ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നാണ് അറ്റ്‌ലസ് ശലഭം അഥവാ സർപ്പശലഭം (Atlas Moth) (ശാസ്ത്രീയനാമം: Attacus taprobanis).[2][3] നേരത്തെ അറ്റ്ലസ് ശലഭത്തിന്റെ ഉപവർഗമായി കണക്കാക്കിയിരുന്ന Attacus taprobanis ആണ് ദക്ഷിണ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നത്.[4][3][5]

അറ്റ്‌ലസ് ശലഭം (Atlas Moth)
Attacus taprobanis-Kadavoor-2018-07-07-001.jpg
ആൺ ശലഭം
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. taprobanis
Binomial name
Attacus taprobanis
Moore, 1882[1]
Atlas Moth ,Attacus taprobanis

ചിറകുകളുടെ വിസ്താരത്താൽ ഇതാണ് ലോകത്തെ ഏറ്റവും വലിയ നിശാശലഭം എന്നു കരുതിയിരുന്നു.[6] എന്നാൽ സമീപകാലപഠനങ്ങൾ പ്രകാരം ന്യൂ ഗിനിയിലെയും വടക്കേ ആസ്ത്രെലിയയിലെയും ഹെർക്കുലീസ് നിശാശലഭം ഇതിനേക്കാൾ വലിയതാണെന്നു കാണുന്നു.[7][8] അവയുടെ ചിറകുകളുടെ വിസ്താരവും കൂടുതലാണ്.

നിബിഡവനപ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്. ഇരുചിറകുകളും വിടർത്തുമ്പോൾ 240 മില്ലീമീറ്റർ നീളമുണ്ട്. ചെമപ്പ് കലർന്ന തവിട്ടുനിറമാണ് ഇതിന്. മുൻചിറകുകളിൽ പാമ്പിന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഇതുപകരിക്കുന്നു. മുൻ-പിൻ ചിറകുകളിൽ വെളുത്ത നിറത്തിൽ ത്രികോണ അടയാളങ്ങളുണ്ട്. ചിറകുകൾക്കു പിന്നിൽ പാമ്പിന്റെ തലയുടെ രൂപമുള്ളതിനാൽ സ്‌നേക്‌സ് ഹെഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. സാധാരണ ശലഭങ്ങളെപ്പോലെ ജീവിതചക്രമുള്ള ഇവ നിത്യഹരിതവൃക്ഷങ്ങളുടെ ഇലകളിലാണ് മുട്ടയിടുന്നത്. കറുപ്പ്, ബ്രൗൺ, പർപ്പിൾ നിറങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ ശലഭങ്ങൾക്ക് രണ്ടുമാസം മാത്രമേ ആയുസ്സുള്ളൂ. അറ്റ്‌ലസ് ശലഭങ്ങൾ ആവാസവ്യവസ്ഥയിൽനിന്ന് അധികദൂരം പറന്നുപോകാറില്ല.[9]

തെക്കുകിഴക്കൻ ഏഷ്യയിലെ വനമേഖലകളിൽ ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവയെ കണ്ടുവരാറുള്ളത്. സാധാരണഗതിയിൽ 10 മുതൽ 12 ഇഞ്ചുവരെയാണ് വിടർത്തിയ ചിറകുകളുടെ നീളം. ഈ വിഭാഗത്തിലെ ആൺശലഭങ്ങളേക്കാൾ പെൺശലഭങ്ങൾക്കാണ് വലിപ്പവും ഭംഗിയും കൂടുതൽ. രണ്ടാഴ്ച മാത്രം നീണ്ടു നിൽക്കുന്ന വർണ ശബളമായ ജീവിതത്തിൽ ഈ ശലഭങ്ങൾ ആഹാരം കഴിക്കാറില്ല. പുഴുവായിരിക്കെ ആഹരിച്ചതിന്റെ കരുതൽ ഉപയോഗപ്പെടുത്തിയാണ് പ്രജനനത്തിനു മാത്രമായുള്ള ജീവിതം നയിക്കുന്നത്. വായ ഭാഗം തീരെ വികാസം പ്രാപിക്കാറില്ല. പെണ്ണിന്റെ പ്രത്യേക ഹോർമോൺ ഗന്ധത്തിൽ ആകൃഷ്ടരായാണ് ആൺ ശലഭം എത്തുന്നത്.

ഇലകൾ കോട്ടിവളച്ചു പട്ടുനൂൽ കൊണ്ടു നെയ്താണ് പുഴു സമാധിയിരിക്കുന്നത്. നാലാഴ്ച കൊണ്ടു ഇവ ശലഭങ്ങളായി വെളിയിൽ വരും. പട്ടുനൂലിനു വേണ്ടി ഇന്ത്യയിൽ ചിലയിടങ്ങളിൽ അറ്റ്‌ലസ് ശലഭങ്ങളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്താറുണ്ട്.[10]

കൂടുതൽ വിവരങ്ങൾതിരുത്തുക

ജീവിതചക്രംതിരുത്തുക

അവലംബംതിരുത്തുക

  1. "Attacus taprobanis, Moore, 1882–1883". gbif.org. ശേഖരിച്ചത് 4 July 2016.
  2. Moore, Frederic (1880). The Lepidoptera of Ceylon. Vol. II. London: L. Reeve & co. പുറങ്ങൾ. 124–125.
  3. 3.0 3.1 Savela, Markku. "Attacus Linnaeus, 1767". Lepidoptera - Butterflies and Moths. ശേഖരിച്ചത് 2018-03-17. Cite has empty unknown parameter: |dead-url= (help)
  4. Peigler, Richard S. (1989). A revision of the Indo-Australian genus Attacus (Lepidoptera: Saturniidae). Lepidoptera Research Foundation. ISBN 0961146427. ശേഖരിച്ചത് 5 June 2018.
  5. Hampson, G. F. (1892). The Fauna of British India Including Ceylon and Burma: Moths. I. Taylor & Francis. പുറങ്ങൾ. 15–16. ശേഖരിച്ചത് 29 September 2017.
  6. Watson, A. & Whalley, P.E.S. (1983). The Dictionary of Butterflies and Moths in colour. Peerage Books, London, England. ISBN 0-907408-62-1
  7. Robert G. Foottit & Peter H. Adler. 2009. Insect Biodiversity: Science and Society. Blackwell Publishing Ltd. ISBN 978-1-405-15142-9
  8. Rainier Flindt. 2006. Amazing Numbers in Biology. Springer-Verlag, Berlin. ISBN 3-540-30146-1
  9. "ശലഭലോകത്തെ ഭീമന്മാർ കല്ലടയാറ്റിന്റെ തീരത്തേക്ക്". മാതൃഭൂമി. 08 ആഗസ്റ്റ് 2011. മൂലതാളിൽ (പത്രലേഖനം) നിന്നും 8 സെപ്റ്റംബർ 2012 06:01:28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 മാർച്ച് 2014. Check date values in: |date= and |archivedate= (help)
  10. അറ്റ്‌ലസ് ശലഭങ്ങൾ ഇണചേരുന്ന ദൃശ്യങ്ങൾ പകർത്തി (തൃക്കരിപ്പൂർ വാർത്ത)സംഭരിച്ചത് (17 Aug 2011)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സർപ്പശലഭം&oldid=3683610" എന്ന താളിൽനിന്ന് ശേഖരിച്ചത്