എഫ്.എ. പ്രീമിയർ ലീഗ് ജേതാക്കളും എഫ്.എ. കപ്പ് ജേതാക്കളും തമ്മിൽ വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഇംഗ്ലീഷ് അസോസിയേഷൻ ഫുട്ബോൾ ട്രോഫിയാണ് ദ ഫുട്ബോൾ അസോസിയേഷൻ കമ്യൂണിറ്റി ഷീൽഡ്. ചാരിറ്റി ഷീൽഡ് എന്നാണ് ഇത് മുമ്പ് അറിയപ്പെട്ടിരുന്നത്. പല രാജ്യങ്ങളിലും നടത്തി വരുന്ന സൂപ്പർ കപ്പുകൾക്ക് സമാനമാണിത്. 1908-09 സീസണിലാണ് ഇത് ആദ്യമായി നടത്തപ്പെട്ടത്.

സീസണിന്റെ ആരംഭത്തിലാണ് ഇത് നടത്തപ്പെടുക. 1974 മുതൽ വെംബ്ലി സ്റ്റേഡിയം കമ്യൂണിറ്റി ഷീൽഡിന്റെ സ്ഥിരം വേദിയാക്കപ്പെട്ടു.

ഇംഗ്ലണ്ടിലുടനീളമുള്ള പല ജീവകാര്യപ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനുള്ള എഫ്.എ.-യുടെ ശ്രമത്തിൽ കമ്യൂണിറ്റി ഷീൽഡ് പ്രധാന പങ്ക് വഹിക്കുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡാണ് ഏറ്റവും കൂടുതൽ തവണ കമ്യൂണിറ്റി ഷീൽഡ് നേടീയ ക്ലബ്. 17 തവണയാണ് അവർ ഈ ട്രോഫി നേടിയിട്ടുള്ളത്.

2012ൽ ചെൽസിയെ 2-3ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം നേടി.