ഡിവൈഎഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റും[1] കേരളത്തിലെ ഒരു ഇടതുപക്ഷ യുവജന നേതാവും രാജ്യസഭാ എം പിയുമാണ് എ എ റഹീം.[2] [3]

എ.എ. റഹീം
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്
In office
പദവിയിൽ വന്നത്
Oct 21 2021
മുൻഗാമിപി.എ മുഹമ്മദ് റിയാസ്
ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ
വ്യക്തിഗത വിവരങ്ങൾ
ജനനം9 May 1980
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം.
പങ്കാളി(കൾ)അമൃത റഹീം
മാതാപിതാക്കൾ
 • അബ്ദുൽ സമദ് (അച്ഛൻ)
 • നബീസ ബീവി (അമ്മ)
വസതി(കൾ)തിരുവനന്തപുരം
വെബ്‌വിലാസം[1]
ഉറവിടം: [www.dyfikerala.com]

വ്യക്തി ജീവിതം തിരുത്തുക

സൈനികനായിരുന്ന അബ്ദുൽ സമദിന്റെയും നബീസ ബീവിയുടെയും മകനായി തിരുവനന്തപുരത്തു ജനിച്ചു. സംഘാടന പ്രവർത്തകനായിരിക്കെ പിതാവ് എ എം സമദ് നിര്യാതനായി[4]. ഉമ്മയും രണ്ടു സഹോദരിമാരുമുണ്ട്[4]. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി മുൻ അംഗവും അധ്യാപികയുമായ അമൃതയാണ് ഭാര്യ[5]..

വിദ്യാഭ്യാസം തിരുത്തുക

നിലമേൽ എൻ.എസ്.എസ്. കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.[4] ഇസ്ലാമിക് ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദം പൂർത്തിയാക്കിയ റഹീം, നിയമപഠനവും ജേർണലിസം ഡിപ്ലോമയും പൂർത്തിയാക്കി.[4]

രാഷ്ട്രീയജീവിതം തിരുത്തുക

എസ്.എഫ്.ഐ. എന്ന വിദ്യാർത്ഥിസംഘടനയിലൂടെയാണ്, റഹീം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2011-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥികളിൽ ഏറ്റവും പ്രായംകുറഞ്ഞയാൾ റഹിമായിരുന്നു. നിലമേൽ എൻഎസ്എസ് കോളേജിൽ പ്രീഡിഗ്രി പഠനംകഴിഞ്ഞ റഹീം, ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനുമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തി.

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2011 വർക്കല നിയമസഭാമണ്ഡലം വർക്കല കഹാർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ.എ. റഹീം സി.പി.ഐ.എം., എൽ.ഡി.എഫ്.

സംഘടനാസ്ഥാനങ്ങൾ തിരുത്തുക

എസ്.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്രക്കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. തിരുവനന്തപുരം ജില്ലാപ്രസിഡന്റ്‌, [8] കേന്ദ്രക്കമ്മിറ്റിയംഗം, കേരളാസർവ്വകലാശാല സിൻഡിക്കേറ്റംഗം, സർവ്വകലാശാലായൂണിയൻ ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ച അദ്ദേഹം, നിലവിൽ ഡി.വൈ.എഫ്.ഐ. കേരള സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമാണ്[9]

അവലംബങ്ങൾ തിരുത്തുക

 1. https://www.asianetnews.com/india-news/aa-raheem-assigned-the-charge-of-dyfi-national-president-r1oc4n
 2. https://www.manoramanews.com/news/kerala/2018/11/14/dyfi-leaders-clarifies-age-limit-kozhikode.amp.html
 3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-11-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-02-17.
 4. 4.0 4.1 4.2 4.3 "A A Rahim, LDF candidate, Varkala assembly constituency | എ എ റഹീം, എൽഡിഎഫ് സ്ഥാനാർത്ഥി, വർക്കല നിയമസഭാമണ്ഡലം | LDF Keralam". ശേഖരിച്ചത് 2020-11-02.[പ്രവർത്തിക്കാത്ത കണ്ണി]
 5. "ഏഷ്യാനെറ്റ് ന്യൂസ്". DYFI state committe member Rahim and SFI ex state member Amritha'sWedding. ഏഷ്യാനെറ്റ് ന്യൂസ്. ശേഖരിച്ചത് 2 നവംബർ 2020.
 6. http://www.ceo.kerala.gov.in/electionhistory.html
 7. http://www.keralaassembly.org
 8. https://www.deshabhimani.com/news/kerala/news-thiruvananthapuramkerala-23-01-2016/533479
 9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-01-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-02-17.
"https://ml.wikipedia.org/w/index.php?title=എ.എ._റഹീം_(സിപിഎം)&oldid=3988323" എന്ന താളിൽനിന്ന് ശേഖരിച്ചത്