ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്

(ഐ.പി.എച്ച് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു ഇസ്‌ലാമിക പ്രസാധനാലയമാണ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് എന്ന ഐ.പി.എച്ച്[2][3]. കോഴിക്കോടാണ് പബ്ലിഷിംഗ് ഹൗസിന്റെ ആസ്ഥാനം. ഇസ്‌ലാമിക സാഹിത്യങ്ങളാണ് മുഖ്യമായും പ്രസിദ്ധീകരിക്കുന്നത്[4]. അറുനൂറോളം പുസ്തകങ്ങൾ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്[5].

ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്
മാതൃ കമ്പനി ജമാഅത്തെ ഇസ്‌ലാമി കേരള[1]
Status സജീവം
സ്ഥാപിതം 1945 (1945)
സ്ഥാപക(ൻ/ർ) വി.പി. മുഹമ്മദലി
സ്വരാജ്യം  India
ആസ്ഥാനം വെള്ളിമാട്‌കുന്ന്‌, കോഴിക്കോട്
Publication types പുസ്തകങ്ങൾ
ഒഫീഷ്യൽ വെബ്‌സൈറ്റ് IPH Kerala.com

ചരിത്രം

തിരുത്തുക

1945-ൽ നടന്ന ജമാഅത്തെ ഇസ്‌ലാമിയുടെ ഒന്നാം അഖിലേന്ത്യാ സമ്മേളന തീരുമാനപ്രകാരം ഇസ്‌ലാമിക ഗ്രന്ഥങ്ങൾ വിവിധഭാഷകളിൽ പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയിൽ മലയാളഭാഷയുടെ ചുമതല ജമാഅത്തെ ഇസ്‌ലാമി കേരളഘടകത്തിന്റെ പ്രഥമ അമീർ ഹാജി സാഹിബിനെ ഏൽപിച്ചു. 1945-ൽ അബുൽ അ‌അ്‌ലാ മൗദൂദിയുടെ ഇസ്‌ലാം മതം എന്ന ഗ്രന്ഥത്തിന്റെ പ്രസാധനത്തോടെ ഐ.പി.എച്ചിന് തുടക്കം കുറിച്ചു. മൗദൂദിയുടെത്തന്നെ രക്ഷാസരണി ആയിരുന്നു രണ്ടാമത്തെ പുസ്തകം. ഐ.പി.എച്ചിന്റെ ആദ്യകേന്ദ്രം മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്ത ഇരിമ്പിളിയത്തായിരുന്നു[6]. ഇപ്പോൾ കോഴിക്കോട് വെള്ളിമാടുകുന്നിലാണ് ഐ.പി.എച്ച് ആസ്ഥാനം. ഹാജി സാഹിബിന് ശേഷം അബുൽജലാൽ മൌലവി, ടി.കെ. ഇബ്റാഹീം[7], ടി. മുഹമ്മദ്[7], ശൈഖ് മുഹമ്മദ് കാരകുന്ന്[7][8] എന്നിവർ വിവിധ കാലങ്ങളിൽ ഐ.പി.എച്ചിന്റെ സാരഥ്യം വഹിച്ചിട്ടുണ്ട്.[9] ഖുർആൻ, ഹദീഥ്, കർമശാസ്ത്രം, നിഘണ്ടു, ചരിത്രം, മതതാരതമ്യം, വിമർശനം, ആത്മകഥ, കഥ, കവിത, നോവൽ, യാത്രാവിവരണം, ബാലസാഹിത്യം, പഠനം തുടങ്ങിയ കൃതികൾ വരെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചുവരുന്നു.[10]

പ്രധാന കൃതികൾ

തിരുത്തുക
  • തഫ്ഹീമുൽ ഖുർആൻ (ആറു വാള്യങ്ങൾ) ഖുർആൻ വ്യാഖ്യാനം
  • ഖുർആൻ ഭാഷ്യം[11]
  • ഖുർആൻ ബോധനം
  • ഖുർആൻ ലളിതസാരം
  • അമൃതവാണി
  • സ്വഹീഹുൽ ബുഖാരി
  • മലബാർ സമരം: എം.പി. നാരായണമേനോനും സഹപ്രവർത്തകരും
  • ഫിഖ്ഹുസ്സുന്ന
  • അറബി-മലയാളം ശബ്ദകോശം
  • ഇസ്‌ലാം പ്രബോധനവും പ്രചാരവും
  • ഇസ്‌ലാമിക സമൂഹം ചരിത്രസംഗ്രഹം (നാലു വാള്യങ്ങൾ)
  • ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ
  • ഫാറൂഖ് ഉമർ
  • ഖലീഫ ഉസ്മാൻ
  • ഖിലാഫതും രാജവാഴ്ചയും
  • ഇസ്‌ലാംമതം
  • ഇസ്‌ലാം രാജമാർഗം
  • മക്കയിലേക്കുള്ള പാത
  • മാൽക്കം എക്സ്
  • ഫലസ്തീൻ സമ്പൂർണ ചരിത്രം
  • സച്ചാർ കമ്മിറ്റി റിപ്പോർട്ട്
  • ലിബർഹാൻ കമ്മീഷൻ റിപ്പോർട്ട്

ഇസ്‌ലാമിക വിജ്ഞാനകോശം

തിരുത്തുക

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള ഒരു റഫറൻസാണ് ഐ.പി.എച്ചിന്റെ ഇസ്‌ലാമിക വിജ്ഞാനകോശം പദ്ധതി. ഇസ്‌ലാമും മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ച് വിവിധ വാല്യങ്ങളിലായി പുറത്തിറക്കുകയാണ് ഉദ്ദേശ്യം. 12 വാള്യങ്ങൾ പുറത്തിറങ്ങി. കേരളത്തിനകത്തും പുറത്തുമുള്ള 300-ഓളം എഴുത്തുകാരുടെ പങ്കാളിത്തം വിജ്ഞാനകോശത്തിന്റെ പിന്നിലുണ്ട്.

അംഗീകാരങ്ങൾ

തിരുത്തുക

ഐ.പി.എച്ച് പുറത്തിറക്കിയ ഇസ്‌ലാമിക വിജ്ഞാനകോശത്തിന്റെ ഉള്ളടക്കത്തിന് 2009-ൽ മുസ്‌ലിം സർവീസ് സൊസൈറ്റി ഏർപ്പെടുത്തിയ സി.എൻ. അഹ്മദ് മൌലവി എൻഡോവ്മെന്റ് അവാർഡും റഫറൻസ് ഗ്രന്ഥങ്ങളുടെ മികച്ച അച്ചടിക്കും നിർമ്മാണത്തിനും മഹാത്മാ ഗാന്ധി സർവകലാശാലാ പ്രസിദ്ധീകരണ വിഭാഗം ഏർപ്പെടുത്തിയ മുദ്രണമികവ് 2009 പ്രത്യേക പുരസ്കാരവും വിജ്ഞാനകോശത്തിന് ലഭിക്കുകയുണ്ടായി.

പുസ്തകത്തിന്റെ ഉള്ളടക്കം, നിർമ്മാണചാരുത, സംവിധാനം എന്നിവയെ പുരസ്കരിച്ച് വിവിധ അവാർഡുകൾ ഐ.പി.എച്ച് കൃതികളെ തേടിയെത്തിയിട്ടുണ്ട്.

ടി.മുഹമ്മദിന്റെ ‘ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ, കെ.സി. അബ്ദുല്ലാ മൌലവിയുടെ പ്രബോധനം ഖുർആനിൽ, പ്രൊഫ. എം.പി.എസ്. മേനോന്റെ മലബാർ സമരം: എം.പി. നാരായണമേനോനും സഹപ്രവർത്തകരും, കെ.ജി. രാഘവൻ നായരുടെ അമൃതവാണി, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ[12] ഉമറുബ്നു അബ്ദിൽഅസീസ്, ഇസ്‌ലാമും മതസഹിഷ്ണുതയും, മായാത്ത മുദ്രകൾ, 20 സ്ത്രീ രത്നങ്ങൾ, സ്നേഹസംവാദം, വി.എ. കബീറിന്റെ രാഷ്ട്രസങ്കൽപം ഇസ്‌ലാമിൽ, എൻ.എം. ഹുസൈന്റെ സൈന്ധവനാഗരികതയും പുരാണകഥകളും, വാണിദാസ് എളയാവൂരിന്റെ ഖുർആന്റെ മുന്നിൽ വിനയാന്വിതം, കെ. അബ്ദുല്ലാ ഹസന്റെ സകാത്ത് തത്ത്വവും പ്രയോഗവും, ഇ.എൻ. ഇബ്റാഹീമിന്റെ സ്വിദ്ദീഖുൽ അക്ബർ, പി.ടി. അബ്ദുറഹ്മാന്റെ കറുത്ത മുത്ത്, മുഹമ്മദ്കുട്ടി എളമ്പിലാക്കോടിന്റെ കോകിലഗാനം, എൻ.പി. ഹാഫിസ് മുഹമ്മദിന്റെ ബഹുമാന്യനായ പാദുഷ[13], മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള പാത തുടങ്ങിയവ വിവിധ അവാർഡുകൾ നേടിയ ഐ.പി.എച്ച് കൃതികളിൽ ചിലതാണ്.[14]

ഡയറക്ടറേറ്റ്

തിരുത്തുക

ശൈഖ് മുഹമ്മദ് കാരകുന്ന് ആണ് ഡയറക്ടർ. കെ.ടി ഹുസൈൻ അസി. ഡയറക്ടറും വി.എ. കബീർ ചീഫ് എഡിറ്ററുമാണ്. ടി.കെ. അബ്ദുല്ല, ശൈഖ് മുഹമ്മദ് കാരകുന്ന്, അബ്ദുല്ലാ ഹസൻ, പ്രൊഫ. കെ.പി. കമാലുദ്ദീൻ, ഒ. അബ്ദുറഹ്മാൻ, ടി.കെ. ഉബൈദ്, അശ്റഫ് കീഴുപറമ്പ്, പി. ടി. അബ്ദുർറഹ്മാൻ, പി.ഐ. നൌഷാദ്, ശഹീൻ കെ. മൊയ്തുണ്ണി, അബ്ദുല്ലാ മൻഹാം, വി.കെ. അലി എന്നിവരടങ്ങുന്ന ഡയറക്ടർ ബോർഡും ഉണ്ട്. കോഴിക്കോട് വെള്ളിമാട് കുന്നിലാണ് ഡയറക്ടറേറ്റ് ഓഫീസ് പ്രവർത്തിക്കുന്നത്.

വിൽപ്പന

തിരുത്തുക

കോഴിക്കോട് വെള്ളിമാട്കുന്നിൽ ഡയറക്ടറേറ്റ് ഓഫീസും കോഴിക്കോട് രാജാജി റോഡിൽ പ്രധാന കാര്യാലയവും ഷോറൂമും കോഴിക്കോട് എം.പി റോഡ് , തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ശാഖകളും പ്രവർത്തിക്കുന്നു. വർഷംതോറും നടത്തിവരാറുള്ള പുസ്തകമേളകൾക്ക് പുറമെ കേരളത്തിലും ഗൾഫ് നാടുകളിലും സംഘടിപ്പിക്കപ്പെടാറുള്ള അന്താരാഷ്ട്ര പുസ്തകമേളകളിലും ഐ.പിഎച്ച് പങ്കെടുത്തുവരുന്നു[15]. ഓൺലൈൻ ഷോപ്പിങ് സൗകര്യവും ഉണ്ട് [16].

  1. "Article". Samakalika Malayalam Weekly. 19 (48): 42. 22 April 2016. Archived from the original on 2020-07-17. Retrieved 27 May 2020.
  2. P. Sakkeer Hussain. Development of islamic studies in Kerala during 18th century to 20th century (PDF). p. 110. Archived from the original (PDF) on 2020-07-26. Retrieved 2 നവംബർ 2019.
  3. Educational Empowerment of Kerala Muslims: A Socio-historical Perspective. അദർ ബുക്സ്. ISBN 81-903887-3-8. Retrieved 2016-04-13. {{cite book}}: |first1= missing |last1= (help)
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-17. Retrieved 2011-07-01.
  5. സൗദി ഗസറ്റ്, 2013 ജനുവരി 19 Archived 2013-01-30 at the Wayback Machine. New TV channel to spread alternative media culture, says Kerala scholar MediaOne to go on air next month
  6. ശബാബ് വാരിക,2011 ഒക്ടോബർ 14[പ്രവർത്തിക്കാത്ത കണ്ണി]
  7. 7.0 7.1 7.2 Muhammed Rafeeq, T. Development of Islamic movement in Kerala in modern times. Chapter 6: Aligarh Muslim University-Shodhganga. p. 171. Retrieved 21 March 2020.{{cite book}}: CS1 maint: location (link)
  8. https://secure.mathrubhumi.com/books/author/796/Shaikh-MOhammad-Karakunnu
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-04-03. Retrieved 2016-03-29.
  10. ഇസ്ലാമിക വിജ്ഞാനകോശം വാള്യം 6 പേജ് 43-45
  11. Sakeer Hussain P. Development of islamic studies in Kerala during 18th century to 20th century (PDF). p. 103. Archived from the original (PDF) on 2020-07-26. Retrieved 9 ജനുവരി 2020.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-31. Retrieved 2016-03-29.
  13. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, 1997" (PDF). Retrieved 2 നവംബർ 2019.
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-26. Retrieved 2010-01-03.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-26. Retrieved 2010-01-03.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-02-16. Retrieved 2020-02-16.

പുറം കണ്ണി

തിരുത്തുക