വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സരിത എസ്. നായർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --അജയ് ബാലചന്ദ്രൻ (സംവാദം) 03:54, 12 ഓഗസ്റ്റ് 2013 (UTC)[മറുപടി]
സോളാർ തട്ടിപ്പിൽ ലയിപ്പിക്കാനായി മായ്ക്കാൻ നിർദ്ദേശിക്കുന്നു. സംവാദം:സോളാർ തട്ടിപ്പ് എന്ന സംവാദവും കാണുക --മനോജ് .കെ (സംവാദം) 18:17, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- ശ്രദ്ധേയത ഉള്ള അനേകം പത്രവാർത്തകൾ ഉണ്ട്. അതിനാൽ തന്നെ ഒറ്റയ്ക്ക് നിൽക്കാൻ സാധ്യമാണ്.--സുഗീഷ് (സംവാദം) 05:07, 6 ഓഗസ്റ്റ് 2013 (UTC)[മറുപടി]
സോളാർ തട്ടിപ്പ് എന്ന സരിതോർജ്ജം വമിച്ച ശേഷം മാത്രമാണ് സരിത എസ്. നായരെപ്പറ്റി പത്രവാർത്തകൾ വന്നുതുടങ്ങിയത്, അതിനർഥം ശ്രദ്ധേയത ഉണ്ടെങ്കിൽ അത് സോളാർ തട്ടിപ്പ് എന്ന സംഭവത്തിനു മാത്രമാണ് എന്നതാണ്. ലയിപ്പിക്കുക. തിരിച്ചുവിടൽ താളിലേക്കു നൽകാം. സോളാർ തട്ടിപ്പ് എന്ന സംഭവത്തിൽ നിന്നും ഉണ്ടായ ശ്രദ്ധേയത ആ സംഭവത്തിനാണ് അതിലെ ഇരയ്ക്കല്ല.--Roshan (സംവാദം) 17:51, 7 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- @റോഷൻ, സോളാർ തട്ടിപ്പ് എന്ന സരിതോർജ്ജം ആണ് സംഭവം എന്ന് റോഷനു തന്നെ മനസ്സിലായല്ലോ??അതോ സരിതയ്ക്ക് ശ്രദ്ധേയത ഇല്ലേ?? മാത്രവുമല്ല സരിത ഇരയല്ല; പ്രതിയാണെന്ന് പറഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.--സുഗീഷ് (സംവാദം) 05:51, 8 ഓഗസ്റ്റ് 2013 (UTC)[മറുപടി]
ലയനസംബന്ധിയായ ചർച്ചകൾ ലയിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്ന (ലക്ഷ്യലേഖനം) ലേഖനത്തിന്റെ സംവാദം താളിൽ പ്രത്യേക വിഭാഗമായാണ് നടത്തേണ്ടത്. ലയിപ്പിക്കാൻ തീരുമാനമായ ലേഖനമായതിനാൽ നിലനിർത്തേണ്ട ഒരാവശ്യവുമില്ല. നീക്കം ചെയ്യുകയും ഇതിന്റെ സ്ഥാനത്ത് തിരിച്ചുവിടൽ താൾ ആരംഭിക്കുകയും ആണ് വേണ്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 12:10, 10 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.