സിര
രക്തചംക്രമണവ്യൂഹത്തിൽ ഹൃദയത്തിലേക്ക് രക്തംകൊണ്ടു പോകുന്ന രക്തക്കുഴലുകളാണ് സിരകൾ. കാപ്പില്ലറി കുഴലുകൾ തീരുന്നിടത്തുനിന്ന് സിരകൾ തുടങ്ങുന്നു. ശ്വാസകോശസിരകളും ( pulmonary veins) അമ്പിലിക്കൽസിരകളും ഒഴികെ എല്ലാ സിരകളും ഓക്സിജന്റെ അളവു കുറഞ്ഞതും വിസർജ്യവസ്തുക്കൾ അലിഞ്ഞുചേർന്നതുമായ രക്തമാണ് വഹിക്കുന്നത്.
സിര | |
---|---|
ശരീരത്തിലെ പ്രധാന സിരകൾ | |
ലാറ്റിൻ | vena |
രീതി | Circulatory system |
ഇവ ത്വക്കിനോട് കൂടുതൽ അടുത്ത് കാണുന്നു. ഇവ ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്നതിന് അനുസൃതമയ തരത്തിലുള്ള വാൽവുകളോട് കൂടിയവയാണ്. സിരകളിൽ രക്തത്തിന് മർദ്ദം കുറവായിരിക്കും. സിരകളുടെ ഭിത്തിയ്ക്ക് കട്ടി കുറവായിരിക്കും.
അവലംബം
തിരുത്തുക- ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്