുങ്ക് സംവിധായകനുള്ള ഫിലിംഫെയർ സൗത്ത് പുരസ്കാരം
2016 24 തമിഴ് [5]

പുരസ്കാരങ്ങൾ

തിരുത്തുക
ദേശീയ ചലച്ചിത്രപുരസ്കാരം
ഫിലിംഫെയർ പുരസ്കാരം
  • മികച്ച തെലുങ്ക് സംവിധായകനുള്ള ഫിലിംഫെയർ സൗത്ത് പുരസ്കാരം - മനം (2014)
  1. Director Vikram K Kumar - Interview - Behindwoods.com - Tamil Movie Actor Interviews - Yaavarum Nalam 13B Alai Silent Scream Ishtam
  2. "സൂര്യയുടെ 24 പ്രദർശനത്തിനെത്തി". ദേശാഭിമാനി ദിനപത്രം. 2016 മേയ് 6. Archived from the original on 2016-05-07. Retrieved 2016 മേയ് 7. {{cite web}}: Check date values in: |accessdate= and |date= (help)
  3. "46th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-11-07. Retrieved 12 March 2012.
  4. "പ്രോജക്ട് 24 സക്സസ്". മാതൃഭൂമി ദിനപത്രം. 2016 മേയ് 6. Archived from the original on 2016-05-07. Retrieved 2016 മേയ് 7. {{cite web}}: Check date values in: |accessdate= and |date= (help)
  5. "Suriya and Samantha to team up". Deccan Chronicle. 13 February 2015.
"https://ml.wikipedia.org/w/index.php?title=വിക്രം_കുമാർ&oldid=3791611" എന്ന താളിൽനിന്ന് ശേഖരിച്ചത്