വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/നവംബർ 2020
<< | നവംബർ 2020 | >> |
---|
കേരളത്തിൽ സുലഭമായി കാണപ്പെടുന്ന വിഷമില്ലാത്ത ഇനം പാമ്പാണ് ഇന്ത്യൻ ചേര. മഞ്ഞചേര, കരിഞ്ചേര തുടങ്ങി പല പേരുകളിൽ ഇത് അറിയപ്പെടുന്നു. രണ്ടു മീറ്റർ വരെ ണീളമുണ്ടാവുന്ന ചേരയുടെ തല മൂർഖന്റേത് പോലെ നീണ്ടിരിക്കുന്നതിനാൽ മൂർഖനായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മഞ്ഞയോ മങ്ങിയ കറുപ്പുനിറമോ ഉള്ള ശരീരത്തിന്റെ ശൽക്കങ്ങൾ നിറഞ്ഞ അരികുകളിൽ കറുപ്പുനിറമുണ്ടാകും.
ഛായാഗ്രഹണം: Augustus Binu
കർണ്ണാടകത്തിലെ പന്ത്രണ്ടാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രമാണ് ഹൊയ്സാളേശ്വരക്ഷേത്രം. ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹളേബീഡുവിലെ ഏറ്റവും വലിയ സ്മാരകമാണിത്. ഹൊയ്സാല രാജാവായ വിഷ്ണുവർദ്ധനയുടെ സഹായത്തോടെ ഒരു വലിയ മനുഷ്യ നിർമ്മിതതടാകത്തിന്റെ തീരത്താണ് ഈ ക്ഷേത്രം പണിതത്.
ഛായാഗ്രഹണം: Augustus Binu