വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എ.എ. റഹീം (സിപിഎം)
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --KG (കിരൺ) 05:28, 2 നവംബർ 2020 (UTC)[മറുപടി]
- എ.എ. റഹീം (സിപിഎം) (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
WP:GNG യും WP:POL യും പാലിക്കാത്ത രാഷ്ട്രീയക്കാരൻ. Akhiljaxxn (സംവാദം) 19:31, 10 ഒക്ടോബർ 2020 (UTC)[മറുപടി]
ശ്രദ്ധേയതാ നയങ്ങൾ അനുസരിച്ച് കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകൻ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ ശ്രദ്ധേയതയുണ്ട്. (പിന്നെ പത്രം വായിക്കാത്തവരോ ചാനലുകളിലെ വാർത്ത കാണാത്തവരോ ആയ ആളുകൾ വിക്കി എഡിറ്റ് ചെയ്യാൻ നിൽക്കുമ്പോൾ ഇത്തരം അനാവശ്യ വാദങ്ങൾ ഉന്നയിച്ച് ലേഖനങ്ങൾ നീക്കം ചെയ്യാൻ അപേക്ഷ ഇടാറുണ്ട് എന്നുള്ളത് കൊണ്ട് ഈ ഡിലീഷൻ റിക്വസ്റ്റ് വല്യ കാര്യമാക്കേണ്ടതില്ലെന്ന് തോന്നുന്നു.
വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം എന്ന നിബന്ധനയും ഇദ്ദേഹത്തിന്റെ കാര്യത്തിൽ ആപ്ലിക്കബിൾ ആണ്. ഇത് സാധൂകരിക്കും വിധമുള്ള അവലംബങ്ങൾ തുടർ ദിവസങ്ങളിൽ ചേർക്കാൻ ശ്രമിക്കാം..
(പിന്നെ ഇനിയും ഇത്തരം അനാവശ്യ ഡിലീഷൻ റിക്വസ്റ്റ് ഇട്ട് വിക്കിയിൽ നടത്തുന്ന മറ്റ് ഇടപെടലുകൾക്കുള്ള സമയം കളയരുത് എന്ന അപേക്ഷ കൂടി ഇതോടൊപ്പം പറയാൻ ആഗ്രഹിക്കുന്നു). --ഇർഫാൻ ഇബ്രാഹിം സേട്ട് 16:47, 11 ഒക്ടോബർ 2020 (UTC)[മറുപടി]
- കാര്യമായ മാദ്ധ്യമശ്രദ്ധ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിഷയത്തെക്കുറിച് സവിസ്തരം പ്രതിപാദിക്കുക എന്നാണ് . ഒട്ടുമിക്കവാറും സംഘടനകൾക്കും സ്പോക്പേഴ്സൺ ഉണ്ടായിരിക്കും. സംഘടനയെ പ്രതിനീകരിച്ചു സ്പോക്പേഴ്സൺ ചാനലുകളിൽ ചർച്ചക്ക് വരുന്നത് സാധാരണയാണ് . അതിനാൽ ഇവരെല്ലാവരും മാദ്ധ്യമശ്രദ്ധ ലഭിച്ചവർ എന്നർത്ഥമില്ല. നിലവിൽ ലേഖനത്തിലുള്ള അവലംബംങ്ങൾ ഒരു പാർട്ടി നേതാവ് അതു പോലെ വക്താവ് എന്നനിലയിൽ ഇദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകൾ അത് പോലെ ഇദ്ദേത്തെ പാർട്ടിസ്ഥാനങ്ങളിലേക്കും മറ്റും നീയമിച്ചിട്ടുള്ള വാർത്തകളുമാണ് ഇത് രാഷ്ട്രീയപ്രവർത്തകർക്ക് ലഭിക്കുന്ന റുട്ടീൻ കവറേജ് മാത്രമാണ്. പ്രസ്തുത വിഷയം WP:POLITICIAN, WP:GNG, WP:SIGCOV, WP:ANYBIO എന്നിവ പാലിക്കുന്നില്ല.അതിനാൽ നീക്കം ചെയുക. Akhiljaxxn (സംവാദം) 17:50, 11 ഒക്ടോബർ 2020 (UTC)[മറുപടി]
- Erfanebrahimsait ഇത് ലേഖനങ്ങളെ നീക്കം ചെയ്യണോ വേണ്ടയോ എന്ന് തീരുമാണിക്കാനുള്ള ഇടം ആണ്. പോളിസി ബേസ് ആയിട്ടും അവലംബങ്ങൾ നൽകിയും ലേഖനത്തിനു ശ്രദ്ധേയത ഉണ്ടോ എന്നോ ഇല്ല എന്നോ നിങ്ങൾക്ക് വാദിക്കാവുന്നതാണ്. അല്ലാതെ ഒരു തരം വ്യക്തിപരമായ ആരോപണങ്ങളും അവകാശവാദങ്ങളും ഇവിടെ പാടില്ല എന്നുകൂടെ ഓർമിപ്പിക്കുന്നു. അത്തരം കാര്യങ്ങൾക്ക് മറ്റു താളുകൾ/വേദികൾ ഉപയോഗിക്കേണ്ടതാണ്. Akhiljaxxn (സംവാദം) 18:04, 11 ഒക്ടോബർ 2020 (UTC)[മറുപടി]
- കാര്യമായ മാദ്ധ്യമശ്രദ്ധ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിഷയത്തെക്കുറിച് സവിസ്തരം പ്രതിപാദിക്കുക എന്നാണ് . ഒട്ടുമിക്കവാറും സംഘടനകൾക്കും സ്പോക്പേഴ്സൺ ഉണ്ടായിരിക്കും. സംഘടനയെ പ്രതിനീകരിച്ചു സ്പോക്പേഴ്സൺ ചാനലുകളിൽ ചർച്ചക്ക് വരുന്നത് സാധാരണയാണ് . അതിനാൽ ഇവരെല്ലാവരും മാദ്ധ്യമശ്രദ്ധ ലഭിച്ചവർ എന്നർത്ഥമില്ല. നിലവിൽ ലേഖനത്തിലുള്ള അവലംബംങ്ങൾ ഒരു പാർട്ടി നേതാവ് അതു പോലെ വക്താവ് എന്നനിലയിൽ ഇദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകൾ അത് പോലെ ഇദ്ദേത്തെ പാർട്ടിസ്ഥാനങ്ങളിലേക്കും മറ്റും നീയമിച്ചിട്ടുള്ള വാർത്തകളുമാണ് ഇത് രാഷ്ട്രീയപ്രവർത്തകർക്ക് ലഭിക്കുന്ന റുട്ടീൻ കവറേജ് മാത്രമാണ്. പ്രസ്തുത വിഷയം WP:POLITICIAN, WP:GNG, WP:SIGCOV, WP:ANYBIO എന്നിവ പാലിക്കുന്നില്ല.അതിനാൽ നീക്കം ചെയുക. Akhiljaxxn (സംവാദം) 17:50, 11 ഒക്ടോബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.