ലെഡ് (II) നൈട്രേറ്റ്
Pb(NO3)2 എന്ന രാസ സൂത്രവാക്യത്തോടുകൂടിയ നിറമില്ലാത്ത ക്രിസ്റ്റൽ രൂപത്തിലോ അല്ലെങ്കിൽ വെളുത്ത പൊടിയായോ കാണപ്പെടുന്ന അജൈവ സംയുക്തമാണ് ലെഡ് (II) നൈട്രേറ്റ്. മറ്റ് ലെഡ് (II) ലവണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവ വെള്ളത്തിൽ ലയിക്കുന്നു.[6] 1597-ൽ ജർമ്മൻ ആൽക്കെമിസ്റ്റ് ആൻഡ്രിയാസ് ലിബാവിയസ് ആണ് ഈ സംയുക്തത്തെക്കുറിച്ച് ആദ്യമായി വിശദീകരിച്ചത്.[7]
Names | |
---|---|
IUPAC name
ലെഡ് (II) നൈട്രേറ്റ്
| |
Other names
ലെഡ് നൈട്രേറ്റ്
പ്ലംബസ് നൈട്രേറ്റ് ലെഡ് ഡൈനൈട്രേറ്റ് | |
Identifiers | |
3D model (JSmol)
|
|
ChEBI | |
ChemSpider | |
ECHA InfoCard | 100.030.210 |
PubChem CID
|
|
RTECS number |
|
UNII | |
UN number | 1469 |
CompTox Dashboard (EPA)
|
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | നിറമില്ലാത്ത പരലുകൾ |
സാന്ദ്രത | 4.53 ഗ്രാം/സെ.മീ 3 (20 °സെൽഷ്യസ്)[1] |
ദ്രവണാങ്കം | |
ഡാറ്റ പേജ് കാണുക | |
−74.0·10−6 സെ.മീ3/മോൾ[2] | |
Refractive index (nD) | 1.782[3] |
Structure | |
ഫെയിസ്-സെന്റേർഡ് ക്യൂബിക്, cP36 | |
Pa3, No. 205[4] | |
a = 0.78586 നാനോമീറ്റർ[4]
| |
Lattice volume (V)
|
0.4853 നാനോമീറ്റർ3 |
Formula units (Z)
|
4 |
Hazards | |
Safety data sheet | ICSC 1000 |
Lethal dose or concentration (LD, LC): | |
LDLo (lowest published)
|
500 മില്ലിഗ്രാം/കിലോഗ്രാം (guinea pig, oral)[5] |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
പത്തൊൻപതാം നൂറ്റാണ്ട് മുതൽ വാണിജ്യപരമായി ലോഹ ലെഡ് നൈട്രിക് ആസിഡിൽ ലയിപ്പിച്ച് സ്ഫടികവത്കരണം വഴി നേരിട്ട് ലെഡ് (II) നൈട്രേറ്റ് ഉത്പാദിപ്പിക്കുവാൻ തുടങ്ങി.
നിർമ്മാണം
തിരുത്തുകനൈട്രിക് അമ്ലത്തോടൊപ്പം ലെഡ് (II) ഓക്സൈഡിന്റെ പ്രതിപ്രവർത്തനത്തിലൂടെ ലെഡ് (II) നൈട്രേറ്റ് ലഭിക്കുന്നു.[8]
- PbO + 2 HNO3 → Pb(NO3)2 + H2O
ലെഡ് (II) ന് −0.125 വോൾട്ട് സ്റ്റാൻഡേർഡ് നിരോക്സീകരണ പൊട്ടൻഷ്യലും നൈട്രേറ്റ് അയോണിന് +0.956 വോൾട്ട് സ്റ്റാൻഡേർഡ് നിരോക്സീകരണ പൊട്ടൻഷ്യലും ആണുള്ളത്.[9]
ലെഡ് (II) നൈട്രേറ്റ് പരലുകൾ ചൂടാക്കുമ്പോൾ ലെഡ് (II) ഓക്സൈഡ്, ഓക്സിജൻ, നൈട്രജൻ ഡൈ ഓക്സൈഡ് എന്നിവയായി വിഘടിക്കുന്നു. ലെഡ് നൈട്രേറ്റിന്റെ ഈ സവിശേഷത കാരണം പടക്കങ്ങളുടെ നിർമ്മാണത്തിൽ ചിലപ്പോഴൊക്കെ ഇവയെ ഉപയോഗിക്കാറുണ്ട്.[10]
- 2 Pb(NO3)2 (s) → 2 PbO (s) + 4 NO2 (g) + O2 (g)
വിവിധ ലായകങ്ങളിൽ മറ്റ് ലെഡ് ലവണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന ഉയർന്ന ലേയത്വം ലെഡ് (II) നൈട്രേറ്റിനുള്ളതിനാൽ ലെഡ് (II) ഉൾപ്പെടുന്ന സംയുക്തങ്ങൾ നിർമ്മിക്കാൻ ലെഡ് നൈട്രേറ്റ് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, അസെറ്റോനൈട്രൈൽ, മെഥനോൾ എന്നിവയുടെ ലായനിയിൽ ലെഡ് നൈട്രേറ്റും പെന്റെത്തിലീൻ ഗ്ലൈക്കോളും (EO5) സംയോജിപ്പിച്ച് മന്ദഗതിയിലുള്ള ബാഷ്പീകരണത്തിലൂടെ സങ്കീർണ്ണമായ [Pb(NO3)2(EO5)] ഉൽപാദിപ്പിക്കുന്നു.[11] ഇതിന്റെ ക്രിസ്റ്റൽ ഘടനയിൽ, പെന്റെത്തിലീൻ ഗ്ലൈക്കോൾ ചെയിൻ ഒരു മധ്യ തലത്തിൽ ലെഡ് അയോണിന് ചുറ്റും പൊതിഞ്ഞ് കിടക്കുന്നു. രണ്ട് നൈട്രേറ്റ് ലിഗാൻഡുകളും ബൈഡെന്റേറ്റ് (ദ്വിദന്തം) ആണ്. ഒന്ന് പ്രതലത്തിന് മുകളിലും മറ്റൊന്ന് താഴെയുമായി സ്ഥിതിചെയ്യുന്നു. കൂടാതെ ഇവയുടെ ആകെ ഉപസംയോജകസംഖ്യ 10 ആണ്.
ട്രൈപോഡൽ ലിഗാൻഡായ 2,4,6-ട്രിസ് [4-(ഇമിഡാസോൾ -1-യെൽമെഥൈൽ) ഫീനൈൽ] -1,3,5-ട്രൈസൈനും (ടിംപ്റ്റ്) ലെഡ് (II) നൈട്രേറ്റും തമ്മിലുള്ള പ്രതിപ്രവർത്തനം വഴി നിർമ്മിക്കപ്പെടുന്ന പോളികാറ്റനേറ്റഡ് ഘടനയുടെ ലെഡ് ആറ്റത്തിന് സ്റ്റീരിയോകെമിക്കലി ആക്റ്റീവ് ആയ ഏകാന്ത ജോടി ഇലക്ട്രോണുകളാണുള്ളത്.[12] കൂടാതെ ഈ സംയുക്തത്തിലെ നൈട്രേറ്റ് അയോൺ ഒരു ബ്രിഡ്ജിംഗ് ലിഗാൻഡായി പ്രവർത്തിക്കുന്നു.
ഉപയോഗങ്ങൾ
തിരുത്തുകമുമ്പ് പെയിന്റുകളിൽ വെളുത്ത പിഗ്മെന്റായി ഉപയോഗിച്ചിരുന്നത് ലെഡ് (II) ലവണങ്ങളായിരുന്നു. എന്നാൽ അവയുടെ വിഷാംശം കാരണം, ലെഡ് പെയിന്റുകളുടെ നിർമ്മാണമെല്ലാം അവസാനിപ്പിക്കുകയുണ്ടായി. ഇപ്പോൾ പെയിന്റിൽ വെളുത്ത പിഗ്മെന്റായി ഉപയോഗിക്കുന്നത് ടൈറ്റാനിയം ഡൈ ഓക്സൈഡ് ആണ്.[13] കൂടാതെ തീപ്പെട്ടിക്കൊള്ളിയിലും കരിമരുന്നുപയോഗത്തിലും ലെഡ് (II) നൈട്രേറ്റിന്റെ ഉപയോഗം നിർത്തലാക്കി.
ഗോൾഡ് സയനൈഡേഷൻ പ്രക്രിയയിൽ ലീച്ചിങ് പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുവേണ്ടി, ലെഡ് (II) നൈട്രേറ്റ് ലായനി പരിമിതമായ അളവിൽ (ഒരു കിലോഗ്രാം സ്വർണ്ണത്തിന് 10 മുതൽ 100 മില്ലിഗ്രാം ലെഡ് (II) നൈട്രേറ്റ്) ചേർക്കാറുണ്ട്.[14][15]
ഓർഗാനിക് കെമിസ്ട്രിയിൽ ഉപയോഗിക്കുന്ന ശക്തിയേറിയ ഒരു ഓക്സീകാരിയാണ് ലെഡ് (II) നൈട്രേറ്റ്.[16] ഡിത്തിയോകാർബമേറ്റുകളിൽ നിന്ന് ഐസോത്തിയോസയനേറ്റുകൾ തയ്യാറാക്കുന്നതിലും ഇത് ഉപയോഗിക്കുന്നുണ്ട്.[17]
ലബോറട്ടറിയിൽ നൈട്രജൻ ഡൈ ഓക്സൈഡ് നിർമ്മിക്കുവാനും ലെഡ് (II) നൈട്രേറ്റ് ഉപയോഗിക്കുന്നു.
- Pb(NO3)2 → PbO2 + 2 NO2
സുരക്ഷ
തിരുത്തുകലെഡ് (II) നൈട്രേറ്റിന്റെ വിഷാംശം കാരണം,[18] ഈ സംയുക്തവുമായുള്ള ചർമ്മ സമ്പർക്കവും ശ്വസനവും തടയുന്നതിന് ഉചിതമായ സുരക്ഷാ മുൻകരുതലുകൾ ആവശ്യമാണ്. ഇവയുടെ മറ്റ് വസ്തുക്കളുമായുള്ള സമ്പർക്കം തീപ്പിടുത്തത്തിന് കാരണമായേക്കാം. കൂടാതെ രക്തത്തിലെ ഓക്സിജൻ വഹിക്കാനുള്ള ശേഷിയേയും കേന്ദ്ര നാഡീവ്യവസ്ഥയേയും ഇവ തകരാറിലാക്കുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Haynes, William M., ed. (2011). CRC Handbook of Chemistry and Physics (92nd ed.). Boca Raton, FL: CRC Press. p. 4.70. ISBN 1439855110.
- ↑ Haynes, William M., ed. (2011). CRC Handbook of Chemistry and Physics (92nd ed.). Boca Raton, FL: CRC Press. p. 4.133. ISBN 1439855110.
- ↑ Patnaik, Pradyot (2003). Handbook of Inorganic Chemical Compounds. McGraw-Hill. p. 475. ISBN 0-07-049439-8.
- ↑ 4.0 4.1 Nowotny, H.; Heger, G. (1986). "Structure refinement of lead nitrate". Acta Crystallographica Section C. 42 (2): 133. doi:10.1107/S0108270186097032.
- ↑ "Lead compounds (as Pb)". Immediately Dangerous to Life and Health. National Institute for Occupational Safety and Health (NIOSH).
- ↑ "Global Lead Nitrate Market Dynamics, Trends, Opportunities, Drivers, Challenges and Influence Factors Shared in a Latest Report". Market Research NewsPaper. October 17, 2019. Archived from the original on 2019-10-19. Retrieved October 19, 2019.
- ↑ Libavius, Andreas (1595). Alchemia Andreæ Libavii. Francofurti: Iohannes Saurius.
- ↑ Greenwood, Norman N.; Earnshaw, A. (1997). Chemistry of the Elements (2nd ed.). Oxford: Butterworth-Heinemann. pp. 388, 456. ISBN 0-7506-3365-4.
- ↑ Hill, John W.; Petrucci, Ralph H. (1999). General Chemistry (2nd ed.). Upper Saddle River, New Jersey: Prentice Hall. p. 781. ISBN 0-13-010318-7.
- ↑ Barkley, J. B. (October 1978). "Lead nitrate as an oxidizer in blackpowder". Pyrotechnica. 4. Post Falls, Idaho: Pyrotechnica Publications: 16–18.
- ↑ Rogers, Robin D.; Andrew H. Bond; Debra M. Roden (1996). "Structural Chemistry of Poly (ethylene glycol). Complexes of Lead(II) Nitrate and Lead(II) Bromide". Inorg. Chem. 35 (24): 6964–6973. doi:10.1021/ic960587b. PMID 11666874.
- ↑ Shuang-Yi Wan; Jian Fan; Taka-aki Okamura; Hui-Fang Zhu; Xing-Mei Ouyang; Wei-Yin Sun; Norikazu Ueyama (2002). "2D 4.82 Network with threefold parallel interpenetration from tripodal ligand and lead(II) nitrate". Chem. Commun. (21): 2520–2521. doi:10.1039/b207568g.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ "Historical development of titanium dioxide". Millennium Inorganic Chemicals. Archived from the original on 2007-10-21. Retrieved 2008-01-04.
- ↑ Habashi, Fathi (1998). "Recent advances in gold metallurgy". Revisa de la Facultad de Ingeniera, Universidad Central de Venezuela. 13 (2): 43–54.
- ↑ "Auxiliary agents in gold cyanidation". Gold Prospecting and Gold Mining. Archived from the original on 2012-02-09. Retrieved 2008-01-05.
- ↑ Schulze, K. E. (1884). "Über α- und β-Methylnaphtalin". Chemische Berichte. 17: 1530. doi:10.1002/cber.188401701384.
- ↑ Dains, F. B.; Brewster, R. Q.; Olander, C. P., "Phenyl isothiocyanate", Org. Synth.; Coll. Vol., 1: 447
{{citation}}
: Missing or empty|title=
(help) - ↑ "Lead nitrate, Chemical Safety Card 1000". International Labour Organization, International Occupational Safety and Health Information Centre. March 1999. Retrieved 2008-01-19.