വള്ളി അതിരാണി

(റോക്റോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പിങ്ക് ലേഡി, സ്പാനിഷ് ഷാൾ, റോക്റോസ് എന്നീ വിളിപ്പേരുകളിൽ സാധാരണയായി അറിയപ്പെടുന്ന ഒരു കുറ്റിച്ചെടി ആണ് ഡിസ്സോട്ടിസ് റോട്ടണ്ടിഫോളിയ. [2] മലയാളത്തിൽ ഇതിനെ വള്ളി അതിരാണി എന്നു വിളിക്കുന്നു. ആഫ്രിക്കയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇത് സ്വാഭാവികമായി കാണപ്പെടുന്നത്. [3]

വള്ളി അതിരാണി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മിർട്ടേൽസ്
Family: Melastomataceae
Genus: Dissotis
Species:
D. rotundifolia
Binomial name
Dissotis rotundifolia
(Sm.) Triana
Synonyms[1]
  • Dissotis buettneriana (Cogn. ex Büttner) Jacq.-Fél
  • Dissotis plumosa (D. Don) Hook f.
  • Heterotis buettneriana (Cogn. ex Büttner) Jacq.-Fél
  • Heterotis plumosa (D. Don) Benth.
  • Heterotis rotundifolia (Sm.) Jacq.-Fél
  • Melastoma plumosum D. Don
  • Osbeckia buettneriana Cogn. ex Büttner
  • Osbeckia rotundifolia Sm.
  • Osbeckia rubropilosa De Wild.

ഡിസ്സോട്ടിസ് റോട്ടണ്ടിഫോളിയ നിലത്ത് പടർന്നും നിവർന്നും വളരാറുണ്ട്. ശാഖകൾ നിലത്തുമുട്ടുന്ന ഭാഗങ്ങളിൽ, നോഡുകളിൽ നിന്നും അവ വേരൂന്നുന്നു. കാണ്ഡം ചെടിയുടെ താഴത്തെ ഭാഗങ്ങളിൽ ദൃഡവും ചെടിയുടെ മുകൾ ഭാഗത്തേക്ക് രോമമുള്ളതുമായ ഹിർസ്യൂട്ട് ആയി മാറുന്നു. ശാഖകൾ പിങ്ക് മുതൽ കടും ചുവപ്പ് വരെ നിറമാവുകയും ചെയ്യും. [4]

ഓവൽ ആകൃതിയിലുള്ള ഇലകൾ ഇരുവശത്തും ഹ്രസ്വവും ആകർഷകവുമായ രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു.[5] ഇലഞെട്ട് 1.5 സെ.മീ (0.59 ഇഞ്ച്) നീളമുള്ളതാണ്.

ഡിസോട്ടിസ് റൊട്ടണ്ടിഫോളിയയുടെ പൂക്കൾ ഏകാന്തമാണ്. ഇലകളുടെ പോലെ പൂക്കളുടെ തണ്ടുകളും ചെറിയ രോമങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. പുഷ്പത്തിന്റെ ദളങ്ങൾ 1.5–2 സെ.മീ (0.59 ഇഞ്ച് – 0.79 ഇഞ്ച്) നീളത്തിലും പിങ്ക് മുതൽ ഇളം പർപ്പിൾ നിറത്തിലും കാണപ്പെടുന്നു.[6]

ആവാസ വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും

തിരുത്തുക

ഡിസൊട്ടിസ് റൊട്ടണ്ടിഫോളിയ ആഫ്രിക്കൻ സ്വദേശിയാണ്, മധ്യ- പടിഞ്ഞാറൻ ആഫ്രിക്കയിൽ സിയറ ലിയോൺ മുതൽ സൈർ വരെ സ്വാഭാവികമായും കാണപ്പെടുന്നു. പ്യൂർട്ടോ റിക്കോ, ഹവായ്, മലേഷ്യ, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്ക് ഇത് ഒരു അലങ്കാരച്ചെടിയായി അവതരിപ്പിക്കപ്പെട്ടു, [7] [6] ഇത് ഓസ്‌ട്രേലിയയുടെ ചില ഭാഗങ്ങളിലും സ്വാഭാവികവൽക്കരിക്കപ്പെട്ടു. [8] സമുദ്രനിരപ്പ് മുതൽ, നിന്നും 1,900 മീ (6,200 അടി) മുകളിൽ വരെ ഇത് വളരുന്നു. [9]

ഉപയോഗങ്ങൾ

തിരുത്തുക

ഡിസ്സോട്ടിസ് റോട്ടണ്ടിഫോളിയയുടെ ഇലകൾ ഒരു സുഗന്ധവ്യഞ്ജനമായി സോസ്, ഇലക്കറികൾ എന്നിവയിൽ ഉപയോഗിക്കുന്നു.[7] ലൈബീരിയയിൽ, ഈ സസ്യം ഒരു ഡൈയൂററ്റിക് ആയി ഉപയോഗിക്കുന്നു. [10]

ചിത്രശാല

തിരുത്തുക
  1. Umberto Quattrocchi (2012). CRC World Dictionary of Medicinal and Poisonous Plants: Common Names, Scientific Names, Eponyms, Synonyms, and Etymology. Vol. Volume 4. CRC Press/Taylor & Francis. ISBN 9781439895702. {{cite book}}: |volume= has extra text (help)
  2. Macfoy, Cyrus (2013). Medicinal Plants and Traditional Medicine in Sierra Leone. iUniverse. p. 147. ISBN 978-1-4917-0611-4. LCCN 2013916234. Retrieved February 11, 2020 – via Google Books.
  3. Livia Wanntorp; Louis P. Ronse De Craene (22 September 2011). Flowers on the Tree of Life. Cambridge University Press. pp. 229–232. ISBN 978-1-139-50235-1.
  4. Umberto Quattrocchi (2012). CRC World Dictionary of Medicinal and Poisonous Plants: Common Names, Scientific Names, Eponyms, Synonyms, and Etymology. Volume 4. CRC Press/Taylor & Francis. ISBN 9781439895702.
  5. John Wilkes (1820) Encyclopaedia Londinensis, Or, Universal Dictionary of Arts, Sciences, and Literature Volume 17
  6. 6.0 6.1 Alain H. Liogier (1982) Descriptive Flora of Puerto Rico and Adjacent Islands
  7. 7.0 7.1 Johannes Seidemann (2005) World Spice Plants: Economic Usage, Botany, Taxonomy
  8. https://www.anbg.gov.au/cpbr/cd-keys/RFK7/key/RFK7/Media/Html/entities/Dissotis_rotundifolia.htm[പ്രവർത്തിക്കാത്ത കണ്ണി]
  9. G. E. Wickens (1975) Flora of Tropical East Africa
  10. E. B. Shuttleworth (1878–1879). Canadian Pharmaceutical Journal. Vol. Volume 12. {{cite book}}: |volume= has extra text (help)
"https://ml.wikipedia.org/w/index.php?title=വള്ളി_അതിരാണി&oldid=3811483" എന്ന താളിൽനിന്ന് ശേഖരിച്ചത്