വിക്കിപീഡിയ സംവാദം:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/ഭൗതികശാസ്ത്രപദസൂചി

Electronics-നു സമമായ മലയാളനാമം നിർദേശിക്കുക

തിരുത്തുക
ഇലക്ട്രോണിക്സിനെ ഇലക്ട്രോൺ, കമ്പ്യൂട്ടർ മുതലായ പദങ്ങളെപ്പോലെ കരുതുക - അർദ്ധമലയാളീകരണം വേണ്ട. വല്ല പദവും നിലവിലുണ്ടോ എന്ന് ഏതായാലും അറിയില്ല. പത്താം ക്ലാസ്സിലെ പാഠപുസ്തകത്തിൽ ഇലക്ട്രോണിക്സ് എന്നുതന്നെയാണ്‌ -- റസിമാൻ ടി വി 09:38, 1 ഒക്ടോബർ 2009 (UTC)Reply

പദസൂചിയിലെ പദങ്ങളെക്കുറിച്ചുള്ള ചർച്ചകളാണ്‌ ഇവിടെ ഉചിതം.ഇവിടെ--തച്ചന്റെ മകൻ 13:27, 1 ഒക്ടോബർ 2009 (UTC)Reply

തമോഗർത്തം

തിരുത്തുക

Black hole നു തമോഗർത്തം എന്ന് ഉപയോഗത്തിലുണ്ട്. riyazahamed 10:47, 1 ഒക്ടോബർ 2009 (UTC)Reply

സംവാദം:തമോദ്വാരം കാണുക. അവിടെ ഈ വിഷയത്തിൽ ചർച്ച നടന്നിട്ടുണ്ട് -- റസിമാൻ ടി വി 10:57, 1 ഒക്ടോബർ 2009 (UTC)Reply

ആ സം‌വാദത്തിന്റെ ഒടുക്കം എന്തായിരുന്നു? ശാസ്ത്രകേരളത്തിലെ ലേഖനം ആരെഴുതിയതാണ്? ലേഖകന്റെ നിർദ്ദേശം പിന്നീട് സ്വീകരിക്കപ്പെട്ടിരുന്നോ? ആ സം‌വാദത്തിൽ Georgekutty യോട് യോജിക്കുന്നു. riyazahamed

പ്രവീൺ പറഞ്ഞതിൽ കാര്യമുണ്ടെന്നാണ്‌ എനിക്ക് തോന്നുന്നത്. ഗർത്തം എന്നത് closed at one end എന്ന ധ്വനിയുണ്ടാക്കുന്നു -- റസിമാൻ ടി വി 12:23, 1 ഒക്ടോബർ 2009 (UTC)Reply

ഇതും ഒന്ന് നോക്കണേ -- റസിമാൻ ടി വി 11:00, 1 ഒക്ടോബർ 2009 (UTC)Reply

തമോഗർത്തത്തിന്‌ കൂടുതൽ ഗരിമയുണ്ട്. അതിനാണ്‌ കൂടുതൽ പ്രചാരവും. closed at one end എന്ന ധാരണ പദം ഉണ്ടാക്കുന്നതല്ല. അനുഭവത്തിന്റേതാണ്‌. ദ്വാരം (ദ്വാ+ര)എന്നത് രണ്ടു തുറവികളെ മാത്രമേ ഭാഷാപരമായിത്തന്നെ ഉദ്ദേശിക്കുന്നുള്ളൂ. പല പദങ്ങളും കൂടുതൽ പ്രചാരത്തിലുള്ള അർത്ഥങ്ങൾ വെച്ച് വിവർത്തനം ചെയ്യുന്നത് പ്രശ്നമാണ്‌. അത്ര പ്രചാരത്തിലില്ലാത്ത അർത്ഥത്തിലാണ്‌ പല സംജ്ഞകളും ഉള്ളത്. --തച്ചന്റെ മകൻ 14:20, 1 ഒക്ടോബർ 2009 (UTC)Reply
ലേഖനത്തിന്റെ സം‌വാദത്താളിൽ ഈ അഭിപ്രായം പറയാമോ? അവിടെത്തന്നെ സമവായമാകുമെങ്കിൽ നന്നായിരുന്നു -- റസിമാൻ ടി വി 14:25, 1 ഒക്ടോബർ 2009 (UTC)Reply
സംസ്കൃതത്തിലെ ദ്വാരം, പേർഷ്യനിലെ ദർ, ഇംഗ്ലീഷിലെ ഡോർ- എല്ലാം കവാടം എന്ന അർത്ഥത്തിൽ ഒരു End- ൽ മാത്രം Open ആയതാണല്ലോ. ബലൂണിൽ ദ്വാരമുണ്ടായാൽ എങ്ങനെയിരിക്കും റസിമാൻ :) അതേ ധ്വനിപ്രശ്നം ദ്വാരത്തിനും വന്നില്ലേ. അതു കൊണ്ട് ആ കാരണം കൊണ്ട് മാത്രം 'ഗർത്ത'ത്തെ തള്ളിക്കളയരുത്. riyazahamed 17:22, 1 ഒക്ടോബർ 2009 (UTC)Reply

ബലൂണിലിടുന്ന ദ്വാരം (?) ബലൂണിന്റെ ഭിത്തിയുടെ ഇരുവശത്തേയ്ക്കുമുള്ള തുറവിയാണ്‌. അതുവഴി കൊടുക്കൽ വാങ്ങൽ നടക്കും. അതുകൊണ്ടാണ്‌ പൊട്ടക്കിണർ ഗർത്തമായാലും ദ്വാരമാവാത്തത്. എന്റെ ഉറച്ച വിശ്വാസം ദ്വാരമാണ്‌ ശരിയെന്നാണ്‌.--പ്രവീൺ:സംവാദം 17:50, 1 ഒക്ടോബർ 2009 (UTC)Reply

ഒരു ദ്വിമാന പ്രതലത്തിലെ 'രണ്ടു തുറവികൾ' എങ്ങനെയാണ് 'Black Hole' നു യോജിക്കുന്നത് എന്ന് പറയാമോ പ്രവീൺ. ദ്വാരം എന്നത് ഒരു Multidimensional Space-നെ പ്രതിനിധീകരിക്കാത്ത പ്രശ്നം ഉണ്ട്. ഒരു കവാടം മാത്രമല്ലല്ല്ലോ Black Hole. അത് ആന്തരികമായി പ്രതിനിധാനം ചെയ്യുന്ന എണ്ണമറിയാത്ത 'മാന'ങ്ങളെ എന്തു വിളിക്കും? riyazahamed 18:26, 1 ഒക്ടോബർ 2009 (UTC)Reply

ഇതു ഗർത്തത്തിനു യോജിക്കുമോ?--പ്രവീൺ:സംവാദം 22:01, 1 ഒക്ടോബർ 2009 (UTC)Reply


ക്ഷമിക്കണം. ഈ സം‌വാദം ഞാൻ ശ്രദ്ധിച്ചിരുന്നില്ല. തമൊഗർത്തം എന്നു മാറ്റിപ്പോയി. ഈ ചർച്ചയുടെ തീരുമാനം അനുസരിച്ച് യോജിച്ച തലക്കെട്ട് കൊടുക്കൂ. ഈ സം‌വാദം ആ ലെഖനത്ഥിന്റെ സം‌വാദം താളിൽ തന്നെയായാൽ കൊള്ളായിരുന്നു.--Shiju Alex|ഷിജു അലക്സ് 02:13, 2 ഒക്ടോബർ 2009 (UTC)Reply

ഷിജൂ അതു വേണ്ടാരുന്നു എന്നെന്റെ അഭിപ്രായം, റിയാസ് മേൽപ്പറഞ്ഞ വാദങ്ങൾ ഗർത്തത്തിനേക്കാളും ദ്വാരത്തിനു യോജിക്കും, ഹോൾ എന്നതു തന്നെ ട്രഡീഷണലായി ബഹു"മാന"ങ്ങൾ ഉള്ള ഒന്നല്ല എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 03:42, 2 ഒക്ടോബർ 2009 (UTC)Reply

തിരിച്ചാക്കിയിട്ടുണ്ടു്. --Shiju Alex|ഷിജു അലക്സ് 04:02, 2 ഒക്ടോബർ 2009 (UTC)Reply

തമോദ്വാരം തന്നെ കൂടുതൽ യോജിക്കുക --ജുനൈദ് (സം‌വാദം) 06:07, 4 ഒക്ടോബർ 2009 (UTC)Reply

നിരീക്ഷണം

തിരുത്തുക
  • ആപേക്ഷികബലതന്ത്രം : ആപേക്ഷികതാബലതന്ത്രമല്ലേ ശരി? സിദ്ധാന്തത്തെ പിൻപറ്റിയുള്ളതല്ലേ. relative mechaniൿസ് അല്ലല്ലോ.
  • ദ്രവ്യമാനം: പിണ്ഡം എന്ന പദത്തിൽ സമവായമായതല്ലേ? ദ്രവ്യമാനം നിലനിർത്തണോ? ദ്രവ്യം എന്ന പദം ചിലേടത്ത് ഉപയോഗിക്കുന്നത് ഉചിതം. ഉദാ: ദ്രവ്യോർജ്ജസമത.
  • പ്രയുക്തഭൗതികം, പ്രായോഗികഭൗതികം: പ്രയുക്തം = applied ആണ്‌. experimental = പരീക്ഷണാത്മകം എന്നോ മറ്റോ ആകണം. പ്രായോഗികം = practical ആണ്‌. പരീക്ഷണവും പ്രയോഗവും ഒന്നല്ലല്ലോ.എ
  • അടിസ്ഥാനം = fundamental, മൗലികം = elementary --തച്ചന്റെ മകൻ 10:28, 2 ഒക്ടോബർ 2009 (UTC)Reply
  • ആപേക്ഷികബലതന്ത്രം പോരേ? അർത്ഥവ്യത്യാസം ഗുരുതരമാണോ?
  • ദ്രവ്യമാനം നിലനിർത്തണ്ട എന്നാണഭിപ്രായം - നീക്കുന്നു. ദ്രവ്യോർജ്ജസമത ഉപയോഗിക്കുന്നത് matter-energy equality എന്ന അർത്ഥത്തിലല്ലേ
  • ശരിയാക്കിയിട്ടുണ്ട്. ഭൗതികശാസ്ത്രത്തെക്കുറിച്ചുള്ള (അലങ്കോലമായിക്കിടക്കുന്ന) വിക്കി ലേഖനത്തിൽ നിന്നെടുത്തപ്പോൾ പറ്റിയതാണ്‌
  • തിരിഞ്ഞുപോയി. ശരിയാക്കുന്നു

-- റസിമാൻ ടി വി 10:36, 2 ഒക്ടോബർ 2009 (UTC)Reply

  • relative mechanics എന്ന ഒരു പദം ഉപയോഗത്തിലുള്ളതായി അറിവില്ല. ആപേക്ഷിക എന്നത് ആപേക്ഷികതയെ സൂചിപ്പിക്കാമല്ലോ
  • സാധനം ഒന്നുതന്നെ. പക്ഷെ ദ്രവ്യ-ഊർജ്ജ സമത എന്നു പറയുമ്പോൾ ഊർജ്ജവും ദ്രവ്യവും ഒന്നുതന്നെ എന്ന qualitative അർത്ഥം വരുന്നതുപോലെ തോന്നുന്നു. ദ്രവ്യമാനവും ഊർജ്ജവും യോഗ്യമായ ഏകകങ്ങൾ ഉപയോഗിച്ചാൽ തുല്യമാവും (E=m) എന്ന് പറയുന്നത് ഇതിലും strong ആയ വാചകമായി തോന്നുന്നു

--റസിമാൻ ടി വി 06:44, 5 ഒക്ടോബർ 2009 (UTC)Reply

Electromotive force

തിരുത്തുക

Electromotive force ന് വിദ്യുത്പ്രേരണബലം എന്നോ വിദ്യുത്പ്രേരകബലം എന്നോ ആണ്, ഏതാ ശരി? --ജുനൈദ് (സം‌വാദം) 07:14, 4 ഒക്ടോബർ 2009 (UTC)Reply

പ്രേരകം ആകണം. വൈദ്യുതിയെ പ്രേരിപ്പിക്കുന്നത് എന്ന അർത്ഥത്തിൽ -- റസിമാൻ ടി വി 06:44, 5 ഒക്ടോബർ 2009 (UTC)Reply

electromotive force ഒരു ബലം അല്ല. Electromotive force എന്ന English താളിൽ terminology കാണുക. Curious10 10:40, 18 മേയ് 2010 (UTC)

"വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ഭൗതികശാസ്ത്രം/ഭൗതികശാസ്ത്രപദസൂചി" എന്ന പദ്ധതി താളിലേക്ക് മടങ്ങുക.