കാർബണിക രസതന്ത്രം

(ഓർഗാനിക് രസതന്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാർബൺ എന്ന മൂലകം അടങ്ങുന്ന സം‌യുക്തങ്ങളുടെ ( കാർബണിക സംയുക്തങ്ങൾ ) ഘടന, സവിശേഷതകൾ, പ്രവർത്തനങ്ങൾ, നിർമ്മാണം എന്നിവയെ പ്രതിപാദിക്കുന്ന രസതന്ത്രത്തിലെ ശാഖയാണ് കാർബണികരസതന്ത്രം. ഈ സംയുക്തങ്ങളിൽ കാർബണിനോടൊപ്പം ഹൈഡ്രജൻ, നൈട്രജൻ,ക്ലോറിൻ, ഓക്സിജൻ, ഫോസ്‌ഫറസ്, സിലിക്കൺ, സൾഫർ, ഹാലോജനുകൾ എന്നിവയാണ് പ്രധാനമായും ചേർന്നിരിക്കുക[1][2][3] .

മീഥെയ്ന്റെ രാസഘടന

ഘടനാപരമായി കാർബണികസം‌യുക്തങ്ങൾ വ്യതിരിക്തത പുലർത്തുന്നു. കാർബണികസം‌യുക്തങ്ങൾ ഉപയോഗിച്ചുള്ള അപ്ലിക്കേഷനുകൾ നിരവധിയാണ്‌. പെയിന്റ്, പ്ലാസ്റ്റിക്, ഭക്ഷണം ,പൊട്ടിത്തെറിയുണ്ടാക്കുന്ന വസ്തുക്കൾ, മരുന്നുകൾ, പെട്രോകെമിക്കലുകൾ എന്നു തുടങ്ങി നിത്യജീവിതത്തിലുപയോഗിക്കുന്ന മിക്ക വസ്തുക്കളും ഘടനാപരമായി കാർബണികസം‌യുക്തങ്ങളാൽ നിർമ്മിതമാണ്‌.

പ്രത്യേകതകൾ

തിരുത്തുക

ഓർഗാനിക് സംയുക്തങ്ങളുടെ ഭൗതികപരമായ പ്രത്യേകതകൾ രണ്ടായി തരംതിരിച്ചിരിക്കുന്നു:

  • ക്വാണ്ടിറ്റേറ്റീവ്
  • ക്വാളിറ്റേറ്റീവ്.

ദ്രവണാങ്കം, തിളനില, അപവർത്തന സംഖ്യ മുതലായവ ക്വാണ്ടിറ്റേറ്റീവും നിറം, മണം, ലായകത്വം (Solubility) മുതലായവ ക്വാളിറ്റേറ്റീവുമാണ്.

ദ്രവണാങ്കവും തിളനിലയും

തിരുത്തുക

ഓർഗാനിക് അല്ലാത്ത ധാരാളം സംയുക്തങ്ങളെ അപേക്ഷിച്ച് ഇവ തിളക്കുകയും ദ്രവിക്കുകയും ചെയ്യുന്നു. ആദ്യ കാലങ്ങളിൽ ദ്രവണാങ്കവും തിളനിലയും ഇവയെപ്പറ്റിയുള്ള പ്രധാന കാര്യങ്ങൾ അറിയാനായി ഉപയോഗിച്ചിരുന്നു. ഇവയുടെ ശുദ്ധി (Purity), ഇവയെ തിരിച്ചറിയൽ മുതലായവക്കായി ദ്രവണാങ്കവും തിളനിലയും ഉപയോഗപ്പെടുത്തിയിരുന്നു.

ലായകത്വം

തിരുത്തുക

സാധാരണ ഓർഗാനിക് സംയുക്തങ്ങൾ വെള്ളത്തിൽ അലിയാത്തവയാണ്. ഹൈഡ്രജൻ ബന്ദനം ഉൾപ്പെട്ട ആൽക്കഹോളുകൾ, അമീനുകൾ, കാർബോക്സിലിക് ആസിഡുകൾ മുതലായ കൂട്ടങ്ങൾ ഉൾപ്പെട്ട ഓർഗാനിക് സംയുക്തങ്ങൾ മാത്രം ഇതിനൊരു അപവാദമായി നിൽക്കുന്നു.

ചരിത്രം

തിരുത്തുക

ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ കാർബണിക സംയുക്തങ്ങളെ കുറിച്ച് മനുഷ്യന് അറിവുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]

രാസപ്രവർത്തനം

തിരുത്തുക

വളരെ അധികം രാസപ്രവർത്തനങ്ങൾ ഉണ്ടെങ്കിലും അവയെ ആദേശ രാസ പ്രവർത്തനം ,അഡിഷൻപ്രവർത്തനം , ജ്വലനം ,താപീയവിഘടനം ,പോളിമെറൈസേഷൻ എന്നിങ്ങനെ തിരിക്കാം .

  1. Robert T. Morrison, Robert N. Boyd, and Robert K. Boyd, Organic Chemistry, 6th edition (Benjamin Cummings, 1992, ISBN 0-13-643669-2) - this is "Morrison and Boyd", a classic textbook
  2. John D. Roberts, Marjorie C. Caserio, Basic Principles of Organic Chemistry,(W. A. Benjamin, Inc. ,1964) - another classic textbook
  3. Richard F. and Sally J. Daley, Organic Chemistry, Online organic chemistry textbook. Ochem4free.info

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാർബണിക_രസതന്ത്രം&oldid=3936135" എന്ന താളിൽനിന്ന് ശേഖരിച്ചത്