വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സജി ചെറിയാൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തിരിക്കുന്നു..Akhiljaxxn (സംവാദം) 00:29, 23 മാർച്ച് 2018 (UTC)[മറുപടി]
- സജി ചെറിയാൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിലുള്ള ശ്രദ്ധേയത നയം പാലിക്കുന്നില്ല. അതിനാൽ മായ്ക്കുക.Akhiljaxxn (സംവാദം) 16:08, 15 മാർച്ച് 2018 (UTC)[മറുപടി]
മായ്ക്കുക--മാളികവീട് (സംവാദം) 16:16, 15 മാർച്ച് 2018 (UTC)[മറുപടി]
മായ്ക്കുക ആർട്ടിക്കിൾ വായിച്ചിട്ടു എന്തെങ്കിലും ശ്രദ്ധേയത ഉള്ളതായി പ്രഥമദൃഷ്ട്യാ തോന്നുന്നില്ല.അഖിൽ പ്രസ്താവിച്ച രാഷ്ട്രീയക്കാർക്കുള്ള ശ്രദ്ധേയത മാനദണ്ഡം പാലിക്കുന്നുമില്ല. Bobgali (സംവാദം) 10:09, 17 മാർച്ച് 2018 (UTC) .[മറുപടി]
ഒരു പ്രമുഖ പാർട്ടിയുടെ ജില്ലാ നേതാവും ഒരിക്കൽ നിയമസഭയിലേക്ക് മൽസരിച്ച നേതാവും ഇപ്പോൾ വീണ്ടും നിയമസഭയിലേക്ക് പ്രമുഖ പാർട്ടിയുടെ ലേബലിൽ മൽസരിക്കുന്ന നേതാവിന് ശ്രദ്ധേയത ഇല്ലായെന്നോ. അദ്ദേഹം പൊതുരംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ്, നിരവധി സംഘടനകളുടെ ജില്ലാതല നേതാവായിരുന്നു. ആലപ്പുഴയിലും ഒരു പരിധി വരെ കേരളത്തിലും രാഷ്ട്രീയരംഗത്ത് സജി ചെറിയാനെ അറിയുന്നുണ്ട്. Shijan Kaakkara (സംവാദം) 08:57, 17 മാർച്ച് 2018 (UTC)[മറുപടി]
- Shijan Kaakkara ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ല നേതാവ് എന്നുള്ളതും ഒരിക്കൽ മത്സരിച്ചു എന്നുള്ളതും ശ്രദ്ധേയത ആകുന്നില്ല. ഇതാ രാഷ്ട്രീയ പ്രവർത്തകരുടെ ശ്രദ്ധേയത നയം. നോക്കൂ... Akhiljaxxn (സംവാദം) 11:18, 17 മാർച്ച് 2018 (UTC)[മറുപടി]
- കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ.* ഇത് ശ്രദ്ധേയതയിൽ ഉൾപ്പെടുമെങ്കിൽ സജി ചെറിയാന് ആവശ്യത്തിന് മാധ്യമ ശ്രദ്ധ കിട്ടിയിട്ടുണ്ടല്ലോ. ഒരിക്കൽ മൽസരിച്ചു എന്നത് ഇപ്പോൾ രണ്ടാമതും മൽസരിക്കുന്നു എന്നായിട്ടുണ്ട്. ജില്ലാ സെക്രട്ടറി എന്നത് സംസ്ഥാന തലത്തിൽ അറിയപ്പെടുന്നതാണ്... കേരളത്തിൽ രാഷ്ട്രീയം ചർച്ച ചെയ്യപ്പെടുന്നവർക്ക് അറിയാതെ പോകുന്ന വ്യക്തിത്വം അല്ല സജിയുടേത്... ഏതെങ്കിലും ഒരു ഘടകം അല്ല, പകരം പലവിധ ഘടകങ്ങൾ ചേരുന്നതാണ്... Shijan Kaakkara (സംവാദം) 11:35, 17 മാർച്ച് 2018 (UTC)[മറുപടി]
- Shijan Kaakkara പ്രാദേശിക പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതോ ഒരു പദവിയിലേയ്ക്ക് മത്സരിച്ച സ്ഥാനാർത്ഥി ആയിരുന്നു എന്നതോ ശ്രദ്ധേയത ഉറപ്പുനൽകുന്നില്ല. പക്ഷേ ഇത്തരം വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായവിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം. ഇവിടെ ഇദ്ദേഹത്തിന്റെ ശ്രദ്ധേയത തെളിയിക്കാനായി നൽകിയ അവലംബങ്ങൾ ഇദ്ദേഹത്തെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തതും. ചെങ്ങന്നൂരിലെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു എന്നുമാണ് സൂചിപ്പിക്കുന്നത്.ഇത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചിട്ടുള്ള കേവലം മാധ്യമങ്ങളിൽ വരുന്ന ഹിസ്റ്റീരിയ മാത്രമാണ്. ഇത് രണ്ടും ശ്രദ്ധേയത തെളിയിക്കാൻ അപര്യാപ്തമാണ്. ഇംഗ്ലീഷിൽ ഇതുപോലെ നടന്ന ഒരു AFD സംവാദം ശ്രദ്ധിക്കൂ.
ഈ മാനദണ്ഡം പാലിക്കാത്തതും എന്നാൽ പദവികളിലേയ്ക്ക് മത്സരിച്ചിട്ടുള്ളതുമായ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഈ തിരഞ്ഞെടുപ്പു സംബന്ധിച്ചതോ രാഷ്ട്രീയ പദവി സംബന്ധിച്ചതോ ആയ ലേഖനത്തിലേയ്ക്ക് ഒരു തിരിച്ചുവിടലുണ്ടാക്കുന്നതായിരിക്കും ലേഖനം നീക്കം ചെയ്യുന്നതിലും അഭികാമ്യം. ആയതിനാൽ 2018-ലെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് എന്ന പേരിലോ, സി പി ഐ (എം) കേരള ജില്ലാ സെക്രട്ടറിമാർ എന്ന പേരിലോ താളുകൾ തുടങ്ങി അങ്ങോട്ട് മാറ്റാവുന്നതാണ്.Akhiljaxxn (സംവാദം) 12:01, 17 മാർച്ച് 2018 (UTC)[മറുപടി]
കരുണ പെയിൻ ആന്റ് പാലിയേറ്റീവ് ചെയർമാൻ എന്നത് മാറ്റാൻ കാരണമെന്താണ്... സോർസ് റിലയബിൾ അല്ലേ... ഓഫീഷ്യൽ സൈറ്റ് http://www.karunapalliativecare.com/newsdetail.php?id=45 മീഡിയ വൺ https://www.youtube.com/watch?v=3rlqs2MR09k Shijan Kaakkara (സംവാദം) 12:56, 17 മാർച്ച് 2018 (UTC)[മറുപടി]
- അതിനു നൽകിയ അവലംബമായി നൽകിയിരിക്കുന്നത് ദേശാഭിമാനി ആണ്.വിശ്വസനീയം അല്ല. Akhiljaxxn (സംവാദം) 13:21, 17 മാർച്ച് 2018 (UTC)[മറുപടി]
ദേ പിന്നേം ദേശാഭിമാനിക്കു വിശ്വസനീയതയില്ലെന്ന്. പിന്നെ വിക്കി ട്രിബ്യൂണിനു മാത്രമാണോ വിശ്വാസ്യതയുള്ളത്? മലയാളമനോരമയ്ക്ക് എന്താണു വിശ്വാസ്യത? നിങ്ങളൊരുമാതിരി പാർട്ടിസാൻ ആവരുത്. ഇനി വേറെ അവലംബം വേണമെന്നാണെങ്കിൽ ആ മീഡിയ വൺ ലിങ്ക് പറ്റില്ലെന്നുണ്ടോ? absolute_void(); 18:55, 17 മാർച്ച് 2018 (UTC)
- Sebinajഈ ലേഖനത്തിന് അവലംബമായിട്ട് നൽകിയിട്ടുള്ളത് രണ്ടെണ്ണം ആണ് ഒന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ [1].ഇതിൽ സജി ചെറിയാനെ ആലപ്പുഴ ജില്ലാ സെക്രട്ടറി പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നാണ് പറയുന്നത്. എന്നാൽ ഇതേ അവലംബം ശശീദരനെ വയനാട് ജില്ലാ സെക്രട്ടറി പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നും പറയുന്നു. അതിനാൽ ഈ അവലംബത്തിലും കാര്യമായി സജി ചെറിയാൻ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഇനി രണ്ടാമത്തെ അവലംബമായി ഏഷ്യനെറ്റിന്റെ ലിങ്കിലും ഇക്കാര്യമാണ് സൂചിപ്പിക്കുന്നത് എങ്കിലും ലിങ്ക് ഓപ്പൻ ചെയ്യുമ്പോൾ പോകുന്നത് പറവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ താളിലേക്കാണ് [2].
ഇതിൽ മൂന്നാമത് മീഡിയവൺ അവലംബം നിലവിൽ ചേർക്കപ്പെട്ടിട്ടില്ല.
ഇനി ദേശാഭിമാനിയുടെ കാര്യം. സ്വന്തം പാർട്ടീ കാരന്റെ കാര്യം പാർട്ടി പത്രം റിപ്പോട്ട് ചെയ്യുമ്പോൾ അത് എങ്ങനെ സ്വാതന്ത്രമാകും?. ഇങ്ങനെ ചേർക്കാൻ തുടങ്ങിയ വിക്കി ലേഖനങ്ങൾ മുഴുവൻ pov pushing ഉം forked content ഉം കൊണ്ട് നിറയും. Akhiljaxxn (സംവാദം) 00:59, 18 മാർച്ച് 2018 (UTC)[മറുപടി]
- ഒരാൾ ഒരു സംഘടനയുടെ ആരെങ്കിലുമാണോ എന്നു തെളിയിക്കുന്നതിനുള്ള ആധികാരിക രേഖ അതുസംബന്ധിച്ച് ആ സംഘടന പുറത്തുവിടുന്ന പത്രക്കുറിപ്പാണ്. അതു ദേശാഭിമാനിയിൽ വന്നാലും മാധ്യമത്തിൽ വന്നാലും വ്യത്യാസമുണ്ടാകുന്നില്ല. അതിൽ പോയിന്റ് ഓഫ് വ്യൂവിന്റെ പ്രശ്നം ഉദിക്കുന്നില്ല.
- കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ എന്നത് സിപിഐഎം അല്ല.
- ഒരു വരി നീക്കം ചെയ്യുമ്മുമ്പ്, അതിന്റെ അവലംബം പോര എന്നുണ്ടെങ്കിൽ വേറെ അവലംബം ചോദിക്കുകയാണു മാന്യത. അല്ലാതെ കണ്ടക്കം മുണ്ടക്കം വെട്ടി അരിയുകയല്ല.absolute_void(); 05:28, 18 മാർച്ച് 2018 (UTC)
കരുണയുടെ ചെയർന്മാൻ എന്നത് ഒരു സ്ഥാനമാണ്. ആ സ്ഥാനത്തെ കുറിച്ച് ഏത് പത്രത്തിൽ വന്നാലെന്ത്. ദേശാഭിമാനിയുടെ കൂടെ വേറെ ലിങ്ക് കൂടി നൽകുന്നതാണ് ഉചിതം എന്ന് പറയുകയാണെങ്കിൽ, നമുക്ക് മീഡിയ വൺ അതല്ലെങ്കിൽ വേറേയും ലിങ്കുകൾ റഫറൻസായി നൽകാം. പോസ്റ്റിൽ നിന്ന് നീക്കം ചെയ്യുകയല്ലല്ലോ ഉചിതമായ നടപടി. അതുപോലെ പാർട്ടി സെക്രട്ടറി എന്നതും തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റാണ്. പൊതുസമൂഹത്തിന്റെ മുന്നിൽ നിരവധി വാർത്തകളായി വരുന്നതാണ്. ലിങ്കായി നൽകിയതിൽ ഒരു വരിയേയുള്ളൂവെങ്കിലും സ്ഥാനം വഹിക്കുന്നില്ല എന്നാകുന്നില്ലല്ലോ. അത് പോരായെന്ന് തോന്നുന്ന ഒരു വിക്കി പ്രവർത്തകന്, സജി ചെറിയാൻ സെക്രട്ടറിയായി തിരഞ്ഞെടുത്തത് കൂടുതലായി വിശദീകരിക്കുന്ന ലിങ്ക് നൽകുകയും ചെയ്യാം. Shijan Kaakkara (സംവാദം) 06:54, 18 മാർച്ച് 2018 (UTC)[മറുപടി]
- കരുണയുടെ ചെയർമാൻ നീക്കാൻ രണ്ടു കാരണമുണ്ട്, ഒന്ന് പ്രസ്തുത സ്ഥാപനത്തിന് എത്രതോളം ശ്രദ്ധേയത ഉണ്ട് എന്നത് സംശയാർഹമാണ്.രണ്ട് ഇതേ അവലംബത്തോടൊപ്പമാണ് പ്രസ്തുത പദവി അവിടെ ചേർത്തത്.അതിനാലാണ് അക്കാര്യം ഒരുമിച്ച് നീക്കം ചെയ്തത്.ഇനി ആവശ്യമെങ്കിൽ നിങ്ങൾക്ക് സ്വന്തന്ത്രമായി ലഭ്യമായ അവലംബങ്ങളോടെ ഇക്കാര്യം തിരിച്ചിടാവുന്നതാണ്.
ഇനി അധികാരങ്ങൾ എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന പദവികളിൽ പലതും ശ്രദ്ധേയതയില്ലാത്തതാണ്.
Shijan Kaakkara ഒരു പാർട്ടിയുടെ ജില്ലാതല സെക്രട്ടറി, പ്രസിഡണ്ടായി തിരഞ്ഞെടുത്തു എന്നത് വിക്കിയുടെ നയം പ്രകാരം ശ്രദ്ധേയത തെളിയിക്കാൻ അപര്യാപ്തമല്ല എന്ന് മുകളിൽ കൃത്യമായി നൽകിയിട്ടുണ്ട്. പിന്നെ ഇലക്ഷൻ ജയിച്ച് എം എൽ എ ആയാൽ വെറെ ഒന്നിന്റെയും ആവശ്യവുമില്ല. Akhiljaxxn (സംവാദം) 10:49, 18 മാർച്ച് 2018 (UTC)[മറുപടി]
വിക്കിയുടെ ശ്രദ്ധേയത നയം പ്രകാരം മാധ്യമ ശ്രദ്ധ ലഭിച്ചിട്ടുള്ള വ്യക്തിയാണ് ഈ സജി ചെറിയാൻ. രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലും രണ്ട് പ്രാവശ്യം ജില്ലാ സെക്രട്ടറി ആയപ്പോഴും സോളാർ വിഷയം വാർത്തകൾ ആയ സമയത്തും സജി ശ്രദ്ധേയനാണ്. ജില്ലാ സെക്രട്ടറി എന്ന പദവി ഉപയോഗിക്കുമ്പോഴും പാർട്ടി കാര്യങ്ങൾ പത്രങ്ങളിൽ വരുമ്പോൾ സജി ചെറിയാൻ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ശ്രദ്ധേയനല്ല എന്ന് പറഞ്ഞ് നീക്കം ചെയ്യാൻ ഇട്ടതായി കണ്ടപ്പോൾ തിരഞ്ഞപ്പോഴാണ് കരുണയുടെ ചെയർന്മാർ എന്ന സ്ഥാനം കണ്ടത്. സി.പി.എം. ജില്ലാ സെക്രട്ടറിയേക്കാൾ പ്രാധാന്യം ഉള്ള സ്ഥാനം ഒന്നും അല്ലെങ്കിലും ഒരു രേഖപ്പെടുത്താവുന്നതായി തോന്നിയതുകൊണ്ട് എഴുതിചേർത്തു. നീക്കം ചെയ്യാൻ കാത്തിരിക്കുന്ന ലേഖനമല്ലേ. തൽക്കാലം ഞാനായിട്ട് ഒന്നും ചേർക്കുന്നില്ല. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു. ഇനി വിക്കിയുടെ നയമനുസരിച്ച് മുന്നോട്ട് പോകട്ടെ. Shijan Kaakkara (സംവാദം) 11:52, 18 മാർച്ച് 2018 (UTC)[മറുപടി]
- ജില്ലാതല സെക്രട്ടറി എന്ന നിലയിൽ വാർത്തകളിൽ ഇടം പിടിക്കുന്നത് എങ്ങനെ ശ്രദ്ധേയതാ മാനദണ്ഡമാകും?. ലേഖനത്തിനു ശ്രദ്ധേയതയില്ലാത്തതിനാൽ മായ്ക്കണമെന്നു അഭിപ്രായപ്പെടുന്നു--Mpmanoj (സംവാദം) 13:13, 18 മാർച്ച് 2018 (UTC)[മറുപടി]
- പൊതുവായി ഒരാളുടെ അത് ആരായാലും പ്രശസ്തി അതേത് തരത്തിലുള്ളതായാലും വിക്കിപീഡിയയുടെ ശ്രദ്ധേയത നയം പാലിക്കണമെന്നില്ല. ഒരാളിനെ സംബന്ധിച്ച് പത്രവാർത്തകളോ ഓൻലൈൻ പോർട്ടലുകൾ നൽകുന്ന വിവരങ്ങളോ ശ്രദ്ധേയത നൽകുന്നില്ല. --സുഗീഷ് (സംവാദം) 18:32, 18 മാർച്ച് 2018 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.