<< ഒക്ടോബർ 2020 >>

ഒക്ടോബർ 3 - 5

പീലിത്തുമ്പി
പീലിത്തുമ്പി

ഏഷ്യയിലെ ഉഷ്ണമേഖലാപ്രദേശത്തു കാണപ്പെടുന്ന മരതകത്തുമ്പി കുടുംബത്തിലെ ഒരിനം സൂചിത്തുമ്പിയാണ് പീലിത്തുമ്പി. ആൺതുമ്പികളുടെ പിൻചിറകുകളുടെ മുകൾഭാഗം തിളക്കമുള്ള പച്ചനിറത്തോടു കൂടിയതും അടിഭാഗം ബ്രൗൺ നിറത്തിലുമാണ്. പെൺതുമ്പികൾക്ക് വെളുത്ത രണ്ടു പൊട്ടോടുകൂടിയ സുതാര്യമായ ചിറകുകളുണ്ട്. കാടുകളിലോ കാടുകളോടു ചേർന്നുകിടക്കുന്ന ആയ പ്രദേശങ്ങളിലോ ഉള്ള അരുവികളിലോ തോടുകളിലോ ആണ് കൂടുതലായും കണ്ടുവരുന്നത്. പെൺതുമ്പികൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സസ്യങ്ങളിലാണ് മുട്ടയിടുന്നത്.

ഛായാഗ്രഹണം: ജീവൻ ജോസ്


ഒക്ടോബർ 6 - 8

കുങ്കുമ നിഴൽത്തുമ്പി
കുങ്കുമ നിഴൽത്തുമ്പി

തണൽപ്രദേശങ്ങളിൽ മഴക്കാലത്ത് മാത്രം കാണുന്ന നിഴൽത്തുമ്പി കുടുംബത്തിലെ ഒരു സൂചിത്തുമ്പിയാണ് കുങ്കുമ നിഴൽത്തുമ്പി. കുങ്കുമനിറത്തിലുള്ള ഉരസ്സും ഉദരത്തിന്റെ അഗ്രഭാഗങ്ങളിലെ ഇളം നീല പൊട്ടും ഇവയെ എളുപ്പം തിരിച്ചറിയുവാൻ സഹായിക്കുന്നു. പശ്ചിമഘട്ട വനമേഖലയിൽ അപൂർവ്വമായി കാണുന്നു. വനങ്ങളിൽ മഴക്കാലത്തുണ്ടാകുന്ന താത്കാലിക നീർച്ചാലുകളിലും അടിക്കാടുകളാൽ മൂടപ്പെട്ട സ്ഥലങ്ങളിലുമാണ് കാണപ്പെടുന്നത്.

ഛായാഗ്രഹണം: Rison Thumboor


ഒക്ടോബർ 9 - 12

കാട്ടുവരയണ്ണാൻ
കാട്ടുവരയണ്ണാൻ

അണ്ണാൻ കുടുംബത്തിലെ ഇന്ത്യൻ തദ്ദേശവാസിയായ ഒരു കരണ്ടുതീനിയാണ് കാട്ടുവരയണ്ണാൻ. മധ്യരേഖാ-അർദ്ധമധ്യരേഖാപ്രദേശങ്ങളിലെ വരണ്ട കാടുകളിലും തോട്ടങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. പശ്ചിമഘട്ടത്തിലെ ചായത്തോട്ടങ്ങളിൽ സാധാരണയായി കാണുന്ന ഇവ ആവാസവ്യവസ്ഥയിലെ മാറ്റം ഇഷ്ടപ്പെടുന്നവയല്ല.

ഛായാഗ്രഹണം: David V Raju


ഒക്ടോബർ 13 - 16

മേഘവർണ്ണൻ
മേഘവർണ്ണൻ

കർണ്ണാടകത്തിലും കേരളത്തിലും കാണപ്പെടുന്ന നീർരത്നം കുടുംബത്തിലെ ഒരിനം സൂചിത്തുമ്പിയാണ് മേഘവർണ്ണൻ. ആൺ തുമ്പിയുടെ മുഖത്ത് കറുത്ത വരകളും ചുവന്ന പൊട്ടുകളും കാണാം, പെൺതുമ്പികൾ കറുത്ത വരകളോടു കൂടിയ നീലനിറത്തിലുള്ളവയാണ്. വനപ്രദേശങ്ങളിലെ മിറിസ്റ്റിക്ക ചതുപ്പുകളോടു ചേർന്നുള്ള അരുവികളുടെ തീരത്താണ് ഇവയെ കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ തട്ടേക്കാട്, കല്ലാർ, വിതുര, ആനക്കുളം എന്നിവിടങ്ങളിൽ മേഘവർണ്ണനെ കണ്ടിട്ടുണ്ട്.

ഛായാഗ്രഹണം: Rison Thumboor


ഒക്ടോബർ 17 - 20

കെ.കെ. ഉഷ
കെ.കെ. ഉഷ

കേരള ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിതയാണ്‌ കെ.കെ. ഉഷ. ഗവണ്മെന്റ് പ്ലീഡറായി 1979-ൽ നിയമിതയായ ഉഷ 1991 മുതൽ 2001 വരെ ജഡ്ജിയും 2000 മുതൽ 2001 വരെ ചീഫ് ജസ്റ്റിസും ആയിരുന്നു.

ഛായാഗ്രഹണം: Augustus Binu


ഒക്ടോബർ 29 - 31

കെ.കെ. ഉഷ
കെ.കെ. ഉഷ

കേരളത്തിൽ സുലഭമായി കാണപ്പെടുന്ന വിഷമില്ലാത്ത ഇനം പാമ്പാണ് ഇന്ത്യൻ ചേര. മഞ്ഞചേര, കരിഞ്ചേര തുടങ്ങി പല പേരുകളിൽ ഇത് അറിയപ്പെടുന്നു. രണ്ടു മീറ്റർ വരെ ണീളമുണ്ടാവുന്ന ചേരയുടെ തല മൂർഖന്റേത് പോലെ നീണ്ടിരിക്കുന്നതിനാൽ മൂർഖനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മഞ്ഞയോ മങ്ങിയ കറുപ്പുനിറമോ ഉള്ള ശരീരത്തിന്റെ ശൽക്കങ്ങൾ നിറഞ്ഞ അരികുകളിൽ കറുപ്പുനിറമുണ്ടാകും.

ഛായാഗ്രഹണം: Augustus Binu