ഇലഞെട്ട് (സസ്യശാസ്ത്രം)
സസ്യശാസ്ത്രത്തിൽ , ഇലഞെട്ട് (ഇംഗ്ലീഷിൽ petiole) (/ˈpiːtɪoʊl//ˈpiːtɪoʊl/) എന്നത് ഇലയുടെ പത്രഭാഗത്തെ തണ്ടുമായി ബന്ധിപ്പിക്കുന്ന ഭാഗമാണ്.[1]:87 ഇലഞെട്ട് കാണ്ഡവും ഇലയുടെ പത്രഭാഗവുമായുള്ള മാറ്റത്തിന്റെ ഇടയിൽ നിൽക്കുന്ന ഭാഗമാണിത്.[2]:171 ചില സ്പീഷിസുകളിൽ ഇലഞെട്ടിന്റെ രണ്ടു വശങ്ങളിലും പുറം വളർച്ച കാണാനാവുന്നുണ്ട്. ഇതിനു സ്റ്റിപ്യൂൾ എന്നു പറയുന്നു. ഇലഞെട്ടില്ലാത്ത ഇലകളെ ഞെട്ടില്ലാ ഇലകൾ sessile or epetiolate എന്നു പറയാം.
വിശദീകരണം
തിരുത്തുകസസ്യകാണ്ഡത്തിലേയ്ക്ക് ഒരു ഇലയെ ബന്ധിച്ചിരിക്കുന്ന തണ്ടിനെയാണ് ഇലഞെട്ട് എന്നു പറയുന്നത്. ഞെട്ടുള്ള ഇലകളിൽ ഞെട്ട് വളരെ നീളമുള്ളതാകാം. എന്നാൽ മറ്റു ചില സസ്യങ്ങളിൽ വളരെച്ചെറിയ ഇലഞെട്ടു കാണാവുന്നതാണ്. ചില സസ്യങ്ങളിൽ ഇലഞെട്ടേ കാണുന്നില്ല. ഇലഞെട്ട് കാണാത്തവയിൽ ഇലകൾ തണ്ടിനോട് ഇലകൾ നേരിട്ട് ബന്ധിച്ചിരിക്കുകയാണ്. ഇത്തരം ഇലകളെ sessile ഇലകൾ എന്നു വിളിക്കുന്നു. Subpetiolate ഇലകളിൽ വളരെച്ചെറിയ ഇലഞെട്ടേ കാണൂ. അല്ലെങ്കിൽ സെസ്സൈൽ ഇലകളെപ്പോളെ ഞെട്ടേ കാണപ്പെടുന്നില്ല.:157 ഒറോബൻകേസി Orobanchaceae കുടുംബത്തിൽപ്പെട്ട ചെടികളുടെ ഇലകൾക്ക് ഞെട്ടേ കാണാനില്ല.[3]:639 മറ്റു ചില സസ്യ ഗ്രൂപ്പിലും ഇലഞെട്ട് ഇവയുടെ മറ്റു സ്പീഷിസുകളിൽ കാണാനാവുന്നുണ്ട്.:584
പേരു വന്ന വഴി
തിരുത്തുകപീഷിയോൾ എന്ന വാക്ക് ലറ്റിൻ ഭാഷയിലെ പേഷിയോലസ് എന്ന വാക്കിൽനിന്നുമാണുണ്ടായത്. Petiole is pronounced /ˈpiːtɪoʊl//ˈpiːtɪoʊl/ and comes from Latin petiolus, or peciolus "little foot", "stem", an alternative diminutive of pes "foot". The regular diminutive pediculus is also used for "foot stalk".
ഇതും കാണൂ
തിരുത്തുക- Hyponastic response
അവലംബം
തിരുത്തുക- ↑ Beentje, H. (2010). The Kew plant glossary. London: Kew Publishing. ISBN 9781842464229.
- ↑ Mauseth, James D (2003). Botany: An Introduction to Plant Biology. Jones & Bartlett Learning. ISBN 0-7637-2134-4.
- ↑ Stace, C. A. (2010). New Flora of the British Isles (Third ed.). Cambridge, U.K.: Cambridge University Press. ISBN 9780521707725.