വെസ്റ്റ് യോർക്ക്ഷെയറിലെ ലീഡ്സ് നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ലീഡ്സ് യുണൈറ്റഡ് ഫുട്ബോൾ ക്ലബ്. 1919 ൽ ലീഡ്സ് സിറ്റി ക്ലബ്ബിനെ ഫുട്ബോൾ ലീഗ് പിരിച്ചുവിട്ടതിനെത്തുടർന്ന് രൂപീകരിക്കപെട്ട ഈ ക്ലബ് അവരുടെ എല്ലാൻഡ് റോഡ് സ്റ്റേഡിയം ഏറ്റെടുക്കുകയും ചെയ്തു. 2019—20 സീസണിൽ ഇഎഫ്‌എൽ ചാമ്പ്യൻഷിപ്പിൽ നിന്നുള്ള സ്ഥാനക്കയറ്റത്തെത്തുടർന്ന് ഇംഗ്ലീഷ് ഫുട്ബോളിന്റെ ഏറ്റവും മികച്ചതലമായ പ്രീമിയർ ലീഗിൽ ലീഡ്സ് യുണൈറ്റഡ് മത്സരിക്കുന്നു. ക്ലബ്ബിന്റെ ചരിത്രത്തിന്റെ ഭൂരിഭാഗവും ഇംഗ്ലീഷ് ഫുട്ബോളിന്റെ ഒന്നാം ഡിവിഷനിൽ തന്നെ കളിച്ച ടീമാണ് അവർ. 1964 നും 1982 നും ഇടയിൽ 18 വര്ഷം ഒന്നാം ഡിവിഷനിൽ ചിലവഴിച്ച അവർ 2004 നും 2020 നും ഇടയിൽ 16 വർഷക്കാലം അതിൽ നിന്ന് പുറത്തായിരുന്നു.
മൂന്ന് ഇംഗ്ലീഷ് ലീഗ് കിരീടങ്ങൾ, ഒരു എഫ്എ കപ്പ്, ഒരു ലീഗ് കപ്പ്, രണ്ട് ചാരിറ്റി / കമ്മ്യൂണിറ്റി ഷീൽഡുകൾ, രണ്ട് ഇന്റർ-സിറ്റി ഫെയർ കപ്പ് എന്നിവ അവർ നേടിയിട്ടുണ്ട് . 1975 ലെ യൂറോപ്യൻ കപ്പ് ഫൈനലിൽ ക്ലബ്ബ് ബയേൺ മ്യൂണിക്കിനോട് പരാജയപ്പെട്ടു. ഈ ടൂർണമെന്റിന്റെ പിൻഗാമിയായ ചാമ്പ്യൻസ് ലീഗിൽ 2001 ൽ ലീഡ്സ് സെമി ഫൈനലിൽ എത്തി. [3] 1973 ൽ നടന്ന യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനലിലും ക്ലബ് റണ്ണറപ്പായി. 1960 കളിലും 1970 കളിലും ഡോൺ റിവിയുടെ മാനേജ്മെൻറിന് കീഴിലാണ് ഭൂരിപക്ഷം ബഹുമതികളും നേടിയത്.
പൂർണമായും വെള്ളനിറമുള്ള ജേഴ്സിയിൽ ആണ് ലീഡ്സ് തങ്ങളുടെ ഹോം മത്സരങ്ങളിൽ കളത്തിൽ ഇറങ്ങുന്നത്. ക്ലബ്ബിന്റെ ബാഡ്ജിൽ വൈറ്റ് റോസ് ഓഫ് യോർക്ക് ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. 1972 ൽ പുറത്തിറങ്ങിയ " മാർച്ചിംഗ് ഓൺ ടുഗെദർ " എന്ന ഗാനമാണ് ക്ലബ്ബിന്റെ ഔദ്യോഗിക ഗാനം. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി കൂടാതെ പ്രാദേശിക ടീമുകളായ ഹഡ്ഡെർസ്ഫീൽഡ് ടൗൺ, ഷെഫീൽഡ് യുണൈറ്റഡ്, ഷെഫീൽഡ് വെനസ്‌ഡേ എന്നീ ടീമുകളുമായി ലീഡ്‌സിന് വൈര്യം ഉണ്ട്.
കിറ്റ് വിതരണക്കാരും ഷർട്ട് സ്പോൺസർമാരും
തിരുത്തുക
- പുതുക്കിയത്: 16 October 2020[5]
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
കരാറിൽ ഉള്ള മറ്റ് മുതിർന്ന കളിക്കാർ
തിരുത്തുക
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
കുറിപ്പ്: ഫിഫ യോഗ്യതാ നിയമ പ്രകാരമുള്ള രാജ്യത്തിന്റെ പതാകയാണ് നൽകിയിരിക്കുന്നത്. കളിക്കാർക്ക് ചിലപ്പോൾ ഒന്നിൽ കൂടുതൽ പൗരത്വമുണ്ടാകാം.
- 1920–1924: ഡിവിഷൻ 2
- 1924–1927: ഡിവിഷൻ 1
- 1927–1928: ഡിവിഷൻ 2
- 1928–1931: ഡിവിഷൻ 1
- 1931–1932: ഡിവിഷൻ 2
- 1932–1947: ഡിവിഷൻ 1
- 1947–1956: ഡിവിഷൻ 2
- 1956–1960: ഡിവിഷൻ 1
- 1960–1964: ഡിവിഷൻ 2
|
|
- 1964–1982: ഡിവിഷൻ 1
- 1982–1990: ഡിവിഷൻ 2
- 1990–1992: ഡിവിഷൻ 1
- 1992–2004: പ്രീമിയർ ലീഗ്
- 2004–2007: ചാമ്പ്യൻഷിപ്പ്
- 2007–2010: ലീഗ് വൺ
- 2010–2020: ചാമ്പ്യൻഷിപ്പ്
- 2020–മുതൽ: പ്രീമിയർ ലീഗ്
|
- ഫസ്റ്റ് ഡിവിഷൻ / പ്രീമിയർ ലീഗ്
- ചാമ്പ്യൻസ് (3) : 1968–69, 1973–74, 1991–92
- റണ്ണേഴ്സ്-അപ്പ് (5): 1964-65, 1965-66, 1969– 70, 1970–71, 1971–72
- രണ്ടാം ഡിവിഷൻ / ചാമ്പ്യൻഷിപ്പ്
- ചാമ്പ്യൻസ് (4) : 1923–24, 1963–64, 1989–90, 2019–20
- റണ്ണേഴ്സ് അപ്പ് (3): 1927–28, 1931–32, 1955–56
- പ്ലേ-ഓഫ് റണ്ണേഴ്സ്-അപ്പ് (2): 1986–87, 2005–06
- മൂന്നാം ഡിവിഷൻ / ലീഗ് വൺ
- റണ്ണേഴ്സ് അപ്പ് (1): 2009–10
- പ്ലേ-ഓഫ് റണ്ണേഴ്സ്-അപ്പ് (1): 2007–08