ഒരു തമിഴ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് വസന്തബാലൻ. [1] നിരൂപകരുടെ പ്രശംസ നേടിയ വെയിൽ, അങ്ങാടി തെരു എന്നീ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തത് വസന്തബാലനായിരുന്നു.

വസന്തബാലൻ
വസന്തബാലൻ 2014 - ൽ
ജനനം (1966-07-12) 12 ജൂലൈ 1966  (58 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ
തിരക്കഥാകൃത്ത്
സജീവ കാലം2003 - ഇതുവരെ
വെബ്സൈറ്റ്https://www.directorvasanthabalan.com/

ചലച്ചിത്ര ജീവിതം

തിരുത്തുക

1993 - ൽ തമിഴ് ചലച്ചിത്ര സംവിധായകനായ എസ്. ഷങ്കറിന്റെ ആദ്യത്തെ ചലച്ചിത്രമായ ജെന്റിൽമാനിൽ ഷങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചുകൊണ്ടാണ് വസന്തബാലൻ ചലച്ചിത്രരംഗത്തെത്തിയത്. ഷങ്കർ സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രമായിരുന്നു ഇത്. ഈ ചലച്ചിത്രത്തിനുശേഷം 1994 - ൽ പ്രഭുദേവ, നഗ്മ എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ കാതലൻ, 1996 - ൽ കമൽ ഹാസൻ അഭിനയിച്ച് പുറത്തിറങ്ങിയ ഇന്ത്യൻ, 1998 - ൽ പ്രശാന്ത്, ഐശ്വര്യ റായ് എന്നിവർ അഭിനയിച്ച് പുറത്തിറങ്ങിയ ജീൻസ് എന്നീ ചലച്ചിത്രങ്ങളിലും ഷങ്കറിന്റ സഹസംവിധായകനായി വസന്തബാലൻ പ്രവർത്തിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് 2002 - ൽ പുറത്തിറങ്ങിയ ആൽബം എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി പ്രവർത്തനമാരംഭിച്ചു. എന്നാണ് ഈ ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയുണ്ടായി. [2] എസ് പിക്ചേഴ്സിന്റെ ബാനറിൽ ഷങ്കർ നിർമിച്ച, വസന്തബാലന്റെ രണ്ടാമത്തെ ചലച്ചിത്രമായ വെയിൽ, നിരൂപകരുടെ പ്രശംസ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം നേടുകയും ചെയ്തു. 2007 - ൽ നടന്ന കാൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്തുകൊണ്ട് പ്രദർശിപ്പിച്ചത് വെയിൽ ആയിരുന്നു. [3] തമിഴ്നാട്ടിലെ ചെന്നൈയിലുള്ള രംഗനാഥൻ തെരുവിൽ നടന്ന പ്രണയകഥയെ ആസ്പദമാക്കിക്കൊണ്ട് സംവിധാനം ചെയ്ത് 2010 - ൽ പുറത്തിറങ്ങിയ അങ്ങാടി തെരു എന്ന ചലച്ചിത്രവും ഒരേസമയം നിരൂപകപ്രശംസ നേടുകയും ഹിറ്റാവുകയും ചെയ്തു. മികച്ച വിദേശഭാഷാ ചിത്രത്തിനായുള്ള ഓസ്കർ പുരസ്കാരത്തിനായുള്ള ഇന്ത്യൻ നാമനിർദ്ദേശത്തിലെ ചുരുക്ക പട്ടികയിലും ഈ ചിത്രം ഇടം നേടിയിരുന്നു. [4] തുടർന്ന് 18 - ാം നൂറ്റാണ്ടിലെ ദക്ഷിണ തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള കാവൽ കോട്ടം എന്ന നോവലിനെ ആസ്പദമാക്കി 2012 - ൽ അരവാൻ എന്ന ചലച്ചിത്രവും വസന്തബാലൻ സംവിധാനം ചെയ്തിരുന്നു. ഈ ചലച്ചിത്രത്തിനുശേഷം 2014 - ൽ കാവ്യ തലൈവൻ എന്ന ചലച്ചിത്രവും സംവിധാനം ചെയ്തു. ഈ ചിത്രവും നിരൂപകരുടെ ശ്രദ്ധ നേടിയിരുന്നു.

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം കുറിപ്പുകൾ
2002 ആൽബം
2006 വെയിൽ മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം
മികച്ച തമിഴ് സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം
2010 അങ്ങാടി തെരു മികച്ച തമിഴ് സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം
മികച്ച തമിഴ് സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച തമിഴ് സംവിധായകനുള്ള വിജയ് പുരസ്കാരം
മികച്ച കഥയ്ക്കുള്ള ആനന്ദ വികടൻ ചലച്ചിത്ര പുരസ്കാരം
2012 അരവാൻ
2014 കാവ്യ തലൈവൻ മികച്ച സംവിധായകനുള്ള നോർവേ തമിവ് ചലച്ചിത്രോത്സവ പുരസ്കാരം[5]
നാമനിർദ്ദേശം—മികച്ച തമിഴ് സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം
2018 ജയിൽ
  1. http://www.behindwoods.com/tamil-movies-slide-shows/movie-2/top-directors/directors-25-21.html
  2. Ramprasad, Sinndhuja (27 November 2014). "Honest Company: The Vasanthabalan Interview". silverscreen.in. Retrieved 14 October 2017.
  3. http://specials.rediff.com/movies/2006/dec/05slide1.htm
  4. http://www.indiaglitz.com/channels/tamil/article/60327.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-20. Retrieved 2018-11-03.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വസന്തബാലൻ&oldid=3808374" എന്ന താളിൽനിന്ന് ശേഖരിച്ചത്