ഭാരതീയായ കുച്ചിപുഡി നർത്തകിയാണ് രത്ന കുമാർ (ജനനം : 1946). ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

ചെന്നൈയിൽ ജനിച്ചു. ഭരതനാട്യത്തിലും കുച്ചിപുഡിലും പരിശീലനം നേടി. വെമ്പട്ടി ചിന്നസത്യവും വെമ്പട്ടി ജഗന്നാഥ ശർമ്മയുമായിരുന്നു ഗുരു. ഇംഗ്ലീഷിൽബിരുദാനന്ദര ബിരുദധാരിയാണ്. ജർമ്മൻ, ഫ്രഞ്ച് എന്നീ ഭാഷകളിലും പ്രാവീണ്യമുണ്ട്. എഴുപതുകളിൽ ഭാരതത്തിലെ നൃത്ത രംഗത്തു സജീവമായിരുന്ന രത്ന പിന്നീട് അമേരിക്കയിലേക്ക് പോയി. അവിടെ അഞ്ജലി പെർഫോർമിംഗ് സെന്റർ എന്ന സ്ഥാപനവും സൻസ്കൃതി സൊസൈറ്റി ഫോർ ഇന്ത്യൻ പെർഫോമിംഗ് ആർട്സ് എന്ന സ്ഥാപനവും നടത്തി. 2002 മുതൽ റീസ് സർവകലാശാലയിലെ നൃത്ത അധ്യാപികയാണ്. അമേരിക്കയിൽ ഭാരതീയ നൃത്തകലയുടെ പ്രചാരകയാണ്. ഡോക്യമെന്ററികളിലും നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.[1]

  • അടവു
  • കുച്ചിപുഡി അടവു സമ്മു

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം
  1. "RATHNA KUMAR Akademi Award: Kuchipudi". കേന്ദ്ര സംഗീത നാടക അക്കാദമി. Retrieved 2014 മാർച്ച് 18. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=രത്ന_കുമാർ&oldid=2710958" എന്ന താളിൽനിന്ന് ശേഖരിച്ചത്