വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹനാൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
നീക്കം ചെയ്തിരിക്കുന്നു..Akhiljaxxn (സംവാദം) 13:34, 21 സെപ്റ്റംബർ 2018 (UTC)[മറുപടി]
- ഹനാൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല.ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയതയാണ്, വിക്കിപീഡിയ എന്തൊക്കെയല്ല) വിക്കിപീഡിയ ഒരു പത്രമല്ല അതിനാൽ നീക്കം ചെയ്യുക.--Akhiljaxxn (സംവാദം) 13:45, 4 സെപ്റ്റംബർ 2018 (UTC)[മറുപടി]
ഈ താൾ വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായിട്ടുള്ളതല്ല എന്ന അഭിപ്രായം ഉണ്ടെങ്കിൽ തീർച്ചയായും നീക്കം ചെയ്യേണ്ടതാണ്. ഇതേ ഗണത്തിൽപ്പെടുത്താവുന്ന മാണിക്യമലരായ പൂവി, പി.എം.എ. ജബ്ബാർ, പ്രിയ പ്രകാശ് വാര്യർ എന്നിങ്ങനെ ഏതാനും താളുകൾകൂടി ഉദാഹരണത്തിനായി മാത്രം ശ്രദ്ധിക്കുക.പ്രിയ പ്രകാശ് വാര്യർ എന്ന താൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് (ഒരു വിഷയത്തിൽ മാത്രമുള്ള ശ്രദ്ധേയത).ഇതൊക്കെയും മോശമാണെന്ന് അഭിപ്രായമില്ല അതൊക്കെയും നിലനിറുത്തേണ്ടതുമാണ്. ഇതിനേക്കാളും ശ്രദ്ധേയതയില്ലാത്ത അനേകം താളുകൾ വിക്കിയിൽ പരതിയാൽ താങ്കൾക്ക് ഇനിയും കാണാൻ സാധിക്കുന്നതാണ്. ഒരു വിഷയത്തിൽ മാത്രമുള്ള ശ്രദ്ധേയതയാണെങ്കിൽക്കൂടി ഇക്കാലത്ത് പത്രവാർത്തകളെയും മീഡിയകളേയും തികച്ചും അവഗണിക്കുവാനും പാടില്ലാത്തതാണ്. ഈ വ്യക്തിയെക്കുറിച്ച് മലയാളത്തിനു പുറത്തുള്ള പത്രങ്ങളിലെ വാർത്തകളും ശ്രദ്ധിക്കുമല്ലോ. വിക്കീപീഡിയ ഒരു പത്രമല്ല എന്നുള്ളതും എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ട്.
Malikaveedu (സംവാദം) 15:50, 4 സെപ്റ്റംബർ 2018 (UTC)[മറുപടി]
- ഈ വിഷയത്തിന് വിക്കിപീഡിയയിൽ ഉൾപ്പെടുത്തുവാൻ തക്കവിധമുള്ള ശ്രദ്ധേയത ഇല്ലെന്ന കാര്യം വാസ്തവമാണ്. ഒരു പെൺകുട്ടി മീൻ വിൽക്കുന്നതിനു സമൂഹ മാധ്യമങ്ങളും പത്രമാധ്യമങ്ങളും നൽകിയ അനാവശ്യമായ പബ്ലിസിറ്റിയിലൂടെ മാത്രമാണ് ഹനാൻ ശ്രദ്ധിക്കപ്പെടുന്നത്. ചലച്ചിത്രങ്ങളിൽ ചെയ്തിട്ടുള്ള വേഷങ്ങളെക്കാൾ ഈ മീൻ വിൽപ്പനയാണ് അവരെ പ്രശസ്തയാക്കിയത്. ഒരു ചലച്ചിത്രനടി മീൻ വിൽക്കുന്നു എന്ന ലേബലിൽ മാധ്യമങ്ങൾ ഈ സംഭവം ആഘോഷമാക്കി. വായനക്കാരെ ആകർഷിക്കുന്നതാണല്ലോ ഇക്കാലത്തെ മാധ്യമധർമ്മം! ഒരു ചലച്ചിത്രത്തിലെ ശ്രദ്ധേയമായ വേഷം പോലും ഹനാൻ എന്ന ലേഖനത്തിനു വിക്കിപീയയിൽ നിലനിർത്തുവാൻ തക്കവിധമുള്ള ശ്രദ്ധേയത നൽകുമായിരുന്നു. വിക്കിപീഡിയയെ സംബന്ധിച്ച് മീൻ വിൽപ്പന എന്നത് തീർത്തും പ്രാധാന്യം ഇല്ലാത്ത സംഭവമാണ്. പക്ഷേ ഹനാനെക്കുറിച്ച് അന്യഭാഷാമാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്തു എന്ന കാര്യവും സത്യമാണ്. ഒരു വിദ്യാർത്ഥി തന്റെ കുടുംബത്തിന്റെ ഉപജീവനത്തിനായി മീൻ വിൽക്കുന്നു എന്ന കാഴ്ചപ്പാടിലാണ് അവയിൽ പലതും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ കാഴ്ചപ്പാടിനും വിക്കിപീഡിയയിലെ ശ്രദ്ധേയതാ മാനദണ്ഡം അനുസരിച്ച് പ്രാധാന്യമില്ല. മുകളിൽ പറഞ്ഞിരിക്കുന്ന ലേഖനങ്ങൾ ഒരു ചലച്ചിത്രവുമായും അതിലെ ഗാനവുമായും എങ്കിലും ബന്ധപ്പെട്ടവയാണെന്നു പറയാം. ഹനാൻ എന്ന ലേഖനം അങ്ങനെയല്ല. -- അരുൺ സുനിൽ കൊല്ലം (സംവാദം) 23:44, 4 സെപ്റ്റംബർ 2018 (UTC)[മറുപടി]
- ഹനാനെ പ്പറ്റിയുള്ള ലേഖനത്തിന് ശ്രദ്ധേയതയില്ല. ഒഴിവാക്കാവുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 01:43, 5 സെപ്റ്റംബർ 2018 (UTC)[മറുപടി]
- Malikaveedu, മാണിക്യമലരായ പൂവി, പി.എം.എ. ജബ്ബാർ, പ്രിയ പ്രകാശ് വാര്യർ എന്നിവയിൽ മാണിക്യമലരായ പൂവി എന്ന താൾ ശ്രദ്ധേയത നയം പാലിക്കുന്നതാണ്. ജബാർ എന്ന വ്യക്തിയുടെ ശ്രദ്ധേയത അദ്ദേഹം ഈ ഗാനത്തിനു മുമ്പും ശ്രദ്ധേയനാണൊ എന്നും ഈ ഗാനത്തിന് വേണ്ടി എന്തെങ്കിലും പ്രധാന പുരസ്കാരം നേടിയിട്ടുണ്ടൊ എന്നതൊ കൂടി ആശ്രയിച്ചിരിക്കും. അത് എതായാലും പ്രസ്തുത താളിൽ വ്യക്തമല്ല. പ്രിയാ വാര്യരും ശ്രദ്ധേയത പാലിക്കുന്നില്ല അതുകൊണ്ടാണ് ഇംഗ്ലീഷ് വിക്കിപീഡിയ നീക്കം ചെയ്തത്. ഈ താളുകളെ കുറിച്ചിട്ടുള്ള അവയുടെ സംവാദം താളിൽ രേഖപ്പെടുത്താവുന്നതാണ്. Akhiljaxxn (സംവാദം) 01:51, 5 സെപ്റ്റംബർ 2018 (UTC)[മറുപടി]
- ഒഴിവാക്കുന്നതിനെ അനുകൂലിക്കുന്നു.
Malikaveedu (സംവാദം) 03:56, 5 സെപ്റ്റംബർ 2018 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.