റെസിഡൻസി റോഡ്, കൊല്ലം
കേരളത്തിൽ കൊല്ലം ജില്ലയിലുള്ള ഒരു പ്രധാനപ്പെട്ട റോഡാണ് റെസിഡൻസി റോഡ് (ഇംഗ്ലീഷ്: Residency Road). ചിന്നക്കടയിൽ നിന്നാരംഭിച്ച് ആശ്രാമം ബ്രിട്ടീഷ് റെസിഡൻസിയിൽ അവസാനിക്കുന്ന റോഡിന് 1.6 കിലോമീറ്റർ നീളമുണ്ട്. ബ്രിട്ടീഷ് റെസിഡൻസിയിൽ അവസാനിക്കുന്നതിനാലാണ് ഈ പാതയ്ക്ക് 'റെസിഡൻസി റോഡ്' എന്ന പേരു ലഭിച്ചത്.
റെസിഡൻസി റോഡ് | |
---|---|
Residency Road | |
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കൊല്ലം കോർപ്പറേഷൻ | |
നീളം | 1.6 km (1.0 mi) |
പ്രധാന ജംഗ്ഷനുകൾ | |
തെക്ക് അവസാനം | ചിന്നക്കട |
ആശ്രാമം മുനീശ്വരൻ കോവിൽ | |
വടക്ക് അവസാനം | ആശ്രാമം ബ്രിട്ടീഷ് റെസിഡൻസി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
ചരിത്രം
തിരുത്തുകകൊല്ലം ആശ്രാമത്ത് സ്ഥിതി ചെയ്യുന്ന ഒരു മാളികയാണ് ബ്രിട്ടീഷ് റെസിഡൻസി. ഇത് ഗവൺമെന്റ് റെസ്റ്റ് ഹൗസ്, റെസിഡൻസി ബംഗ്ലാവ് എന്നീ പേരുകളിലും അറിയപ്പെടുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ മൺറോയ്ക്ക് താമസിക്കുവാൻ 1810 നിർമിച്ചതാണ് ഈ കൊട്ടാരം. കപ്പലണ്ടി മുക്കിനെ ബ്രിട്ടീഷ് റസിഡൻസിയുമായി ബന്ധിപ്പിച്ചിരുന്ന റോഡിനെയാണ് പണ്ട് റസിഡൻസി റോഡെന്നു വിളിച്ചിരുന്നത്.[1] 2010-ൽ കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ ആശ്രാമം ലിങ്ക് റോഡിന്റെ ഉദ്ഘാടനം നടന്നതോടെ കപ്പലണ്ടിമുക്ക് മുതൽ ആശ്രാമം വരെയുള്ള ഭാഗത്തെ ലിങ്ക് റോഡ് എന്നുവിളിക്കുവാൻ തുടങ്ങി. പിന്നീട് ചിന്നക്കട മുതൽ റെസിഡൻസി വരെയുള്ള റോഡ് റെസിഡൻസി റോഡെന്നും അറിയപ്പെടാൻ തുടങ്ങി.
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുകറെസിഡൻസി റോഡിനിരുവശവും ധാരാളം പൊതുമേഖല സ്ഥാപനങ്ങളും സ്വകാര്യമേഖല സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്നു. അവയാണ്,
- ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സിറ്റി ബ്രാഞ്ച്
- പുളിമൂട്ടിൽ സിൽക്ക്സ്
- ഹോട്ടൽ വൈദ്യ [2]
- ക്യു.ആർ.എസ്. റീട്ടെയിൽ
- സോണി സെന്റർ
- സപ്ലൈകോ
- ക്വയ്ലോൺ കോർപ്പറേറ്റീവ് അർബൻ ബാങ്ക് [3]
- കർണാടക ബാങ്ക്
അവലംബം
തിരുത്തുക- ↑ "Greens oppose felling of trees for road work — The Hindu". The Hindu. Retrieved 20 March 2015.
- ↑ "Hotel Vaidya - Official Website". Hotel Vaidya. Archived from the original on 2017-05-13. Retrieved 20 March 2015.
- ↑ "Quilon Co-operative Urban Bank - Official Website". Quilon Co-operative Urban Bank. Retrieved 20 March 2015.