വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കൂട്ടിൽ മുഹമ്മദാലി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു രൺജിത്ത് സിജി {Ranjithsiji} ✉
കൂട്ടിൽ മുഹമ്മദാലി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ)
- ശ്രദ്ധേയതയില്ല. അവലംബങ്ങൾ മിക്കതും പ്രവർത്തിക്കുന്നില്ല. വിവരവിചാരം (സംവാദം) 17:03, 29 ഫെബ്രുവരി 2020 (UTC)[മറുപടി]
- അവലംബങ്ങൾ വന്നിട്ടുണ്ട്. വ്യക്തി എന്ന നിലക്ക് ശ്രദ്ധേയത ഉണ്ടെന്ന് കരുതുന്നു--ഇർഷാദ്|irshad (സംവാദം) 07:40, 1 മാർച്ച് 2020 (UTC)[മറുപടി]
- ഏഴാമത്തേയും എട്ടാമത്തേയും അവലംബങ്ങൾ നോക്കൂ. ഐ.പി.എച്ച് പുറത്തിറക്കിയ വിജ്ഞാനകോശത്തിന്റെ പ്രകാശനത്തിന്റെ വാർത്തയാണു. ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തിക്ക് എങ്ങിനെ അതുമായി ബന്ധമുണ്ട്. അദ്ദേഹമാണോ അതു തയ്യാറാക്കിയത്. നാലാമത്തെ അവലംബം, കൂട്ടിൽ മുഹമ്മദാലി എന്ന പേരുണ്ട്, വാർത്ത മറ്റെന്തോ ആണു. മുഴുവനും നോക്കിയില്ല. ലേഖനം നിലനിർത്താൻ വേണ്ടി മാത്രം ഇങ്ങിനെ അവലംബം ചേർക്കരുത്. വിക്കിപീഡിയയിൽ ഒരു ലേഖനം സൃഷ്ടിക്കുമ്പോൾ അതിനെന്തു പ്രാധാന്യം ഉണ്ട് എന്നു നോക്കുക. നയങ്ങൾ അടിസ്ഥാനമാക്കി മാത്രം ലേഖനം സൃഷ്ടിക്കരുത്. വിവരവിചാരം (സംവാദം) 13:45, 1 മാർച്ച് 2020 (UTC)[മറുപടി]
- നീക്കം ചെയ്യുക. ഏതങ്കിലും ഒരു സംഘടനയുടെയോ അല്ലെങ്കിൽ ഒരു പാർട്ടിയുടേയോ പ്രസിഡന്റ് എന്നുള്ളത് ഓട്ടോമാറ്റിക് ആയി ഒരു വ്യക്തിയെ ശ്രദ്ധേയൻ ആകുന്നില്ല. ഈ താളിലെ വ്യക്തി ഒരു രാഷ്ട്ട്രീയക്കാരൻ എന്ന നിലയിലോ പണ്ഡിതൻ എന്ന നിലയിലോ അല്ലെങ്കിൽ ശ്രദ്ധേയതാ മാർഗ്ഗരേഖകളോ പാലിക്കുന്നില്ല. താളിൽ കൊടുത്ത അവലംബങ്ങളിൽ ഒന്നും വ്യക്തിയെ കുറിച്ചു കാര്യമായി പരാമർശിക്കപ്പെടുന്നില്ല. ഇദേഹത്തെ പ്രെസിഡന്റായി നിയമിച്ചതിനെ കുറിച്ചുള്ള അല്ലെങ്കിൽ പ്രസിഡന്റ് എന്ന നിലയിൽ ഇദ്ദേഹം നടത്തിയിട്ടുള്ള പ്രതികരണത്തിന് കിട്ടിയിട്ടുള്ള സാധാരണ രാഷ്ട്രീയക്കാർക് കിട്ടാറുള്ള റുട്ടീൻ കവറേജ് മാത്രമാണ്. Akhiljaxxn (സംവാദം) 17:40, 1 മാർച്ച് 2020 (UTC)[മറുപടി]
- നീക്കം ചെയ്യുക. ഒരു പുസ്തകപ്രസാധന സംവിധാനത്തിന്റെ ഡയറക്ടർ, ഒരു സംഘടനയുടെ സംസ്ഥാനസമിതിയംഗം, അഖിലേന്ത്യാ സമിതിയംഗം, സ്ക്കൂൾ പ്രിൻസിപ്പൾ എന്നിവയല്ലാതെ ശ്രദ്ധേയമായ പ്രവർത്തനം നടത്തുന്നവ്യക്തി എന്ന നിലക്കുള്ള വിവരമൊന്നുമില്ല. ചിന്തകൻ എന്ന നിലക്ക് ശ്രദ്ധേയമായ സംഭാവന നൽകിയ വ്യക്തിയാണെന്ന് പരാമർശമില്ല. അതുകൊണ്ട് ഒഴിവാക്കപ്പെടേണ്ട ലേഖനം. --രൺജിത്ത് സിജി {Ranjithsiji} ✉ 04:17, 2 മാർച്ച് 2020 (UTC)[മറുപടി]
- നിലനിർത്തുക.
വ്യക്തി എന്ന നിലക്കുള്ള ശ്രദ്ധേയത നിലനിൽക്കുന്നു. വ്യക്തികളുടെ അടിസ്ഥാനയോഗ്യത ഈ താളിനുണ്ട്. ഒന്നിലധികം ദ്വിതീയ സ്രോതസ്സുകളിൽ പരാമർശമുണ്ട്.
കേരളത്തിലെ ഒരു പ്രധാന ഇസ്ലാമിക പ്രസിദ്ധീകരണാലയത്തിന്റെ ഡയറക്ടർ, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മുൻ പ്രസിഡന്റ്, വെൽഫെയർ പാർട്ടി മുൻ പ്രസിഡന്റ്, ഗന്ഥകാരൻ, ജമാഅത്തെ ഇസ്ലാമി നേതാവ് തുടങ്ങിയവ അവലംബത്തോടെ നിലനിൽക്കുന്നുണ്ട്. ഐ.പി.എച്ച് ഡയറക്ടർ എന്നതിനുള്ള തെളിവാണ് വിജ്ഞാനകോശത്തിന്റെ പ്രസാധനത്തിന്റെ വാർത്തകളിലുള്ളത്. വെൽഫെയർ പാർട്ടി നേതാവായിരുന്നു എന്നതിന് Twocircles എന്ന വെബ്സൈറ്റ് (ഇത് ജമാഅത്തിന്റെ പ്രസിദ്ധീകരണമല്ല, യോഗീന്ദർ സികന്ദ് എന്ന ഗവേഷകന്റെ സൈറ്റ് ആണ്) ഉണ്ട്. അറബ് ന്യൂസ് എന്നത് സൗദിയിലെ പ്രസിദ്ധമായ ദിനപത്രമാണ്. ദീപികയിൽ വന്ന വാർത്ത, അലീഗഡ് യൂനിവേഴ്സിറ്റിയിൽ ഡോക്ടറേറ്റ് നേടിയ പ്രബന്ധത്തിലെ പരാമർശം, മാതൃഭൂമി-ദേശാഭിമാനി-കേരള കൗമുദി-മീഡിയവൺ വാർത്തകൾ (ഇവയൊന്നും റുട്ടീൻ കവറേജ് എന്ന വിഭാഗത്തിൽ പെട്ടവയല്ല) ഇതെല്ലാം ദ്വിതീയ സ്രോതസ്സുകൾ തന്നെ. ലേഖനങ്ങളെ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത് എന്നാണ് കരുതുന്നത്. അത് കൊണ്ട് തന്നെയാണ് ഇത്രയും അവലംബങ്ങൾ ചേർത്തതും. വ്യക്തികളുടെ അടിസ്ഥാനയോഗ്യത ഇങ്ങനെ വായിക്കാം
- പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതും വിഷയത്തിൽ നിന്ന് സ്വതന്ത്രമായതും വിശ്വസനീയവും, ബൗദ്ധികമായി പരസ്പരം ആശ്രയിക്കാത്തതുമായ ഒന്നിലധികം ദ്വിതീയ സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്.
ഉദ്ധരിക്കപ്പെട്ട ഏതെങ്കിലും സ്രോതസ്സുകളിലെ പരാമർശത്തിന്റെ ആഴം കാര്യമായുള്ളതല്ലെങ്കിൽ ശ്രദ്ധേയത തെളിയിക്കാനായി ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളെ ഒരുമിച്ച് പരിഗണിക്കാവുന്നതാണ്. ഒരുമിച്ചു കണക്കിലെടുത്താലും ദ്വിതീയ സ്രോതസ്സുകളിൽ ഒരു വിഷയത്തെപ്പറ്റി നിസ്സാരമായ പരാമർശം മാത്രമാണുള്ളതെങ്കിൽ ശ്രദ്ധേയത തെളിയിക്കപ്പെട്ടതായി കണക്കാക്കാനാവില്ല. ഒരു ലേഖനത്തിലെ വിഷയത്തിന്റെ ഉള്ളടക്കത്തിന് തെളിവായി പ്രാഥമിക സ്രോതസ്സുകൾ ഉപയോഗിക്കാമെങ്കിലും ഇവ ശ്രദ്ധേയത അളക്കുന്നതിനായി ഉപയോഗിക്കാവുന്നതല്ല. ശ്രദ്ധേയതയ്ക്കായുള്ള അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ താഴെക്കൊടുത്തിരിക്കുന്ന അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. പക്ഷേ ഒഴിവാക്കാനുള്ള മാനദണ്ഡങ്ങൾ (ഉദാഹരണത്തിന് ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയത, വിക്കിപീഡിയ എന്തൊക്കെയല്ല) എന്നിവ പാലിക്കുന്നുവെങ്കിൽ ഇത്തരം വ്യക്തികളെപ്പറ്റി ലേഖനങ്ങൾ സൃഷ്ടിക്കാവുന്നതല്ല.--ഇർഷാദ്|irshad (സംവാദം) 11:37, 2 മാർച്ച് 2020 (UTC)[മറുപടി]- ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പ്രസിഡന്റോ പുതിയ സമിതികളോ തിരഞ്ഞെടുക്കപ്പെടുമ്പോൾ എല്ലാ പത്രങ്ങളിലും വിവരം കൊടുക്കും. പ്രസ് ക്ലബ്ബുകളിൽ കൊടുക്കുന്ന വാർത്ത എല്ലാ പത്രത്തിലും ഓൺലൈൻ മീഡിയയിലും വരും. മാതൃഭൂമി-ദേശാഭിമാനി-കേരള കൗമുദി-മീഡിയവൺ വാർത്തകൾ എല്ലാം ഇത്തരത്തിലുള്ള റുട്ടീൻ കവറേജ് എന്ന വിഭാഗത്തിൽ മാത്രമേ പരിഗണിക്കാൻ സാധിക്കുകയുള്ളൂ. വളരെ വ്യത്യസ്ഥമായ പ്രവർത്തനങ്ങളും ഗവേഷണവും നടത്തുമ്പോൾ ഇങ്ങനെയല്ലാത്ത വാർത്ത വരാം. അതുപോലുള്ള വാർത്തയാണ് പ്രാധാന്യമായി കണക്കാക്കുക. വ്യക്തി എന്ന തരത്തിലുള്ള ശ്രദ്ധേയത ഇത്തരം കവറേജുകൾ ഒഴിവാക്കിയേ പരിഗണിക്കാൻ സാധിക്കുകയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} ✉ 16:04, 2 മാർച്ച് 2020 (UTC)[മറുപടി]
- ഇർഷാദ് താങ്കൾ മുകളിൽ കൊടുത്തിരിക്കുന്ന,പ്രസ്തുത വ്യകതി വഹിച്ചിരുന്ന പദവികളോ സ്ഥാനമാനങ്ങളോ ഒരു വ്യക്തിയെ ഓട്ടോമാറ്റിക് ആയി ശ്രദ്ധേയൻ ആക്കാൻ ഉതകുന്നതല്ല.ഒന്നിലധികം ദ്വിതീയ സ്രോതസ്സുകളിൽ പരാമർശമുണ്ട് എന്നുള്ളത് സാധാരണയായി ഇത്തരക്കാരക്കാർക് ലഭിക്കുന്ന ഒന്നാണ് .പരാമർശം എന്നാൽ കാര്യമായ പരാമർശം എന്നാണ് അതായതു വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥം.താളിൽ കൊടുത്ത അവലംബങ്ങളിൽ ഒന്നും തന്നെ വ്യക്തിയെ കുറിച്ചു കാര്യമായി പരാമർശിക്കപ്പെടുന്നില്ല. ഇദേഹത്തെ പ്രസിഡന്റായി നിയമിച്ചതിനെ കുറിച്ചുള്ള അല്ലെങ്കിൽ പ്രസിഡന്റ് എന്ന നിലയിൽ ഇദ്ദേഹം നടത്തിയിട്ടുള്ള പ്രതികരണത്തിന് കിട്ടിയിട്ടുള്ള സാധാരണ രാഷ്ട്രീയക്കാർക് കിട്ടാറുള്ള റുട്ടീൻ കവറേജ് ആയ പാസിംഗ് മെൻഷൻ മാത്രം ആണുള്ളത്. ഉദ്ധരിക്കപ്പെട്ട ഏതെങ്കിലും സ്രോതസ്സുകളിലെ പരാമർശത്തിന്റെ ആഴം കാര്യമായുള്ളതല്ലെങ്കിൽ ശ്രദ്ധേയത തെളിയിക്കാനായി ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളെ ഒരുമിച്ച് പരിഗണിക്കാവുന്നതാണ്. ഇതിനർത്ഥം വ്യക്തിയുടെ പേര് പരാമർശിക്കപ്പെട്ട സ്രോതസ്സുകൾ എല്ലാം തന്നെ, താങ്കൾ ചെയ്തത് പോലെ അത് സ്വതന്ത്രവും നിക്ഷ്പക്ഷവും വിശ്വസനീയവുമായതാനോ എന്ന് പോലും നോക്കാതെ ലേഖനത്തിൽ WP:overcite ചെയ്തു ചേർക്കുക എന്നല്ല. Akhiljaxxn (സംവാദം) 18:52, 2 മാർച്ച് 2020 (UTC)[മറുപടി]
- ഒരു പാർട്ടിയുടെയോ സംഘടനയുടെയോ പ്രസിഡന്റോ പുതിയ സമിതികളോ തിരഞ്ഞെടുക്കപ്പെടുമ്പോൾ എല്ലാ പത്രങ്ങളിലും വിവരം കൊടുക്കും. പ്രസ് ക്ലബ്ബുകളിൽ കൊടുക്കുന്ന വാർത്ത എല്ലാ പത്രത്തിലും ഓൺലൈൻ മീഡിയയിലും വരും. മാതൃഭൂമി-ദേശാഭിമാനി-കേരള കൗമുദി-മീഡിയവൺ വാർത്തകൾ എല്ലാം ഇത്തരത്തിലുള്ള റുട്ടീൻ കവറേജ് എന്ന വിഭാഗത്തിൽ മാത്രമേ പരിഗണിക്കാൻ സാധിക്കുകയുള്ളൂ. വളരെ വ്യത്യസ്ഥമായ പ്രവർത്തനങ്ങളും ഗവേഷണവും നടത്തുമ്പോൾ ഇങ്ങനെയല്ലാത്ത വാർത്ത വരാം. അതുപോലുള്ള വാർത്തയാണ് പ്രാധാന്യമായി കണക്കാക്കുക. വ്യക്തി എന്ന തരത്തിലുള്ള ശ്രദ്ധേയത ഇത്തരം കവറേജുകൾ ഒഴിവാക്കിയേ പരിഗണിക്കാൻ സാധിക്കുകയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} ✉ 16:04, 2 മാർച്ച് 2020 (UTC)[മറുപടി]
- പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതും വിഷയത്തിൽ നിന്ന് സ്വതന്ത്രമായതും വിശ്വസനീയവും, ബൗദ്ധികമായി പരസ്പരം ആശ്രയിക്കാത്തതുമായ ഒന്നിലധികം ദ്വിതീയ സ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒരു വ്യക്തിക്ക് ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്.
ഇർഷാദേ, അറബ് ന്യൂസിലെ അവലംബം വായിച്ചു. അതിൽ കൂട്ടിൽ മുഹമ്മദാലിയുടെ പ്രസംഗത്തിനാണു പ്രാധാന്യം. കൂട്ടിൽ മുഹമ്മദാലി ചെയ്ത കാര്യങ്ങൾക്ക് യാതൊരു പ്രാധാന്യവുമില്ല. അതെങ്ങിനെയാണു അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റിന്റെ മുൻ പ്രസിഡന്റ്, ചേന്ദമംഗലൂർ ഹയർസെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ഇതൊക്കെയാണോ ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. നയങ്ങളെ ക്വോട്ട് ചെയ്യാതെ, ഇദ്ദേഹത്തെ പ്രശസ്തനാക്കുന്ന ഏതെങ്കിലും അവലംബം അവിടെ കാണിക്കാനാവുമോ ? വിവരവിചാരം (സംവാദം) 06:45, 3 മാർച്ച് 2020 (UTC)[മറുപടി]
ഭൂരിപക്ഷഅഭിപ്രായപ്രകാരം നീക്കം ചെയ്യാൻ തീരുമാനിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} ✉ 06:56, 8 മാർച്ച് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.