വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-07-2018
ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് സർപ്പശലഭം അഥവാ അറ്റ്ലസ് ശലഭം (Atlas Moth) (ശാസ്ത്രീയനാമം: Attacus taprobanis). ചിറകുകളുടെ വിസ്താരത്താൽ ഇതാണ് ലോകത്തെ ഏറ്റവും വലിയ നിശാശലഭം എന്നു കരുതിയിരുന്നു. എന്നാൽ സമീപകാലപഠനങ്ങൾ പ്രകാരം ന്യൂ ഗിനിയിലെയും വടക്കേ ആസ്ത്രെലിയയിലെയും ഹെർക്കുലീസ് നിശാശലഭം ഇതിനേക്കാൾ വലിയതാണെന്നു കാണുന്നു. അവയുടെ ചിറകുകളുടെ വിസ്താരവും കൂടുതലാണ്. നിബിഡവനപ്രദേശങ്ങളിലാണ് സർപ്പശലഭങ്ങളെ കണ്ടുവരുന്നത്. ഇവ ആവാസവ്യവസ്ഥയിൽനിന്ന് അധികദൂരം പറന്നുപോകാറില്ല. രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന വർണ ശബളമായ ജീവിതത്തിൽ ഈ ശലഭങ്ങൾ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതൽ ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്. ഇലകൾ കോട്ടിവളച്ചു പട്ടുനൂൽ കൊണ്ടു നെയ്താണ് പുഴു സമാധിയിരിക്കുന്നത്. നാലാഴ്ച കൊണ്ട് ഇവ ശലഭങ്ങളായി പുറത്ത് വരും. സർപ്പശലഭപ്പുഴുവാണ് ഈ ചിത്രത്തിലുള്ളത്. ഛായാഗ്രഹണം: ജീവൻ ജോസ്