വടക്കുനോക്കിയന്ത്രം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വടക്കുനോക്കിയന്ത്രം. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചതും പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും ശ്രീനിവാസനാണ്.
വടക്കുനോക്കിയന്ത്രം | |
---|---|
സംവിധാനം | ശ്രീനിവാസൻ |
നിർമ്മാണം | ടി.സി. മണി ടോഫി കണ്ണാര |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | ശ്രീനിവാസൻ പാർവ്വതി |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | കാവ്യകല ഫിലിം യൂണിറ്റ് |
വിതരണം | കെ.ആർ.ജി. ഫിലിം എന്റർപ്രൈസസ് |
റിലീസിങ് തീയതി | 1989 മേയ് 19 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തളത്തിൽ ദിനേശൻ എന്ന കേന്ദ്രകഥാപാത്രത്തിന്റെ അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.
അഭിനേതാക്കൾ
തിരുത്തുക- ശ്രീനിവാസൻ – തളത്തിൽ ദിനേശൻ
- പാർവ്വതി – ശോഭ
- ഇന്നസെന്റ് – തലകുളം സാർ
- കെ.പി.എ.സി. ലളിത – ദിനേശന്റെ അമ്മ
- ബൈജു – പ്രകാശൻ, ദിനേശന്റെ സഹോദരൻ
- ലാലു അലക്സ് – ക്യാപ്റ്റൻ എസ്. ബാലൻ
- സി.ഐ. പോൾ – രാഘവൻ നായർ, ശോഭയുടെ അച്ഛൻ
- ഉഷ – തങ്കമണി, ദിനേശന്റെ സഹോദരി
- ബോബി കൊട്ടാരക്കര – സഹദേവൻ, പ്രസ്സിലെ തൊഴിലാളി
- ജഗദീഷ് – വിനോദ് കുമാർ ആലപ്പി
- നെടുമുടി വേണു – ഡോക്ടർ
- ലിസി – സരള, ശോഭയുടെ കൂട്ടുകാരി
- ശങ്കരാടി – തളത്തിൽ ചന്തുനായർ, ദിനേശന്റെ അമ്മാവൻ
- മാമുക്കോയ – ഫോട്ടോഗ്രാഫർ
- ഒടുവിൽ ഉണ്ണികൃഷ്ണൻ – പോലീസുകാരൻ
- സുകുമാരി – ശോഭയുടെ അമ്മ
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനത്തിന് സംഗീതം പകർന്നത് ജോൺസൺ ആണ്.
- ഗാനങ്ങൾ
- മായാമയൂരം – എം.ജി. ശ്രീകുമാർ (രാഗം: പഹാഡി)
പുരസ്കാരങ്ങൾ
തിരുത്തുക1989-ലെ മികച്ച ചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിനായിരുന്നു. മികച്ച സംവിധായകനുള്ള പുരസ്കാരവും ഈ ചിത്രത്തിലൂടെ ശ്രീനിവാസന് ലഭിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വടക്കുനോക്കിയന്ത്രം ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വടക്കുനോക്കിയന്ത്രം – മലയാളസംഗീതം.ഇൻഫോ