വഴിയെ
നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് വഴിയെ (English: Vazhiye).[1][2] ഹോളിവുഡ് സംഗീത സംവിധായകനായ ഇവാൻ ഇവാൻസ് സംഗീതം കൈകാര്യം ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടജ് സിനിമ കൂടിയാണ്.[3][4]
വഴിയെ | |
---|---|
സംവിധാനം | നിർമൽ ബേബി വർഗീസ് |
നിർമ്മാണം | ബേബി ചൈതന്യ |
കഥ | നിർമൽ ബേബി വർഗീസ് |
തിരക്കഥ | നിർമൽ ബേബി വർഗീസ് |
അഭിനേതാക്കൾ | ജെഫിൻ ജോസഫ് അശ്വതി അനിൽ കുമാർ |
സംഗീതം | ഇവാൻ ഇവാൻസ് |
ഛായാഗ്രഹണം | മിഥുൻ ഇരവിൽ ഷോബിൻ ഫ്രാൻസിസ് കിരൺ കാമ്പ്രത്ത് |
ചിത്രസംയോജനം | നിർമൽ ബേബി വർഗീസ് |
സ്റ്റുഡിയോ | കാസബ്ളാങ്കാ ഫിലിം ഫാക്ടറി വിവിഡ് ഫ്രെയിംസ് |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ജെഫിൻ ജോസഫ്
- അശ്വതി അനിൽ കുമാർ
- വരുൺ രവീന്ദ്രൻ
- ശ്യാം സലാഷ്
- സാനിയ പൗലോസ്
- ജോജി ടോമി
- രാജൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവഹിച്ചത് |
---|---|
രചന, സംവിധാനം | നിർമൽ ബേബി വർഗീസ് |
നിർമ്മാണം | ബേബി ചൈതന്യ |
ഛായാഗ്രഹണം | മിഥുൻ ഇരവിൽ |
എഡിറ്റിംഗ് | നിർമൽ ബേബി വർഗീസ് |
സംഗീതം | ഇവാൻ ഇവാൻസ് |
അസോസിയേറ്റ് ഡയറക്ടർസ് | അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ |
പ്രൊജക്റ്റ് ഡിസൈനർ | ജീസ് ജോസഫ് |
നിർമ്മാണ നിയന്ത്രണം | സഞ്ജയ് തോമസ് ചൊവ്വാറ്റുകുന്നേൽ, നിബിൻ സ്റ്റാനി, അലൻ ജിജി |
പി.ആർ.ഒ | വി. നിഷാദ് |
ട്രാൻസ്ലേഷൻ, സബ്‌ടൈറ്റിൽസ് | നന്ദലാൽ ആർ. |
നിശ്ചലഛായാഗ്രഹണം | എം. ഇ. ഫോട്ടോഗ്രാഫി |
ടൈറ്റിൽ ഡിസൈൻ | അമലു |
നിർമ്മാണം
തിരുത്തുക2020 സെപ്റ്റംബർ 28 ന് കാസർഗോഡ് ജില്ലയിലെ ചിറ്റാരിക്കാലിൽ ചിത്രീകരണം ആരംഭിച്ചു.[5][6][7][8]കൊന്നക്കാട്, അരിയിരിത്തി, ബഡൂർ, കാനംവയൽ, പുളിങ്ങോം, ചെറുപുഴ കൂടാതെ ചില കാസർഗോഡ്-കർണ്ണാടക ബോർഡറുകളുമായിരുന്നു ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ.[9] 2020 ഒക്ടോബർ 20 ചിത്രീകരണം പൂർത്തിയായി.[10][11] 2020 ഒക്ടോബർ 31, ഹാലോവീൻ ദിവസം ഹോളിവുഡ് നടൻ ക്രിസ്റ്റഫർ എം. കുക്ക് തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി.[12][13][14][15]
സംഗീതം
തിരുത്തുകഹോളിവുഡ് സംഗീത സംവിധായകൻ ഇവാൻ ഇവാൻസാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കിയത്.[16][17][18]
വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റ്
തിരുത്തുകവഴിയെയുടെ വിജയത്തിന് ശേഷം ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്രങ്ങളേയും, സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകരേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ചലച്ചിത്ര നിർമ്മാണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ലോകമെമ്പാടുമുള്ള സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കായി സംഘടിപ്പിക്കുന്ന ഒരു വാർഷിക ചലച്ചിത്രമേളയാണിത്.[19]
അവലംബം
തിരുത്തുക- ↑ "'തരിയോട്' സംവിധായകന്റെ ഹൊറർ ത്രില്ലർ വരുന്നു, ഈണം നൽകാൻ ഹോളിവുഡ് സംഗീതജ്ഞനും". Mathrubhumi.
- ↑ "കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയാക്കി 'വഴിയെ' എത്തുന്നു". മലയാള മനോരമ.
- ↑ "Hollywood composer Evan Evans to work in Mollywood movie". Madhyamam.
- ↑ "മലയാളത്തിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമ 'വഴിയെ' ചിത്രീകരണം പൂർത്തിയായി". ഫ്‌ളവേഴ്‌സ് ടെലിവിഷൻ.
- ↑ "Shooting of first 'found footage' movie in Malayalam 'Vazhiye' begins". Mathrubhumi. Archived from the original on 2020-11-01. Retrieved 2020-11-03.
- ↑ "വഴിയെ' സിനിമയ്‌ക്ക് പൂജയോടെ തുടക്കം; ഹോളിവുഡ് സംഗീത സംവിധായകന്റെ ആദ്യ ഇന്ത്യൻ സിനിമ". Mathrubhumi.
- ↑ "'വഴിയെ'യുടെ ഷൂട്ടിങ് തുടങ്ങി; ഹോളിവുഡ് സംഗീത സംവിധായകന്റെ സംഗീതം! - സമയം മലയാളം".
- ↑ "'വഴിയെ' സിനിമയുടെ ഷൂട്ടിങ് തുടങ്ങി; സംവിധാനം നിർമൽ ബേബി വർഗീസ് - മലയാള മനോരമ".
- ↑ "ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമ 'വഴിയെ' ചിത്രീകരണം". Kerala Kaumudi.
- ↑ "'വഴിയെ'; മലയാളത്തിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി". മീഡിയാവൺ ടിവി.
- ↑ "'വഴിയെ'; മലയാളത്തിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി". 24 ന്യൂസ്.
- ↑ "Christopher Matthew Cook releases the poster for Malayalam horror film Vazhiye". cinestaan.com. Archived from the original on 2020-11-05. Retrieved 2020-11-03.
- ↑ "മലയാള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ഹോളിവുഡ് താരം". Mathrubhumi.
- ↑ "വഴിയെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി". മലയാള മനോരമ.
- ↑ "മലയാളത്തിലെ ആദ്യ ഫൗണ്ട് ഫുട്ടേജ് സിനിമ; 'വഴിയെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് ഹോളിവുഡ് താരം". മീഡിയാവൺ ടിവി.
- ↑ "Hollywood composer Evan Evans to work in Mollywood movie - Madhyamam".
- ↑ "Evan Evans to compose Malayalam's first found footage film 'Vazhiye' - New Indian Express".
- ↑ "'വഴിയെ' ഷൂട്ടിങ്ങ് തുടങ്ങി; ഹോളിവുഡ് സംഗീത സംവിധായകന്റെ ആദ്യ ഇന്ത്യൻ സിനിമ". ജനയുഗം ദിനപ്പത്രം. Archived from the original on 2022-05-17. Retrieved 2020-11-03.
- ↑ "വഴിയെ ഇൻഡീ ഫിലിം ഫെസ്റ്റിന്റെ ആദ്യ സീസണിലെ വിജയികളെ പ്രഖ്യാപിച്ചു". Deshabhimani. 1 November 2024. Retrieved 16 November 2024.