വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ആറാട്ടുപുഴ വേലായുധപ്പണിക്കർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലേഖനം മെച്ചപ്പെടുത്തിയതിനാൽ, നിലനിർത്തുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:59, 12 ഒക്ടോബർ 2020 (UTC)[മറുപടി]
- ആറാട്ടുപുഴ വേലായുധപ്പണിക്കർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
അവലംബങ്ങളൊന്നുമില്ലാത്ത, ആധികാരികതയില്ലാത്ത നിലവിലുള്ള അവസ്ഥയിൽ ഈ ലേഖനം നിലനിർത്തരുത്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:42, 4 ഒക്ടോബർ 2020 (UTC)[മറുപടി]
- മായ്ക്കൽ നിർദ്ദേശം നടത്തുന്നതിന് മുൻപ് അവലംബങ്ങൾ ഉണ്ടോ എന്ന് എന്ന് പരിശോധിക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ലേഖനം മൊത്തം വൃത്തിയാക്കാനുണ്ട് എന്നത് ശരി. വൃത്തിയാക്കിക്കൊണ്ടിരിക്കുന്നുണ്ട്, അവലംബങ്ങൾ ചേർത്തിട്ടുണ്ട്. ലേഖനം നിലനിർത്തണമെന്ന് അഭിപ്രായപ്പെടുന്നു.--Irshadpp (സംവാദം) 08:01, 4 ഒക്ടോബർ 2020 (UTC)[മറുപടി]
- @Irshadpp:, //മായ്ക്കൽ നിർദ്ദേശം നടത്തുന്നതിന് മുൻപ് അവലംബങ്ങൾ ഉണ്ടോ എന്ന് എന്ന് പരിശോധിക്കാൻ ശ്രമിക്കണമെന്ന് // എന്ന് താങ്കളെഴുതിയത് തെറ്റിദ്ധാരണാജനകമാണ്. [[1]] -ഇതിൽഎവിടെയാണ് അവലംബമുണ്ടായിരുന്നത്. [[2]]-ഇതുകൂടി കാണുക. 2020 സപ്തംബർ 8 ന് ചേർത്ത ടാഗാണ്. അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്താൻ താൽപര്യമുള്ളവർക്ക് അത് ചെയ്യാൻ ഉള്ള അറിയിപ്പ് തന്നെയാണത്. അത് ചെയ്തുകാണാത്തതിനാലാണ് മായ്ക്കൽ നിർദ്ദേശം ചേർത്തത്. //അവലംബങ്ങളൊന്നുമില്ലാത്ത, ആധികാരികതയില്ലാത്ത നിലവിലുള്ള അവസ്ഥയിൽ ഈ ലേഖനം നിലനിർത്തരുത്. // എന്ന് വിശദീകരണം ചേർത്തതും കണ്ടിരിക്കുമല്ലോ? ലേഖനം ഏതുവിധേനയും മായ്ക്കണമെന്ന നിലപാടൊന്നും എനിക്കില്ല. മായ്ക്കൽ സൂത്രപ്പണി എന്റെ രീതിയല്ല എന്ന് മനസ്സിലാക്കുക. അതിനാലാണ്, മെച്ചപ്പെടുത്താൻ തയ്യാറുള്ളവർക്കായി ഉപയോക്താക്കളുടെ സംവാദം താളിലുൾപ്പെടെ സന്ദേശം ചേർത്ത് ടാഗ് ചേർത്തത്. കഥകൾക്ക് അവലംബം കണ്ടെത്തി ചേർക്കേണ്ടുന്ന ബാധ്യതയുമെനിക്കില്ല. നന്നാക്കാനാവുന്നവയിൽ അത് ചെയ്യാറുമുണ്ട് എന്ന് ആർക്കും [[3]] -ഇവിടെ കാണാവുന്നതേയുള്ളു. ലേഖനം മെച്ചപ്പെടുത്താൻ താങ്കൾ ഇപ്പോൾ ഇടപെടുന്നതിൽ സന്തോഷം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:31, 4 ഒക്ടോബർ 2020 (UTC)[മറുപടി]
- ക്ഷമിക്കണം @Vijayanrajapuram:, ലേഖനത്തിൽ അവലംബമുണ്ടായിരുന്നു എന്നല്ല ഞാൻ പറഞ്ഞത്. അവലംബങ്ങൾ സെർച്ചുചെയ്താൽ കിട്ടുമായിരുന്നു എന്നാണ് ഉദ്ദേശിച്ചത്. ചേർക്കപ്പെട്ട അവലംബങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും എത്രത്തോളം പ്രസക്തമായ ലേഖനമാണിതെന്ന്. കഥ പോലെ എഴുതപ്പെട്ടു എന്നത് പോരായ്മ തന്നെയാണ്. അതിനെ നന്നാക്കിയെടുക്കാൻ നമുക്ക് സാധിക്കും. മായ്ക്കാൻ നിർദ്ദേശിച്ചത് നന്നായി, ലേഖനം മെച്ചപ്പെടുത്താൻ അവസരം കിട്ടിയത് അതുകൊണ്ടല്ലേ..--Irshadpp (സംവാദം) 09:47, 4 ഒക്ടോബർ 2020 (UTC)[മറുപടി]
@Irshadpp:, --Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:50, 4 ഒക്ടോബർ 2020 (UTC)[മറുപടി]
- @Irshadpp: , താങ്കൾ അഭിപ്രായപ്പെട്ടതുപോലെ, വളരെയേറെ ചരിത്രപ്രാധാന്യമുള്ള വസ്തുതകളാണ് ഇതിലുള്ളത് എന്നതിനാൽ, നിലനിൽക്കേണ്ടുന്നതുതന്നെ. പക്ഷേ, ഇപ്പോൾ ഇതൊരു കഥയായി അനുഭവപ്പെടുന്നു. മായ്ക്കൽഫലകം ചാർത്തി ദീർഘനാൾ നിലനിർത്താനുമാവില്ല. അതിനാൽ, ഇതൊരു ചരിത്രലേഖനമായി മാറ്റാൻ സാധിക്കുമെങ്കിൽ, സഹായിക്കാമോ? --Vijayan Rajapuram {വിജയൻ രാജപുരം} ✉ 10:07, 9 ഒക്ടോബർ 2020 (UTC)[മറുപടി]
- മായ്ക്കൽ ഫലകം ചാർത്തപ്പെട്ടു എന്നത് ഒരു ബൈനറി ഓപ്ഷൻ മാത്രമല്ല തരുന്നത്. മൂന്നാമതൊരു ഓപ്ഷൻ കൂടി ഇംഗ്ലീഷ് വിക്കിപീഡിയയിലുണ്ടെങ്കിലും മലയാളത്തിൽ കണ്ടതായി ഓർക്കുന്നില്ല. സമവായമില്ല (No consensus) എന്ന തീരുമാനം. ഏതായാലും അവലംബങ്ങൾ ഇല്ല എന്ന പ്രശ്നം ഇല്ലാത്തതിനാൽ ലേഖനം നിലനിർത്തുകയും ലേഖനത്തിൽ വിക്കിഫൈ ഫലകം ചേർക്കുകയുമാണ് ഉചിതം.--Irshadpp (സംവാദം) 13:07, 9 ഒക്ടോബർ 2020 (UTC)[മറുപടി]
- ഈ ലേഖനം മെച്ചപ്പെടുത്തുന്നതിന് തിരുത്തൽ സഹായം നൽകിയ @Ajeeshkumar4u:, @Irshadpp: എന്നിവർക്ക് നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:59, 12 ഒക്ടോബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.