വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി. ശിവദാസൻ (രണ്ടാം നാമനിർദ്ദേശം)
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:05, 19 മേയ് 2021 (UTC)[മറുപടി]
- വി. ശിവദാസൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ഒഴിവാക്കിയ ലേഖനം വീണ്ടും എഴുതിയിരിക്കുന്നു. ശ്രദ്ധേയതയല്ലാത്ത വ്യക്തി. ഒരു രാഷ്ട്രീയ പാർട്ടിയുടെ മുതിർന്ന പ്രവർത്തകൻ എന്ന നിലയിലല്ലാതെ മറ്റൊരു തലത്തിലും ശ്രദ്ധേയതയില്ല. അതുമായി ബന്ധപ്പെട്ട സമരങ്ങളിലെ റുട്ടീൻ കവറേജ് ഒഴിവാക്കിയാൽ ശ്രദ്ധേയത അവകാശപ്പെടാനാവില്ല. അതുകൊണ്ട് ഒഴിവാക്കണം.--രൺജിത്ത് സിജി {Ranjithsiji} ✉ 14:33, 17 ഏപ്രിൽ 2021 (UTC)[മറുപടി]
- നിലനിർത്തുക മുൻപ് ഒഴിവാക്കിയ ലേഖനങ്ങൾ വീണ്ടും സൃഷ്ടിക്കരുതെന്ന് എവിടെയെങ്കിലും നയമുണ്ടോ എന്നറിയില്ല. ഈ ലേഖനം മുൻപ് നീക്കം ചെയ്തത് 2020 ജൂൺ 28-നാണെന്നു വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വി. ശിവദാസൻ എന്ന താളിൽ കാണുന്നുണ്ട്. 2012 മുതൽ 2016 വരെ എസ്.എഫ്. ഐ. അഖിലേന്ത്യാ പ്രസിഡണ്ടായിരുന്നു ശിവദാസൻ. നീക്കം ചെയ്യുന്നതിനു മുൻപ് ലേഖനം നീക്കം ചെയ്ത അഡ്മിനുകളിൽ ആരെങ്കിലും ഇതൊക്കെ പരിശോധിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഒരു ഗൂഗ്ൾ സെർച്ച് വഴി ലഭിക്കാവുന്ന വിവരമായിരുന്നു അത്. അതൊന്നും ചെയ്യാതെ ആയിരുന്നു കഴിഞ്ഞ തവണ നീക്കം ചെയ്തത്. ശ്രദ്ധേയതാനയപ്രകാരം ലേഖനത്തിനു ശ്രദ്ധേയത ഇല്ലെന്ന് ഒരു അഡ്മിൻ പറയുന്നു, മറ്റൊരു അഡ്മിൻ ഇപ്പോൾ നീക്കം ചെയ്ത വേറൊരു താളിനു സമാനമായി എഴുതിയതു കൊണ്ട് നീക്കം ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നു. മറ്റഭിപ്രായങ്ങൾക്കു കാത്തു നിൽക്കാതെ നാമനിർദ്ദേശം ചെയ്ത വ്യക്തി തന്നെ ലേഖനം നീക്കം ചെയ്യുന്നു. വിക്കിപീഡിയ നയപ്രകാരം ശ്രദ്ധേയനാണെന്ന് തോന്നിയതു കൊണ്ടാണു ലേഖനം ആരംഭിച്ചത്. മലയാളം വിക്കിപീഡിയയിലെ രാഷ്ട്രീയപ്രവർത്തകർക്കുള്ള ശ്രദ്ധേയതാ നയം #1 ഇങ്ങനെ പറയുന്നു. അന്തർദേശീയമോ, ദേശീയമോ അല്ലെങ്കിൽ സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന, അല്ലെങ്കിൽ രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റേയോ നിയമ നിർമ്മാണ സഭകളിൽ നിലവിലോ മുൻപോ അംഗമായിരുന്ന രാഷ്ട്രീയക്കാരോ ജഡ്ജിമാരോ ആയ ആളുകൾ. ഇത് തിരഞ്ഞെടുക്കപ്പെടുകയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തവരേയും ഉൾപ്പെടും.. ഇതു പ്രകാരം എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ശിവദാസൻ ശ്രദ്ധേയനാണ്. മാത്രവുമല്ല വരുന്ന രാജ്യസഭാതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. പ്രതിനിധിയായി മത്സരിക്കാൻ നാമനിർദ്ദേശവും സമർപ്പിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വാർത്ത ഇവിടെ ഇതു പ്രകാരവും വ്യക്തി ശ്രദ്ധേയനാണ്. എസ്.എഫ്. ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട്, രാജ്യസഭാ എം.പി. എന്നീ സ്ഥാനങ്ങൾ വഹിച്ച/വഹിക്കാൻ പോകുന്ന വ്യക്തിക്ക് ശ്രദ്ധേയത ഇല്ലെന്ന് തോന്നുന്നുവെങ്കിൽ ലേഖനം ഇനിയും നീക്കം ചെയ്യുക. നന്ദി --103.147.209.206 13:43, 19 ഏപ്രിൽ 2021 (UTC)[മറുപടി]
- നിലനിർത്തുക കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗമായി വി ശിവദാസൻ മാറിയിട്ടുണ്ട്.[1] He is the LDF candidate for Rajya Sabha from Kerala. (Ashique2020 (സംവാദം) 16:29, 20 ഏപ്രിൽ 2021 (UTC))[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
- ↑ "Journalist John Brittas, ex-SFI chief V Sivadasan set to enter Rajya Sabha from Kerala". The New Indian Express. Retrieved 2021-04-16.