വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഫെബ്രുവരി 2020
<< | ഫെബ്രുവരി 2020 | >> |
---|
ചെറിയ ഇലക്കുരുവിയാണ് ചിഫ്ചാഫ്. തവിട്ടു കലർന്ന മങ്ങിയ പച്ച നിറമുള്ള അടിവശമുള്ള ഈ പക്ഷിക്ക് നീളം കുറഞ്ഞ വെള്ള പുരികവും കറുത്ത കൊക്കുമാണുള്ളത്. നീളം 10-12 സെന്റിമീറ്റർ വരും, പൂവന് 7-8 ഗ്രാം തൂക്കവും പിടയ്ക്ക് 6-7 ഗ്രാം തൂക്കവുമുണ്ട്. ദേശാടനം നടത്തുന്ന പക്ഷികളെ യൂറോപ്പിലും തെക്കനേഷ്യയിലും വടക്കേ ആഫ്രിക്കയിലും കാണാം.
ഛായാഗ്രഹണം: മനോജ്. കെ
ഏഷ്യയിൽ കണ്ടുവരുന്ന ഒരു നീലി ചിത്രശലഭമാണ് ലൈലാക് വെള്ളിവരയൻ. ഡിസംബർ-ജനുവരി മാസങ്ങളിലാണ് ഇവയെ സാധാരണയായി കാണാറുള്ളത് . ഇന്ത്യയിൽ കർണാടകയിലും അരുണാചൽ പ്രദേശിലും ലൈലാക് വെള്ളിവരയനെ കണ്ടെത്തിയിട്ടുണ്ട്.
ഛായാഗ്രഹണം: അജിത് ഉണ്ണികൃഷ്ണൻ
ശുദ്ധജലാശയങ്ങൾക്കു സമീപത്തായി സാധാരണ കാണപ്പെടുന്ന ഒരിനം കല്ലൻ തുമ്പിയാണ് വയൽത്തുമ്പി. മിക്ക ഏഷ്യൻ രാജ്യങ്ങളിലും ഇവയെ കാണാം. വയൽത്തുമ്പികളിൽ ആണും പെണ്ണും കാഴ്ച്ചയിൽ വ്യത്യസ്തരാണ്, ആൺതുമ്പികൾക്ക് കടുത്ത ചുവപ്പുനിറവും പെൺതുമ്പികൾക്കു മഞ്ഞനിറവുമാണ്. കേരളത്തിൽ സുലഭമായി കാണപ്പെടുന്ന വയൽത്തുമ്പികളെ കുളങ്ങൾ, ചെറിയ വെള്ളക്കെട്ടുകൾ, പുഴയോരങ്ങൾ, കിണറുകൾ, ടാങ്കുകൾ, നെൽപ്പാടങ്ങൾ എന്നിവിടങ്ങളിലെല്ലാം കാണാം.
ഛായാഗ്രഹണം: ജീവൻ ജോസ്
മലയാള അക്ഷരമാലയിൽ ഒന്നിലധികം വ്യഞ്ജനാക്ഷരങ്ങൾ കൂടിച്ചേർന്നെഴുതുന്നവയെ കൂട്ടക്ഷരങ്ങൾ എന്നു പറയുന്നു. വ്യഞ്ജനാക്ഷരങ്ങളുടെ ഇരട്ടിപ്പു് അല്ലെങ്കിൽ വ്യത്യസ്ത അക്ഷരങ്ങൾ കൂടിച്ചേരൽ എന്നീ സന്ദർഭങ്ങളിൽ കൂട്ടക്ഷരങ്ങളുണ്ടാവും. കൂട്ടക്ഷരമായ ള്ള പരമ്പരാഗത ലിപിയിലെഴുതിയിരിക്കുന്ന ഒരു വഴികാട്ടിയാണ് ചിത്രത്തിൽ.
ഛായാഗ്രഹണം: രൺജിത്ത് സിജി
കാടുകളിലും കാവുകളിലും കാണപ്പെടുന്ന ഇരുണ്ട തവിട്ടു നിറമുള്ള പൂമ്പാറ്റയാണ് പുള്ളിപ്പരപ്പൻ. ശരവേഗത്തിൽ പറക്കുന്ന ഇവ വേനൽക്കാലത്ത് വിരളമായിരിയ്ക്കും. തണൽ ഇഷ്ടമുള്ള ഈ പൂമ്പാറ്റകൾ ഇലയുടെ അടിവശത്തിരുന്നാണ് വിശ്രമിയ്ക്കുന്നത്. സ്പർശിനി നോക്കി ആണിനെയും പെണ്ണിനേയും തിരിച്ചറിയാം. ശലഭപ്പുഴുവിനു പച്ച നിറമാണ്.
ഛായാഗ്രഹണം: ബ്രിജേഷ് പൂക്കോട്ടൂർ