ലീച്ചിങ് (ലോഹകർമ്മം)
ലോഹകർമ്മത്തിൽ അയിരുകളുടെ സാന്ദ്രണത്തിനുപയോഗിക്കുന്ന പ്രക്രിയകളിലൊന്നാണ് ലീച്ചിങ്. ലോഹത്തിന്റെയും മാലിന്യങ്ങളുടെയും ലയന സ്വഭാവത്തിലുള്ള വ്യത്യാസത്തെ ഉപയോഗപ്പെടുത്തിയാണ് ഈ പ്രക്രിയ നടത്തുന്നത്.
പ്രവർത്തനം
തിരുത്തുകപൊടിച്ച അയിരിനെ മാലിന്യങ്ങൾ ലയിക്കാത്തതും ലോഹസംയുക്തം ലയിക്കുന്നതുമായ ഒരു ലായകത്തിൽ ചേർക്കുന്നു. ലോഹസംയുക്തം ലായകവുമായി പ്രവർത്തിച്ച് അതിൽ ലയിച്ച് ചേരുന്നു. ലായകത്തിൽ ലയിക്കാത്ത മാലിന്യങ്ങളെ വേർതിരിച്ചെടുക്കുന്നു.