സ്ഫടികവത്കരണം
ഒരു പൂരിതലായനിയിൽ നിന്നോ ദ്രാവകത്തിൽനിന്നോ മെല്ലെ മെല്ലെ ക്രിസ്റ്റൽ വേർതിരിയുന്ന പ്രക്രീയയാണ് സ്ഫടികവത്കരണം എന്നുപറയുന്നത്. ഇത് ഒരു പൂരിതലായിനിയിൽ നിന്നും അവക്ഷിപ്തമായോ ഖരവസ്തുവിനെ ഉരുക്കിയോ ചിലപ്പോൾ വാതകത്തിനെ നേരിട്ട് ഖരമാക്കാൻ സമ്മർദ്ദം ചെലുത്തിയോ ആണ് സ്ഫടികവത്കരണം നടത്തുന്നത്. ഖരത്തിനെയും ദ്രാവകത്തിനെയും വേർതിക്കാനായി ഉപയോഗിക്കുന്ന ഒരു രാസപ്രക്രീയകൂടിയാണ് സ്ഫടികവത്കരണം.