അനുരാഗ് കശ്യപ്
ഇന്ത്യൻ ചലച്ചിത്രസംവിധായകനും നിർമ്മാതാവും, തിരക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്. വിവാദ ചിത്രമായ "ബ്ലാക്ക് ഫ്രൈഡേ" സംവിധാനം ചെയ്ത് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി.[1][2]
അനുരാഗ് കശ്യപ് | |
---|---|
ജനനം | ഘൊരക്ക്പൂർ ഉത്തർ പ്രദേശ് | 10 സെപ്റ്റംബർ 1972
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്, നടൻ |
സജീവ കാലം | 1996–present |
ജീവിതപങ്കാളി(കൾ) | ആരതി ബജാജ് (divorced) കൽക്കി കോചിലിൻ (m. 2011–2015) |
ജീവിതരേഖ
തിരുത്തുകഉത്തർ പ്രദേശിലെ ഘൊരക്ക്പൂരിൽ ജനനം. ഹാൻസ് രാജ് കോളേജിൽനിന്നും സുവോളജിയിൽ ബിരുദം നേടി.[3][4][5] ഇക്കാലത്ത് ലഹരി വസ്ക്കുക്കൾക്ക് അടിമയായി. പിന്നീട് തെരുവ് നാടക സംഘത്തിൽ പ്രവർത്തിച്ചു. ചലച്ചിത്രമേളകളിൽ കണ്ട ലോകസിനിമകളിൽ ആകൃഷ്ടനായി 1993-ൽ ബോംബെയിലേക്ക് ചേക്കേറി. പിന്നീട് രാം ഗോപാൽ വർമ്മക്കൊപ്പം "സത്യ" എന്ന ചിത്രത്തിൽ തിരക്കഥാകൃത്തായി സിനിമയിൽ സജീവമായി. ആ വർഷത്തെ മികച്ച തിരക്കഥാക്കുള്ള സ്റ്റ്ർ സ്ക്കീൻ അവാർഡ് നേടി.
2000-ൽ ആദ്യ കഥാ ചിത്രം "പാഞ്ച്" സംവിധാനം ചെയ്തു. എന്നാൽ സെൻസർ ബോർഡിന്റെ കടുത്ത എതിർപ്പ് മൂലം ചിത്രം ഇതുവരേയും റിലീസ് ചെയ്തിട്ടില്ല.[6] ബോംബെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രം "ബ്ലാക്ക് ഫ്രൈഡേ" നീണ്ട കോടതി നടപടികൾക്ക് ശേഷം 2004-ൽ റിലീസ് ചെയ്തു.[7] ചിത്രം 57-മത് ലൊക്കാർനൊ അന്താരാഷ്ട ചലച്ചിത്രമേളയിൽ മികച്ച ചലച്ചിത്രത്തിനുള്ള Golden Leopard പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു,[8] 2007-ൽ സ്റ്റീഫൻ കിങ്ങിന്റെ ചെറുകഥയെ ആസ്പദമാക്കി നിർമ്മിച്ച "നോ സ്മോക്കിങ്ങ്" എന്ന സറിയലിസ്റ്റിക്ക് സ്വഭാവമുള്ള ചിത്രം പുറത്തിറങ്ങി. ആ വർഷം തന്നെ റിട്ടേൺ ഓഫ് ഹനുമാൻ"എന്ന ആനിമേഷൻ ചിത്രവും സംവിധാനം ചെയ്തു.
ശരത്ത് ചന്ദ്ര ചാത്ത്യോപാദ്ധ്യയയുടെ ക്ലാസ്സിക്ക് നോവൽ ദേവദാസിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച "ദേവ് ഡി" 2009-ൽ പുറത്തിറങ്ങി. നിരൂപകരുടേയും മുഖ്യധാരാ പ്രേക്ഷകരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രം ആ വർഷത്തെ മികച്ച വാണീജ്യ വിജയവുമായിരുന്നു. 2010-ൽ സംവിധാനം ചെയ്ത "ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് " ആ വർഷത്തെ വെന്നീസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ആദ്യ പ്രദർശനം നടത്തി.
ചലച്ചിത്രങ്ങൾ
തിരുത്തുകഅഭിനയിച്ച ചിത്രങ്ങൾ
തിരുത്തുക- ശാഗ്രിദ് (2011)
- തേരാ ക്യാ ഹോഗാ ജോണീ (2011)
- ഐ ആം (2011)
- ലക്ക് ബൈ ചാൻസ (2009)
- ബ്ലാക്ക് ഫ്രൈഡേ (2004)
- മഹാരാജ 2024
സംവിധാനം ചെയ്ത് ചിത്രങ്ങൾ
തിരുത്തുക- ഗ്യാങ്ങ്സ് ഓഫ് വാസേപൂർ (2011)
- ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് (2011)
- മുംബൈ കട്ടിങ്ങ്സ് (2010)
- ഗുലാൽ (2009)
- ദേവ് ഡി (2009)
- റിട്ടേൺ ഓഫ് ഹനുമാൻ (2007)
- നോ സ്മോക്കിങ്ങ് (2007)
- ബ്ലാക്ക് ഫ്രൈഡേ (2004)
- പാഞ്ച് (2003) (റിലീസ് ചെയ്തിട്ടില്ല)
- ലാസ്റ്റ് ട്രയിൻ ടു മഹാഗലി (1999)
കഥ/തിരക്കഥ രചിച്ച ചിത്രങ്ങൾ
തിരുത്തുക- മുംബൈ കട്ടിങ്ങ്സ് (2010)
- ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് (2011)
- മുസ്ക്കുരാക്ക്സേ ദേഖ് സാരാ (2010)
- ഉഡാൻ (2010)
- ഗുലാൽ (2009)
- ദേവ് ഡി (2009)
- ഫൂൽ ആൻഡ് ഫൈനൽ (2007)
- വാട്ടർ (2005)
- പൈസാ വസൂൽ (2004)
- ജൻഗ് (2000)
- കോൻ (1999)
- ശൂൽ (1999)
- ലാസ്റ്റ് ട്രയിൻ ടു മഹാഗലി (1999)
- സത്യ (1998)
നിർമ്മിച്ച ചിത്രങ്ങൾ
തിരുത്തുക- ശൈത്താൻ (2011)
- ഗ്യാങ്ങ്സ് ഓഫ് വാസേപൂർ (2011)
- ദാറ്റ് ഗേൾ ഇൻ യെല്ലോ ബൂട്ട്സ് (2011)
- ഉഡാൻ (2010)
- ആമിർ (2008)
പുരസ്കാരങ്ങൾ
തിരുത്തുക- 2004 Locarno International Film Festival
- Nominated Golden Leopard - ബ്ലാക്ക് ഫ്രൈഡേ
- 2010 Asia Pacific Screen Awards
- Nominated - Best Children's Feature Film - ഉഡാൻ (2010)
- 2009 Asia Pacific Screen Awards
- Achievement in Directing - ദേവ് ഡി (2009)
- 2011 ഫിലിംഫെയർ അവാർഡ്
- മികച്ച തിരക്കഥ - ഉഡാൻ (2010)
- മികച്ച കഥ - ഉഡാൻ (2010)
- മികച്ച ചലച്ചിത്രം - ഉഡാൻ (2010)
- സ്ക്രീൻ പ്രതിവാര അവാർഡുകൾ
- മികച്ച ചലച്ചിത്രം - ഉഡാൻ (2010)
- മികച്ച കഥ, തിരക്കഥ, സംഭാഷണം എന്നിവയ്ക്ക് നാമനിർദ്ദേശം - ഉഡാൻ (2010)
അവലംബം
തിരുത്തുക- ↑ Somini Sengupta (2007-02-20). "In India, Showing Sectarian Pain to Eyes That Are Closed". The New York Times. Retrieved 2009-02-10.
- ↑ "No Black Friday till blasts case verdict". Rediff.com. Press Trust of India. 2005-03-31. Retrieved 2009-02-10.
- ↑ Why Sica Moved Patna
- ↑ 'Black Friday is based on facts!'
- ↑ "Interview Anurag Kashyap (Part 1) : A Man With A Vision". Archived from the original on 2014-11-12. Retrieved 2011-08-21.
- ↑ "On the making of Paanch - Interview". Archived from the original on 2010-05-05. Retrieved 2011-08-21.
- ↑ http://www.indianexpress.com/news/supreme-court-nod-for-release-of-black-frida/13692/
- ↑ "57th Locarno International Film Festival - International Competition". Locarno International Film Festival. 2004. Archived from the original on 2004-08-18. Retrieved 2009-02-10.
{{cite web}}
: Unknown parameter|month=
ignored (help)
ബാഹ്യകണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് അനുരാഗ് കശ്യപ്
- അനുരാഗ് കശ്യപിന്റെ ബ്ലോഗ് Archived 2011-08-12 at the Wayback Machine.
- Anurag Kashyap's blog Archived 2010-05-28 at the Wayback Machine. at PassionForCinema.com
- An Interview with Anurag Kashyap at Indian Auteur
- Anurag Kashyap - Filmography at Bollywood Hungama.