വസന്തപഞ്ചമി

വസന്തത്തെയും പുഷ്പങ്ങളെയും സരസ്വതി ദേവിയെയും സ്വാഗതം ചെയ്യുന്ന ഹിന്ദു ഉത്സവം
(വസന്ത പഞ്ചമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതിന് ശ്രീപഞ്ചമി എന്നും പേരുണ്ട്. മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ അഞ്ചാം നാൾ - പഞ്ചമി-- ആണ്‌ ശ്രീ പഞ്ചമിയായും വസന്ത പഞ്ചമിയായും സരസ്വതി പഞ്ചാമിയായും ആഘോഷിക്കുന്നത്‌. വിദ്യാരംഭത്തിന്റെ- - സരസ്വതീ പൂജയുടെ - ദിവസമാണ്‌ വസന്ത പഞ്ചമി. പതംഗങ്ങളുടെ ഉത്സവമായും ഇത്‌ കൊണ്ടാടാറുണ്ട്‌. ശകവർഷത്തിലെ മാഘമാസത്തോടെയാണ്‌ ശിശിര ഋതുവിന്റെ തുടക്കം . ജനുവരി അവസാനമാണ്‌ ഋതു പരിവർത്തനം. ശിശിരാരംഭത്തിലെ ശുക്ലപക്ഷ പഞ്ചമി നാളാണ്‌ വസന്തപഞ്ചമി എന്നറിയപ്പെടുന്നത്‌. ഇത് ഫെബ്രുവരി ആദ്യ പകുതിയിലാണ് സാധാരണ വരുക.മാർച്ച്‌അവസാനത്തോടെ മാത്രമേ വസന്ത ഋതു തുടങ്ങുകയുള്ളൂ .

വസന്തപഞ്ചമി ആഘോഷത്തിനായി സരസ്വതീദേവിയുടെ രുപം കൽക്കത്തയിൽ

പ്രാധാന്യം

തിരുത്തുക

ശ്രീ പഞ്ചമി യെന്ന വസന്ത പഞ്ചമി ഹിന്ദുക്കളുടെ വിദ്യാരംഭദിവസമാണ്‌. ഇന്ത്യയിലെങ്ങും വസന്ത പഞ്ചമിക്ക്‌ കുട്ടികളെ ആദ്യാക്ഷരം തുടങ്ങിക്കുകയും സവിശേഷ സരസ്വതീ പൂജകൾ നടത്തുകയും ചെയ്യുന്നു. കേരളം മാത്രമാണ്‌ അപവാദം. ഇവിടെ വിജയദശമി നാളിലാണ്‌ വിദ്യാരംഭം.

പ്രകൃതിയിലെ പുതു മുളകളുടെ കാലമാണ്‌ വസന്തം.ശിശിരത്തിൽ ഇല പൊഴിയുന്ന മരങ്ങളിൽ പുതിയ നാമ്പുകളും മുകുളങ്ങളും ഉണ്ടാവുന്നു. മാവുപോലുള്ള മരങ്ങൾ ഫലസമൃദ്ധിക്കായി സജ്ജമാവുന്നു. ഇതേ പോലെ വസന്താരംഭത്തിൽ ബുദ്ധിയിൽ അറിവിന്റെ പുതു മുകുളങ്ങൾ ഉണ്ടാവുന്നു എന്നാണ്‌ വിശ്വാസം.

കേരളത്തിൽ

തിരുത്തുക

കേരളത്തിൽ നവരാത്രിക്കാലത്ത്‌ നടത്തുന്ന സരസ്വതീപൂജയും ആഘോഷങ്ങളും വസന്തപഞ്ചമിനാളിൽ നടക്കുന്നു എന്ന്‌ സാമാന്യമായി പറയാം. പുസ്തകങ്ങളും പേനയും തൊഴിലുപകരണങ്ങളും പൂജക്ക്‌ വെക്കുന്നു. സംഗീതജ്ഞൻമാർ സംഗീത ഉപകരണങ്ങൾ സരസ്വതിയുടെ കാൽക്കൽ വെച്ച്‌ പൂജിക്കുന്നു.

കവികളുടെ പ്രിയപ്പെട്ട ദിനങ്ങളിൽ ഒന്നായ വാസന്ത പഞ്ചമിയും ഇതേ ദിവസം തന്നെ ആണെന്ന് കരുതപ്പെടുന്നു . അനുരാഗത്തില് ‍ചന്ദ്രനുള്ള പ്രാധാന്യം ഈ ദിവസത്തെ പ്രണയവുമായി കവികൾക്ക് പ്രിയപ്പെട്ടതാക്കുന്നു .

പഞ്ചാബിൽ

തിരുത്തുക

പഞ്ചാബിലിത്‌ കടുക് പൂക്കൾ വിരിഞ്ഞ് വയലുകൾ മഞ്ഞയാവുന്ന കാലമാണ്‌. അതുകൊണ്ട്‌ പഞ്ചാബികൾ ഈ ദിവസം മഞ്ഞ വസ്ത്രമണിയുന്നു. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടാക്കുന്നു.ഉത്തരേന്ത്യയിൽ പട്ടം പറത്തൽ നടക്കുന്നത്‌ ഈ ദിവസമാണ്‌.

കുറിപ്പുകൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വസന്തപഞ്ചമി&oldid=3978042" എന്ന താളിൽനിന്ന് ശേഖരിച്ചത്