ഉദ്ധാരണം
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
ലിംഗം (penis) രക്തം നിറഞ്ഞു ദൃഢമാവുന്ന ഒരു ശാരീരിക പ്രതിഭാസമാണ് ഉദ്ധാരണം എന്നറിയപ്പെടുന്നത്. ഇംഗ്ലീഷിൽ 'ഇറക്ഷൻ (Erection)' എന്ന് പറയപ്പെടുന്നു. മനഃശാസ്‌ത്രവിഷയകവും, സിരാവിഷയകവും ധമനീവിഷയകവുമായ ഒരു സങ്കീർണ്ണമായ പരസ്പര പ്രവർത്തനം മൂലമാണ് ഉദ്ധാരണം സംഭവിക്കുന്നതെങ്കിലും, ഇത് പുരുഷ ലൈംഗികതയുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ തലച്ചോർ, ഹൃദയം എന്നി സുപ്രധാന അവയവങ്ങളുടെ പ്രവർത്തനഫലമായിട്ടാണ് ഉദ്ധാരണം നടക്കുന്നതെന്ന് പറയാം. ഉദ്ധാരണം പുരുഷന്മാരിലെ ലൈംഗിക ഉത്തേജനത്തിന്റെ ഒരു പ്രധാന ലക്ഷണവും ലൈംഗിക സംതൃപ്തിക്ക് വളരെ അത്യാവശ്യവും കൂടിയാണിത്. മത്തിഷ്ക്കത്തിലെ ലൈംഗിക ഉത്തേജനമാണ് ഇതിന്റെ മൂല കാരണം. അതോടൊപ്പം ലിംഗാഗ്രത്തിൽ ചെറിയ തോതിൽ വഴുവഴുപ്പുള്ള സ്നേഹദ്രവവും ഉണ്ടാകാറുണ്ട്. ഇതിനു പുറമേ, മൂത്രസഞ്ചി നിറയുമ്പോഴും ഉദ്ധാരണം സംഭവിക്കാറുണ്ട്. ചില പുരുഷന്മാരിൽ, ഏതു സമയത്തും, സ്വമേധയാ ഉദ്ധാരണം നടക്കുമ്പോൾ, ചിലരിൽ ഇത് ഉറങ്ങുന്ന സമയത്തും അതിരാവിലെയും സംഭവിക്കുന്നു. ലിംഗോദ്ധാരണം മാനസികവും ശാരീരികവുമായി ആരോഗ്യമുള്ള പുരുഷനിൽ നടക്കുന്ന സ്വാഭാവികമായ ഒരു പ്രവർത്തനം മാത്രമാണ്. ആരോഗ്യമുള്ള പ്രായപൂർത്തിയായ പുരുഷന്മാരിൽ ഉറക്കത്തിൽ ഉദ്ധാരണവും സ്ഖലനവും നടക്കുന്നത് സ്വാഭാവികമാണ്. മത്തിഷ്ക്കവും, നാഡീ ഞരമ്പുകളും, ഹോർമോണുകളും, ഹൃദയവും ഇതിൽ കൃത്യമായ പങ്കു വഹിക്കുന്നു. സ്ഖലനത്തോടെ ഉദ്ധാരണം അവസാനിക്കുന്നു. അതോടെ കോടിക്കണക്കിനു ബീജങ്ങൾ അടങ്ങിയ ശുക്ലദ്രാവകം ശക്തിയായി പുറത്തേക്ക് പോകുന്നു അഥവാ യോനിയിലേക്ക് നിക്ഷേപിക്കപ്പെടുന്നു. സ്ഖലനശേഷം പുരുഷന്മാരിൽ പ്രൊലാക്ടിൻ എന്ന ഹോർമോണിന്റെ ഉത്പാദനം താത്കാലികമായി വർധിക്കുന്നു. അത് പുരുഷന്മാരെ വിശ്രാന്തിയിലേക്ക് നയിക്കുന്നു. ചില ആളുകൾക്ക് ഇതൊരു ക്ഷീണം പോലെ അനുഭവപ്പെടാറുണ്ട്. മാനസികമോ ശാരീരികമോ ആയ കാരണങ്ങൾകൊണ്ട് ഉദ്ധാരണം ഉണ്ടാകാത്ത അവസ്ഥയെ "ഉദ്ധാരണശേഷിക്കുറവ് (Erectile dysfunction)" എന്ന് വിളിക്കുന്നു. എന്നിരുന്നാലും വയാഗ്ര പോലെയുള്ള മരുന്നുകളുടെ കണ്ടുപിടുത്തം ഇക്കാര്യത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആരോഗ്യകരമായ ജീവിതശൈലി പ്രത്യേകിച്ച്, പോഷസമൃദ്ധമായ ഭക്ഷണം, ചിട്ടയായ വ്യായാമം, ആവശ്യത്തിന് ഉറക്കം, സന്തോഷകരമായ മാനസികാവസ്ഥ, മാനസിക സമ്മർദം നിയന്ത്രിക്കുക, ഉല്ലാസ വേളകൾ കണ്ടെത്തുക എന്നിവ ഉദ്ധാരണശേഷി നല്ലരീതിയിൽ നിലനിർത്തുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് ഓട്ടം, വേഗത്തിലുള്ള നടത്തം, പടികൾ കയറൽ പോലെയുള്ള വ്യായാമങ്ങൾ ശീലിക്കുന്നത് ആരോഗ്യത്തിനും ഉദ്ധാരണശേഷിക്കും ഏറെ നല്ലതാണ്. അതിമദ്യപാനം, പുകവലി, അമിത മാനസിക സമ്മർദ്ദം, പങ്കാളിയോടുള്ള താൽപര്യക്കുറവ്, വിഷാദം, അമിതമായി ഉപ്പും, കൊഴുപ്പും, മധുരവും അടങ്ങിയ ആഹാരം, പോഷകാഹാരക്കുറവ്, ഉറക്കക്കുറവ്, ആൻഡ്രോപോസ് എന്നിവയൊക്കെ ഉദ്ധാരണശേഷിയെ മോശമായി ബാധിക്കുന്ന ഘടകങ്ങളാണ്. സാമാന്യം ആരോഗ്യമുള്ള ഏതൊരു പുരുഷനും ഏത് പ്രായത്തിലും ഉദ്ധാരണം ഉണ്ടാകാറുണ്ട്. വാർധക്യത്തിൽ അതിന് അല്പം കൂടി സമയം എടുത്തെന്നു വരാം. ശരീരത്തിന്റെ സ്വാഭാവികമായ പ്രവർത്തനങ്ങൾ ഏത് പ്രായത്തിലും നിലനിർത്തുക എന്നത് തന്നെയാണ് ആരോഗ്യത്തിന് അഭികാമ്യം[1][2][3].
ഉദ്ധാരണക്കുറവ് erection | |
---|---|
Identifiers | |
MeSH | D010410 |
TE | ഫലകം:TerminologiaEmbryologica |
Anatomical terminology |
ശരീരശാസ്‌ത്രം
തിരുത്തുകലിംഗത്തിലുള്ള രണ്ട് രക്തക്കുഴലുകളിലേക്ക് (corpora cavernosa) സിരകളിലൂടെ രക്തപ്രവാഹമുണ്ടാവുകയും, അതു വഴി ഈ രക്തക്കുഴലുകൾ വീർക്കുകയും ചെയ്യുമ്പോഴാണ് ഉദ്ധാരണം സംഭവിക്കുന്നത്. ശരീരശാസ്ത്രപരമായ പല ഉത്തേജനങ്ങൾ ഈ രക്തപ്രവാഹത്തിനു കാരണമാവുന്നു. കോർപറ കവർനോസകളുടെ(corpora cavernosa) തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന കുഴലായ കോർപ്പസ് സ്പോഞ്ചിയോസത്തിന്റെ(corpus spongiosum) അറ്റത്തുള്ള മൂത്രദ്വാരത്തിലൂടെ, മൂത്രമൊഴിക്കുമ്പോൾ മൂത്രവും, സ്‌ഖലനസമയത്ത് ശുക്ലവും, ചെറിയ തോതിൽ സ്നേഹദ്രവവും (രതിസലിലം) പുറത്തേക്ക് വരുന്നു. ഉദ്ധാരണസമയത്ത് കോർപ്പസ് സ്പോഞ്ചിയോസവും ചെറിയ തോതിൽ വീർക്കാറുണ്ട്[4].
ലൈംഗികപ്രവർത്തനസമയത്ത്
തിരുത്തുകമനസ്സിൽ ലൈംഗിക വികാരം ഉണ്ടാകുമ്പോൾ ഉദ്ധാരണം സംഭവിക്കുന്നു. ഉദ്ധാരണസമയത്ത് ലിംഗ അറകളിൽ ഉണ്ടാകുന്ന രക്തം നിറയൽ, ലിംഗത്തിനുണ്ടാവുന്ന വീക്കം, വലുതാവൽ, ദൃഢത എന്നിവ ലൈംഗികബന്ധം സാധ്യമാക്കുന്നു. ഉദ്ധാരണത്തോടൊപ്പം, വൃഷണസഞ്ചിയും മുറുകി ദൃഢമാവാറുണ്ട്, ഒപ്പം തന്നെ മിക്ക സന്ദർഭങ്ങളിലും, ലിംഗാഗ്രചർമ്മം പിന്നോട്ട് മാറി ലിംഗമുകുളം പുറത്തേക്ക് കാണപ്പെടുന്നു. ലിംഗം ഉദ്ധരിക്കുമ്പോൾ അല്പം വഴുവഴുപ്പുള്ള സ്രവവും പുറത്തേക്ക് വരുന്നു. ഇതൊരു ചെറിയ അണുനാശിനിയായും, സുഖകരമായ സംഭോഗത്തിന് സ്നിഗ്ദത നൽകുന്ന ലൂബ്രിക്കന്റായും, യോനീനാളത്തിലെ പിഎച്ച് ക്രമീകരിക്കാനും അതുവഴി ബീജങ്ങൾ നശിച്ചു പോകാതിരിക്കാനും സഹായിക്കുന്നു. എല്ലാ ലൈംഗികപ്രവർത്തനങ്ങൾക്കും ഉദ്ധാരണം ഒരു അവശ്യഘടകമല്ല. എന്നിരുന്നാലും ലിംഗം യോനിയിൽ പ്രവേശിപ്പിച്ചു ചലിപ്പിക്കുന്ന രീതിയിലുള്ള ലൈംഗികബന്ധത്തിന് ഇത് ആവശ്യമാണ്.
ലൈംഗികബന്ധം മൂലമോ, സ്വയംഭോഗം മൂലമോ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ ശുക്ലസ്‌ഖലനം സംഭവിച്ചുകഴിഞ്ഞാൽ സാധാരണയായി ഉദ്ധാരണവും അവസാനിക്കും. എന്നാൽ ലിംഗത്തിന്റെ നീളവും വണ്ണവും അനുസരിച്ച് ഉദ്ധാരണം സംഭവിച്ച ലിംഗം പൂർവ്വസ്ഥിതിയിലെത്താനുള്ള സമയം വ്യത്യാസപ്പെടുന്നു. ശുക്ല സ്ഖലനത്തിനുശേഷം വീണ്ടും ഉദ്ധാരണം സംഭവിക്കാൻ കുറച്ചധികം സമയം എടുത്തേക്കാം. [5]
ആകൃതിയും വലിപ്പവും
തിരുത്തുകമിക്ക ലിംഗങ്ങളും ഉദ്ധാരണസമയത്ത് മുകളിലേക്ക് ചൂണ്ടിയാണ് നിൽക്കാറുള്ളതെങ്കിലും, ലിംഗത്തെ താങ്ങുന്ന അസ്ഥിബന്ധത്തിന്റെ സമ്മർദ്ദമനുസരിച്ച്, കുത്തനെയും, തിരശ്ചീനമായും, താഴേക്കു ചൂണ്ടിയുമെല്ലാം ഉദ്ധരിച്ച ലിംഗം കാണപ്പെടുന്നത് സധാരണവും, സ്വാഭാവികവുമാണ്. ഒപ്പം തന്നെ ലിംഗം നിവർന്നും, ഇടത്തോട്ടോ, വലത്തോട്ടോ, മുകളിലേക്കോ, താഴേക്കോ വളഞ്ഞും ഉദ്ധാരണം സംഭവിക്കാറുണ്ട്. പെയ്‌റോണി രോഗം(Peyronie's disease) ബാധിച്ചവരിൽ ഉദ്ധാരണസമയത്തെ ലിംഗത്തിന് അധികമായി വളവ് കാണുന്നത്, ഉദ്ധാരണ പ്രവർത്തനക്ഷമതിയില്ലായ്മ (erectile dysfunction), ഉദ്ധാരണസമയത്ത് വേദന എന്നിവയ്ക്ക് കാരണമാവുകയും, രോഗബാധിതന് ശാരീരികമായും, മാനസികമായും വിഷമതകളുണ്ടാക്കുകയും ചെയ്യുന്നു. അകത്തേക്ക് കഴിക്കുന്ന കോൾഷെസിൻ(Colchicine) പോലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കപ്പെടുന്ന ഈ രോഗം, അവസാന മാർഗ്ഗമായി ശസ്ത്രക്രിയയിലൂടെ ഭേദമാക്കാറുണ്ട്.
ഉദ്ധാരണ സമയത്ത് ലിംഗത്തിനു വളവ് സംഭവിക്കുന്നതിന്റെ വിശദവിവരങ്ങൾ; നേരെ നിൽക്കുന്ന പുരുഷലിംഗത്തിന്റെ വളവ് ഡിഗ്രിയിലും, ഒപ്പം പ്രസ്തുത വളവ് എത്ര ശതമാനം പേരിൽ കാണപ്പെടുന്നു എന്നും താഴെ പട്ടികയിൽ നൽകിയിരിക്കുന്നു. വയറിനു നേരേ കുത്തനെ വരുന്നതിനെ 0 ഡിഗ്രി കൊണ്ടും, മുന്നോട്ട് തിരശ്ചീനമായി വരുന്നതിനെ 90 ഡിഗ്രി കൊണ്ടും, പാദത്തിനു നേരെ വരുന്നതിനെ 180 ഡിഗ്രി കൊണ്ടും സൂചിപ്പിച്ചിരിക്കുന്നു. ഉദ്ധരിച്ച ലിംഗം മുകളിലേക്ക് ചൂണ്ടിയിരിക്കുന്നതായാണ് സാധാരണ കാണപ്പെടാറ്.
വളവ് (ഡിഗ്രിയിൽ) | ശതമാനം |
---|---|
0–30 | 5 |
30–60 | 30 |
60–85 | 31 |
85–95 | 10 |
95–120 | 20 |
120–180 | 5 |
സാധാരണയായി ഉദ്ധരിച്ച ലിംഗത്തിന്റെ വലിപ്പം യൌവ്വനാരംഭത്തിനുശേഷം ജീവിതകാലം മുഴുവനും മാറ്റമില്ലാതെ തുടരും. ശസ്ത്രക്രിയ വഴി ഇത് വർദ്ധിപ്പിക്കാമെങ്കിലും,[7] ഇതിന്റെ ഉപയോക്താക്കളിൽ ഭൂരിപക്ഷവും ശസ്ത്രക്രിയയുടെ ഫലത്തിൽ സംതൃപ്തരല്ല എന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.[8]
എങ്ങനെയുണ്ടാകുന്നു
തിരുത്തുകലിംഗത്തിൽ സ്പർശമോ മനസ്സിൽ ലൈംഗികചിന്തയോ മറ്റ് ഉദ്ദീപനങ്ങളോ ഉണ്ടാകുമ്പോൾ ലിംഗത്തിനകത്തെ നനുത്ത അറകളാൽ നിർമിതമായ ഉദ്ധാരണകലകൾ വികസിക്കുന്നു; പ്ര ധാനമായും കാവർണോസ അറകളുടെ വികാസത്താലാണ് ഉദ്ധാരണമുണ്ടാകുന്നത്. ഇങ്ങനെ വികസിക്കുന്ന അറകളിലേക്ക് ശരീരത്തിൽനിന്ന് രക്തം പ്രവഹിക്കുന്നു. ഇങ്ങനെ അറകൾ വീർത്ത് ചുറ്റുമുള്ള ചെറുസിരാപടലങ്ങൾ അടയുകയും കയറിയ രക്തം പുറത്തുപോവാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഉദ്ധരിച്ച അവസ്ഥ നിലനിൽക്കുന്നു.
ലിംഗത്തിൽ പരമാവധി രക്തം നിറഞ്ഞ അവസ്ഥയാണ് പൂർണ്ണഉദ്ധാരണം . തുടർന്ന് ലിംഗത്തിന്റെ മൂലഭാഗത്തുള്ള പേശികൾ ചുരുങ്ങി ഉറപ്പ് വീണ്ടും കൂടുന്നു. ഈ അവസ്ഥയെ ദൃഢ ഉദ്ധാരണം എന്നു പറയും. ഈ സമയത്ത് ലിംഗത്തിനകത്തെ രക്തസമ്മർദ്ദം ശരീരത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് എത്രയോ മടങ്ങായിരിക്കും. ഉദ്ധാരണത്തെയും ലൈംഗിക ഉദ്ദീപനത്തെയും ത്വരിതപ്പെടുത്തുന്നതിൽ നൈട്രിക് ഓക്‌സൈഡ് എന്ന രാസവസ്തുവിന് സുപ്രധാന പങ്കുണ്ടെന്നത് തെളിയിക്കപ്പെട്ടത് അടുത്തയിടെയാണ്. സി ൽഡിനാഫിൽ സിട്രേറ്റ് എന്ന രാസനാമമുള്ള വയാഗ്ര ഗുളിക ഈ തത്ത്വമാണ് പ്രയോജനപ്പെടുത്തിയത്. വൈദ്യശാസ്ത്രരംഗത്ത്, ഈ കണ്ടുപിടിത്തം 'നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം' എന്നാണറിയപ്പെടുന്നത്[9].
ഉദ്ധാരണക്കുറവ്
തിരുത്തുകലിംഗത്തിന് ഉദ്ധാരണം ഉണ്ടാകാത്ത അവസ്ഥയെ ഉദ്ധാരണക്കുറവ് അഥവാ ഉദ്ധാരണശേഷിക്കുറവ് (Erectile dysfunction)എന്ന് വിളിക്കുന്നു. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. ഉദ്ധാരണപ്രശ്‌നങ്ങളുടെ മുഖ്യ ശാരീരികകാരണങ്ങളെ മൂന്നായി തിരിക്കാവുന്നതാണ്. ഉദ്ധാരണത്തിനാവശ്യമായ ചോദനകൾ ലിംഗത്തിലേക്കെത്താത്ത ഞരമ്പ് സംബന്ധിച്ച കാരണങ്ങളാണ് ആദ്യത്തേത്. ലൈംഗികചോദനകൾ ശരിയായി സഞ്ചരിക്കാത്തത് തലച്ചോറിന്റെയോ സുഷുമ്‌നാനാഡിയുടെയോ സുഷുമ്‌നയിൽ നിന്ന് അരക്കെട്ടിലേക്കുള്ള അസംഖ്യം ചെറു ഞരമ്പുകളിലെയോ പ്രശ്‌നമാവാം. തലച്ചോറിനെ ബാധിക്കുന്ന മൾട്ടിപ്പിൾ സ്‌ക്ലീറോസിസ് പോലുള്ള പ്രശ്‌നങ്ങൾ, ഞരമ്പുകൾക്കേൽക്കുന്ന ക്ഷതങ്ങൾ, പക്ഷവാതം, ഞരമ്പിൽ രക്തം കട്ടപിടിക്കൽ, സുഷുമ്‌നയ്‌ക്കോ നട്ടെല്ലിനോ ഏറ്റ ക്ഷതം, വിറ്റാമിൻ ആ12 ന്റെ അപര്യാപ്തത, മൈലൈറ്റിസ് പോലുള്ള രോഗങ്ങൾ, അരക്കെട്ടിലോ ബ്ലാഡറിലോ ഒക്കെ കാൻസറോ മറ്റോ വന്ന് നടത്തിയ വലിയ സർജറികൾ എന്നിവയും ഉദ്ധാരണപ്രശ്‌നമുണ്ടാക്കുന്ന ഞരമ്പുസംബന്ധിച്ച കാരണങ്ങളിൽപെടും. ദീർഘനാളത്തെ പ്രമേഹംകൊണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടാം.
ലിംഗത്തിലേക്ക് വേണ്ടത്ര രക്തം കയറാത്ത പ്രശ്‌നമാണ് രണ്ടാമത്തേത്. ഇതിനെ ധമനീജന്യ പ്രശ്‌നങ്ങളെന്നു വിളിക്കാം. ലിംഗത്തിലെ കാവർണോസ അറകളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ പ്രശ്‌നംകൊണ്ടാകുമിത്. ഈവഴിക്കുള്ള ധമനികളിലെവിടെയെങ്കിലും അതിറോസ്‌ക്ലീറോസിസ് മൂലം തടസ്സമുണ്ടായിട്ടുണ്ടാവാം. പുകവലി, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ ആധിക്യം, അരക്കെട്ടിന്റെ ഭാഗത്തേൽക്കുന്ന റേഡിയേഷൻ തുടങ്ങിയവ അതിറോസ്‌ക്ലീറോസിസ് സാധ്യത കൂട്ടും. ധമനികൾക്കേൽക്കുന്ന ക്ഷതങ്ങൾ, വീഴ്ച തുടങ്ങിയവയും ധമനീജന്യ ഉദ്ധാരണപ്രശ്‌നങ്ങൾക്ക് വഴിവെക്കാം. ചന്തികുത്തിയുള്ള വീഴ്ച, ഇടുപ്പെല്ല് പൊട്ടൽ, കാലുകൾ ഇരുവശത്തേക്കും അകന്നുള്ള വീഴ്ച എന്നിവയും ധമനികൾക്ക് കേടുവരുത്താം.
ലിംഗത്തിലെത്തിയ രക്തം അവിടെ സംഭരിക്കപ്പെടാതെ (ഉദ്ധാരണം നീണ്ടുനിൽക്കാൻ ഇതുവേണം) തിരിച്ചിറങ്ങിപ്പോകുന്ന പ്രശ്‌നമാണ് അടുത്തത്. സിരാസംബന്ധിയായ പ്രശ്‌നമാണിത്. കാവർ ണോസയിലെ മൃദുപേശികളിലും മറ്റുമുള്ള സിരകളുടെ പ്രശ്‌നമാണിത്. സ്ഖലനം കഴിഞ്ഞശേഷവും ഉദ്ധാരണം ചുരുങ്ങാത്ത രോഗാവസ്ഥയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയകൊണ്ടും ഇത്തരം സിരാപ്രശ്‌നങ്ങൾ വരാം.
ഹൃദ്രോഗം, മൃദു പേശികളെ ബാധിക്കുന്ന പൈറോണീസ് രോഗം, അതിമദ്യാസക്തി, വ്യായാമക്കുറവ്, അമിതാധ്വാനം, ലൈംഗികവിരക്തി തുടങ്ങിയവയും ഉദ്ധാരണശേഷിക്കുറവിന് കാരണമാകാം. വ്യായാമം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുക വഴി ഉദ്ധാരണശേഷിക്കുറവിനെ ചെറുക്കുന്നുണ്ട്. കീഗൽസ് വ്യായാമം ചെയ്യുന്നതും നല്ലതാണ്.
പ്രായമായ ആളുകൾക്ക് ഉദ്ധാരണം ഉണ്ടാകാൻ കൂടുതൽ സമയം വേണ്ടി വന്നേക്കാം. ഇവർക്ക് ഉദ്ധാരണത്തിന് നേരിട്ടുള്ള സ്പർശനം ഇതിന് ആവശ്യമാണ്. അതിനാൽ ലിംഗഭാഗത്തു നേരിട്ട് ഉത്തേജിപ്പിക്കുന്നത് ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ അനുയോജ്യമാണ്. ഇവരുടെ പങ്കാളിയുടെ മനോഭാവവും ഇതിൽ പ്രധാനമാണ്. ദീർഘനേരം സംഭോഗപൂർവലീലകൾ അഥവാ ഫോർപ്ലേയ്ക്ക് സമയം ചിലവഴിക്കുന്നത് മതിയായ ഉദ്ധാരണം ലഭിക്കാൻ പുരുഷന്മാരെ സഹായിക്കുന്നു. ചെറുപ്പക്കാർക്കും ഫോർപ്ലേ കൂടുതൽ ദൃഢതയും ഉദ്ധാരണവും കൈവരിക്കുന്നതിന് സഹായിക്കും.
മാനസികരോഗങ്ങൾ കൊണ്ടും ഉദ്ധാരണശേഷിക്കുറവ് ഉണ്ടാകാകുന്നതിന് പല കാരണങ്ങളുണ്ട്. വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയ മാനസികപ്രശ്നങ്ങൾ, ജോലിസ്ഥലത്തെ മാനസികസമ്മർദ്ദം, ക്ഷീണം, കുടുംബ പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, പങ്കാളിയോടുള്ള താൽപര്യക്കുറവ്, വെറുപ്പ്, അവരുടെ വൃത്തിയില്ലായ്മ, ലൈംഗികതാൽപര്യക്കുറവ്, ആൻഡ്രോപോസ് തുടങ്ങിയ പലതും ഉദ്ധാരണശേഷിക്കുറവിന് കാരണമായേക്കാം. പ്രത്യേകിച്ച് ചെറുപ്പക്കാരിൽ കാണുന്ന ഉദ്ധാരണ പ്രശ്നങ്ങളുടെ മുഖ്യകാരണം തിരിച്ചറിയപ്പെടാത്ത മാനസിക പ്രശ്നങ്ങൾ മൂലമാകാം. ഇത്തരക്കാർക്ക് സ്വയംഭോഗം ചെയ്യുമ്പോൾ ഉദ്ധാരണം ഉണ്ടാവുകയും സംഭോഗത്തിന് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ചിലരിൽ ഉത്കണ്ഠ മൂലവും ഉദ്ധാരണ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ പലപ്പോഴും ആളുകൾ മടിയോ നാണക്കേടോ അറിവില്ലായ്മ കൊണ്ടോ ഇത്തരം പ്രശ്നങ്ങൾ മൂടി വയ്ക്കുകയോ അശാസ്ത്രീയമായ ചികിത്സ ചെയ്യുന്നവരെ രഹസ്യമായി സമീപിക്കുകയോ ചെയ്യാറുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷമാകും വരുത്തുക. അതിനാൽ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവർ ആരോഗ്യവിദഗ്ധരുടെ സേവനം തേടാൻ മടി കാണിക്കരുത് എന്നാണ് വിദഗ്ദമതം[10][11].
വയാഗ്ര
തിരുത്തുകസിൽഡനാഫിൽ പ്രധാനചേരുവയായ ഒരു ഔഷധമാണ് വയാഗ്ര. വയാഗ്രയുടെ കണ്ടുപിടുത്തം തികച്ചും യാദൃശ്ചികമായിരുന്നു എന്ന് പറയപ്പെടുന്നു. ഫാർമസ്യൂട്ടിക്കൽ രംഗത്തെ പ്രസിദ്ധരായ ഫൈസർ (Pfizer) ഹൃദയസംബന്ധമായ അസുഖത്തിനെതിരെ ഒരു മരുന്ന് കണ്ടു പിടിക്കുകയുണ്ടായി. എന്നാലിത് ആ ഉദ്ദേശ്യത്തിൽ തികഞ്ഞ പരാജയമായിരുന്നു. അതേ സമയം അതിൻ്റെ മറ്റൊരു പ്രവർത്തനം പ്രതീക്ഷിക്കാത്ത ഉപയോഗത്തിനുള്ളതുമായി മാറി. അങ്ങനെ ആ നീലക്കളറിലുള്ള ഗുളിക വയാഗ്ര എന്ന പേരിൽ അവതരിക്കപ്പെട്ടു.
വയാഗ്ര ഒരു ലൈംഗിക ഉത്തേജന ഔഷധം മാത്രം ആണെന്നാണ് പൊതുധാരണ. എന്നാലത് തെറ്റാണ്. പുരുഷന്മാരിൽ ലൈംഗികതാല്പര്യം ജനിപ്പിക്കാനോ കൂട്ടാനോ ഇതുകൊണ്ട് സാധിക്കില്ല, മറിച്ച് ലൈംഗികതാല്പര്യമുള്ള സമയത്ത് മാത്രമേ വയാഗ്രയുടെ ഉപയോഗം കൊണ്ട് ഗുണമുള്ളൂ. രക്തപ്രവാഹം വർദ്ധിപ്പിച്ച് ലിംഗ ഉദ്ധാരണത്തെ ശക്തിപ്പെടുത്തുക എന്നതാണ് വയാഗ്രയുടെ പ്രവർത്തന രീതി.
ഉദ്ധാരണശേഷിക്കുറവിന്റെ ചികിത്സയിൽ വലിയ പുരോഗതി സൃഷ്ടിച്ച ഒരു ഔഷധമാണ് വയാഗ്ര. എന്നാൽ ഉദ്ധാരണ സഹായി എന്നതിനപ്പുറം അസാധാരണമായ പല ഉപയോഗങ്ങളുമുണ്ട് ഇതിന്. അവ എന്തൊക്കെയാണെന്ന് കൂടി നോക്കാം.
ഗർഭകാലത്തിൻ്റെ 37 ആഴ്ചകൾക്ക് മുൻപേ മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസകോശം ദുർബലമായതിനാൽ ശ്വസനോപകരണങ്ങളുടെ സഹായത്തോടെ മാത്രമേ ഇവരിൽ ശ്വസനം നടക്കൂ. നേരിയ തോതിൽ നൽകുന്ന വയാഗ്ര രക്തധമനികളെ വിസ്തൃതമാക്കി, രക്തസമ്മർദം കുറച്ച് ശ്വാസകോശത്തിന് സുഗമമായി പ്രവർത്തിക്കാനുള്ള വഴിയൊരുക്കുന്നു. വയാഗ്രയിലെ പ്രധാനഘടകമായ സിൽഡനാഫിൽ ആണ് ഇതിന് സഹായിക്കുന്നത്. വയാഗ്രയുടെ ഉപയോഗം ക്രമേണ വെൻ്റിലേറ്റർ ഒഴിവാക്കുന്ന അവസ്ഥയിലെത്താൻ കുഞ്ഞുങ്ങളെ പ്രാപ്തമാക്കുന്നു.
കഠിനമായ തണുപ്പോ വൈകാരിക സംഘർഷങ്ങളോ മൂലം കാൽവിരലിലെയും കൈവിരലിലെയും തുമ്പുകളിൽ രക്തപ്രവാഹം നിലയ്ക്കുന്നതാണ് റെയ്നോൾഡ് സിൻഡ്രോം എന്ന രോഗം. വിളറി വെളുത്ത നിറവും വേദനയുമായിരിക്കും രോഗിക്ക് അനുഭവപ്പെടുക. രക്തയോട്ടം മെച്ചപ്പെടുത്തുന്ന വയാഗ്രയുടെ കഴിവ് ഈ രോഗത്തിനുള്ള ഉത്തമൗഷധമാക്കി അതിനെ മാറ്റി.
പൂക്കൾ വാടാതെ നിൽക്കുന്നതിനും വയാഗ്ര ഉപയോഗിക്കുന്നുണ്ട്.
കായിക മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ വേണ്ടി അത്ലറ്റുകളും ഇവ ഉപയോഗിക്കാറുണ്ട്. സമുദ്രനിരപ്പിൽ നിന്നും ഏറെ ഉയരത്തിൽ നടക്കുന്ന മത്സരങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം വയാഗ്ര സഹായിക്കുമെന്നാണ് കണ്ടെത്തൽ. ഉയരത്തിലെത്തുന്തോറും ഓക്സിജൻ താരതമ്യേന കുറയുന്ന അന്തരീക്ഷത്തിൽ വയാഗ്രയിലെ സിൽഡനാഫിൽ ശ്വാസകോശത്തിന്റെ മർദം കുറയ്ക്കാനും ശ്വാസോച്ഛ്വാസം അല്പം കൂടി സുഗമമാക്കാനും സഹായിക്കുന്നു. എന്നാൽ മറ്റൊരു തരത്തിലുമുള്ള കായിക ഉത്തേജനം നൽകാൻ വയാഗ്രയ്ക്ക് സാധിക്കില്ലെന്നതിനാൽ കായികതാരങ്ങളിൽ വയാഗ്രയുടെ ഉപയോഗം നിരോധിച്ചിട്ടില്ല.
ലൈംഗിക ഉത്തേജനത്തിനുള്ള ഔഷധമെന്ന വിശ്വാസത്തിന്റെ പേരിൽ അശാസ്ത്രീയമായ പല ചികിത്സകളും നിലവിലുണ്ടായിരുന്നു. വയാഗ്രയും മറ്റ് ചികിത്സകളും നിലവിൽ വന്നതോടെ അതെല്ലാം ഒരുപരിധിവരെ നിന്നുപോയെന്നു പറയാം.
ഏറ്റവും കൂടുതൽ വ്യാജനിറങ്ങിയ മരുന്ന് എന്ന ഖ്യാതിയും വയാഗ്രയ്ക്ക് സ്വന്തം. യഥാർത്ഥ വയാഗ്ര നീലകളറും മിനുസമാർന്ന എഡ്ജുകളോട് കൂടി വജ്ര ആകൃതിയിലുമാണ്. ഒരെണ്ണം മാത്രമായോ അതല്ലെങ്കിൽ നാലെണ്ണം അടങ്ങുന്ന ഒരു പാക്കറ്റായോ ആണ് വയാഗ്ര ലഭ്യമാവൂ.
പാർശ്വഫലങ്ങൾ ഉള്ളതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രമേ ഇവ ഉപയോഗിക്കാവൂ. ഹൃദയ സംബന്ധമായ പ്രശ്നം ഉള്ളവർ വയാഗ്ര ഉപയോഗിക്കുന്നത് അപകടകരമാണ്[12][13][14].
അവലംബം
തിരുത്തുക- ↑ "Erection - Wikipedia". en.wikipedia.org.
- ↑ "14 Ways to Get a Harder Erection: Tips and Suggestions for 2023". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Erectile dysfunction - Symptoms and causes - Mayo Clinic". www.mayoclinic.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "How Erections Work, Ejaculation, and Penis Anatomy Image - WebMD". www.webmd.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Harris, Robie H. (et al.), It's Perfectly Normal: Changing Bodies, Growing Up, Sex And Sexual Health. Boston, 1994. (ISBN 1-56402-199-8)
- ↑ Sparling J (1997). "Penile erections: shape, angle, and length". Journal of Sex & Marital Therapy. 23 (3): 195–207. PMID 9292834.
- ↑ Li CY, Kayes O, Kell PD, Christopher N, Minhas S, Ralph DJ (2006). "Penile suspensory ligament division for penile augmentation: indications and results". Eur. Urol. 49 (4): 729–33. doi:10.1016/j.eururo.2006.01.020. PMID 16473458.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ "Most Men Unsatisfied With Penis Enlargement Results". Fox News. 2006-02-16. Retrieved 2008-08-17.
- ↑ "How do erections work, and how long should they last?". www.medicalnewstoday.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "l5 natural ways to overcome erectile dysfunction - Harvard Health". www.health.harvard.edu.
- ↑ "Erectile Dysfunction Common? Stats, Causes, and Treatment". www.healthline.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Sildenafil - Wikipedia". en.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Three decades of Viagra - The Pharmaceutical Journal". pharmaceutical-journal.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Keeping It Up: The Story of Viagra - BBC". www.bbc.com.[പ്രവർത്തിക്കാത്ത കണ്ണി]
Time kittan
തിരുത്തുകTime kittan
ഉദ്ദാരണത്തിനുള്ള മരുന്ന്
തിരുത്തുകഉദ്ദാരണത്തിനുള്ള ക്യാ സൂൾ 2402:3A80:4470:5F02:0:26:4340:5501 08:38, 19 സെപ്റ്റംബർ 2024 (UTC)
ഉദ്ധാരണക്കുറവ്
തിരുത്തുകഉദ്ധാരണക്കുറവ് 2402:8100:3927:8BC1:34BE:C7FF:FE18:A693 11:09, 27 സെപ്റ്റംബർ 2024 (UTC)
Udharana kurv
തിരുത്തുകPettann thazhunnu 2409:4073:209:BB2B:BF1A:4DC1:497A:605C 17:53, 1 ഒക്ടോബർ 2024 (UTC)