ലിയോ (2023 ഇന്ത്യൻ സിനിമ)

2023-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രം

ലിയോ, (ലിയോ: ബ്ലഡി സ്വീറ്റ് എന്നും അറിയപ്പെടുന്നു), 2023 ഒക്ടോബറിൽ പുറത്തിറങ്ങിയ തമിഴ് ഭാഷയിലെ ആക്ഷൻ ത്രില്ലർ ചിത്രമാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്. എസ്. ലളിത് കുമാറാണ് ചിത്രം നിർമ്മിച്ചത്. ജഗദീഷ് പളനിസാമി ചിത്രത്തിൻറെ സഹനിർമ്മാതാവായി പ്രവർത്തിച്ചു. രത്‌ന കുമാറും ദീരജ് വൈദിയും ചേർന്ന് രചന നടത്തിയ ഈ ചിത്രത്തിൻറെ സംവിധാനം നിർവ്വഹിച്ചത് ലോകേഷ് കനകരാജ് ആണ്. വിജയ്, തൃഷ എന്നിവർക്കൊപ്പം സഞ്ജയ് ദത്ത്, അർജുൻ സർജ, മാത്യു തോമസ്, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, മിഷ്‌കിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ വരുന്ന മൂന്നാമത്തെ സിനിമയാണ് ലിയോ.ഡേവിഡ് ക്രോണൻബർഗ് സംവിധാനം ചെയ്ത് ജോഷി ഓൾ ൾസൺ എഴുതി 2005-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ ചിത്രമായിരുന്ന "എ ഹിസ്റ്ററി ഓഫ് വയലൻസ്" എന്ന ചിത്രത്തെ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിക്കപ്പെട്ടത്.

ലിയോ (2023 ഇന്ത്യൻ സിനിമ)
സംവിധാനംലോകേഷ് കനകരാജ്j
നിർമ്മാണം
  • S. S. ലളിത് കുമാർ
  • ജഗദീഷ് പളനിസ്വാമി
രചന
അഭിനേതാക്കൾവിജയ്
മാത്യു തോമസ്
സഞ്ജയ് ദത്ത്
അർജുൻ സർജ
തൃഷ
സംഗീതംഅനിരുദ്ധ് രവിചന്ദർ
ഛായാഗ്രഹണംമനോജ് പരമഹംസ
ചിത്രസംയോജനംഫിലോമിൻ രാജ്
സ്റ്റുഡിയോസെവൻ സ്‌ക്രീൻ സ്റ്റുഡിയോ
വിതരണംsee below
റിലീസിങ് തീയതി
  • 19 ഒക്ടോബർ 2023 (2023-10-19)
രാജ്യംഇന്ത്യ
ഭാഷതമിഴ്
ബജറ്റ്est.₹250–350 crore[1][2]
സമയദൈർഘ്യം164 മിനിട്ട്[3]
ആകെest.₹620 crore[4]

നായകനായി അഭിനയിച്ച വിജയ്‌യുടെ 67-ാമത്തെ ചിത്രമായതിനാൽ 2023 ജനുവരിയിൽ ദളപതി 67 എന്ന താൽക്കാലിക തലക്കെട്ടോടെ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചുവെങ്കിലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം ചിത്രത്തിന്റെ യഥാർത്ഥ പേര് പ്രഖ്യാപിച്ചു. പ്രിൻസിപ്പൽ ഫോട്ടോഗ്രാഫി അതേ മാസം ചെന്നൈയിൽ തുടങ്ങുകയും കശ്മീരിലെ ഇടയ്ക്കിടെയുള്ള ഷെഡ്യൂളിനുശേഷം മുൻ ലൊക്കേഷനിലേയ്ക്ക് തിരിച്ചെത്തുകയും ജൂലൈ പകുതിയോടെ ചിത്രം പൂർത്തിയാക്കുകയും ചെയ്തു. ഈ ചിത്രത്തിൻറെ സംഗീതസംവിധാനം അനിരുദ്ധ് രവിചന്ദറും ഛായാഗ്രഹണം മനോജ് പരമഹംസയും എഡിറ്റിംഗ് ഫിലോമിൻ രാജും നിർവ്വഹിച്ചിരിക്കുന്നു.

സ്റ്റാൻഡേർഡ്, ഐമാക്സ്, മറ്റ് പ്രീമിയം ഫോർമാറ്റുകളിൽ 2023 ഒക്ടോബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ലിയോ റിലീസ് ചെയ്തിട്ടുണ്ട്.

അഭിനേതാക്കൾ

തിരുത്തുക
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; salary എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; budget എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cut എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "LEO Worldwide Opening Day Box Office Estimates: Vijay starrer destroys all records with Rs 140 crore start". PINKVILLA (in ഇംഗ്ലീഷ്). 19 ഒക്ടോബർ 2023. Archived from the original on 20 ഒക്ടോബർ 2023. Retrieved 20 ഒക്ടോബർ 2023.
"https://ml.wikipedia.org/w/index.php?title=ലിയോ_(2023_ഇന്ത്യൻ_സിനിമ)&oldid=4137370" എന്ന താളിൽനിന്ന് ശേഖരിച്ചത്