ആറാട്ടുപുഴ വേലായുധപ്പണിക്കർ

പത്തൊമ്പതാം നൂറ്റാണ്ടിൽ ആലപ്പുഴയ്ക്കടുത്ത് ' 'മംഗലം ' 'എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന ഒരു ഈഴവ നാടുവാഴി ആയിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ (1825 - 1874). ' 'മംഗലം വാഴും' വേലായുധപ്പെരുമാൾ എന്നാണ്അദ്ദേഹം അറിയപ്പെട്ടത് . പിതാവ് ശ്രീ. ഗോവിന്ദപ്പണിക്കർ. മംഗലംം ഭരിച്ചിരുന്ന പെരുമാൾ അച്ഛന്റെ ചെറുമകനായിരുന്നു 'വേലായുധപ്പെരുമാൾ ' എന്ന വേലായുധപ്പണിക്കർ. 18 കളരിയ്ക്ക് അധിപനായിരുന്നു വേലായുധപ്പണിക്കർ . പെരുമാൾ അച്ഛന്റെ മരണ ശേഷം വേലായുധപ്പണിക്കർ അടുത്ത വാഴുന്നോർ ( രാജാവ് ) ആയി അരിയിട്ടു വാഴിക്കപ്പെട്ടു. മംഗലത്തെ നാടുവാഴിയുടെ സ്ഥാനപ്പേരു പെരുമാൾ എന്നാണ് ' 1750 ശേഷം, മംഗലം എന്ന നാട്ടുരാജ്യവും തിരുവിതാം കുറിന്റെ ഭാഗമായിപരിഗണിച്ചിരുന്നെങ്കിലും , മംഗലം ദേശത്തിന്റെ പരിപൂർണ്ണ ഭരണം കല്ലിശ്ശേരി തറവാട്ടുകാരാണ് നടത്തിയിരുന്നത്. സ്വന്തമായി കാലാൾപ്പടയും ചാവേർപ്പടയും നാവികപ്പടയും അടങ്ങിയ ഒരു വലിയ സൈന്യം പണിക്കർക്കുണ്ടായിരുന്നു. തിരുുവിതാംകൂറിലെ മാടമ്പിമാരുടെ ഉപദ്രവങ്ങളിൽ നിന്ന് ഈഴവരേയും, ക്രിസ്ത്യാനികളേയും മുസ്ലീംങ്ങളേയും ദളിതരേയും അക്കാലത്ത് രക്ഷിച്ചിരുന്നത് വേലായുധപണിക്കർ ആയിരുന്നു. പണിക്കർ സ്വന്തം സൈന്യവുമായി മംഗലത്തിനുു പുറത്തിറങ്ങിയാൽ തിരുവിതാംകൂർ വിറയ്ക്കുമായിരുന്നു. മുന്നൂറു മുുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യാവശ്യത്തിനായി പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെൽപ്പാടങ്ങളും സ്വന്തമായുള്ള ധനിക കുടുംബമായിരുന്നുു പണിക്കർ ജനിച്ച കല്ലിശ്ശേരി തറവാട്. ചെറുപ്പത്തിൽ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും അഭ്യസിച്ചു. കുതിരകൾ, ആനകൾ, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവ അദ്ദേഹത്തിനു വാഹനമായുണ്ടായിരുന്നു.

വലിയ ശിവ ഭക്ത നായിരുന്നു പണിക്കർ. അദ്ദേഹം കാശി മുതൽ രാമേശ്വം വരെ ഒന്നു രണ്ടു വർഷത്തിലധികം തീർത്ഥാടനം നടത്തിയിട്ടുണ്ട്. ഭാരതം ഒട്ടുമുക്കാലും സഞ്ചരിച്ചു .ഈക്കാലത്ത് തന്ത്രശാസ്ത്രം , പൂജാ വിധി, കഥകളി , എന്നിവ അഭ്യസിച്ചു.നാട്ടിൽ തിരിച്ചത്തിയതിനു ശേഷം, തൻ്റെ ഇഷ്ട ദേവനായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ, ഒരു ബ്രാഹ്മണ യുവാവിൻ്റെ വേഷത്തിൽ താമസിച്ചു ഭജനമിരുന്നു. ക്ഷേത്ര ആചാരങ്ങളെല്ലാം കണ്ടു മനസ്സിലാക്കി അദ്ദേഹം. എന്നിട്ട് ആറാട്ടുപുഴയിൽ ഒരു ശിവക്ഷേത്രം' 1852 ഇടവം 5 - ന് അദ്ദേഹം സ്ഥാപിച്ചു, ശിവപ്രതിഷ്ഠ നടത്തി. മാവേലിക്കര നിവാസിയായ വിശ്വവനാഥൻ ഗുരുക്കൾ എന്ന വീരശൈവ ബ്രഹ്‌മണനെ ക്ഷേത്ര പൂജാരിയായി നിയമിക്കുകയും ചെയ്തു.

ബ്രാഹ്മണരുടെ മാത്രം കലയായിരുന്ന കഥകളി ആദ്യമായി പഠിച്ച ,ആദ്യ'മായി കഥകളി സംഘം സ്ഥാപിച്ച അബ്രാഹ്മണനായിരുന്ന Iവേലായുധപ്പണിക്കർ.

വാരണപ്പള്ളി തറവാട്ടിലെ 'വെളുത്തമ്മ ചാന്നാട്ടി യെന്ന സ്ത്രീയെയാണ് വിവാഹം കഴിച്ചത്.

പ്രശസ്തമായ '' മൂക്കുത്തി വിളംമ്പരം ' അദ്ദേഹം പന്തളത്തു വച്ച് നടത്തി. ഈ വിളംമ്പരത്തോടു കൂടിയാണ് , ജാതി മത ഭദമന്യേ തിരുവിതാം കൂറിലെ എല്ലാ സ്ത്രി കളും മൂക്കുത്തി ധരിച്ചു തുടങ്ങിയത്മടങ്ങുന്നത്. അച്ചി പ്പുടവ സമരത്തിന് അദ്ദേഹം പിൻ തുണ നൽകി.,വഴിനടക്കൽ വിപ്ളവം,കാർഷികസമരം തുടങ്ങിയവക്ക് നേതൃത്വം വഹിച്ചു. തിരൂവിതാംകൂർ രാജാവിന്റെ മോഷ്ടിക്കപ്പെട്ട ഒരു രത്നം, രാജാവിന്റെയും ദിവാൻ മാധവറാവുവിന്റെ യും അഭ്യർത്ഥനപ്രകാരം, പണിക്കർ കൊള്ളക്കാരിൽ നിന്ന് പിടിച്ചെടുത്ത് നൽകിയിട്ടുണ്ട്. അതിന്, രണ്ടു കൈകളിലും വീര ശൃംഗല നൽകി . പണിക്കരെ രാജാവ് ആദരിച്ചിട്ടുണ്ട്..

കേരളം കണ്ട ഏറ്റവും വലിയ വീരനും വിപ്ലവകാരിയും ദീന ജന രക്ഷകനുമായിരുന്നു ' മംഗലം വാഴും വേലായുധപ്പെരുമാൾ ' എന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ. 1874 ജനുവരി 3 ന് മാടമ്പി മാരുടെ ഉപജാപത്തിൽ ചതിയിൽ പണിക്കർ കൊല ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൊട്ടാരം ഇന്നും മംഗലത്തുണ്ട് .അവലംബം 2തിരുത്തുക

ആറാട്ടുപുഴ വേലായുധ പണിക്കർ ഒരു പഠനം ദളിത് ബന്ധു പുറത്തേക്കുള്ള കണ്ണികൾ