റെനേ ജൂൾസ് ഡൂബോസ് അമേരിക്കൻ ബാക്ടീരിയോളജിസ്റ്റായിരുന്നു. ബാക്ടീരിയങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളെ കുറിച്ചും ആരോഗ്യ പരിപാലനത്തിൽ പരിസ്ഥിതി ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രധാനപ്പെട്ട പല പഠനങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.

റെനേ ജൂൾസ് ഡൂബോസ്
René Dubos.jpg
René Jules Dubos
ജനനം(1901-02-20)20 ഫെബ്രുവരി 1901
മരണം20 ഫെബ്രുവരി 1982(1982-02-20) (പ്രായം 81)
ദേശീയതFrench-born naturalized American
കലാലയംRutgers University
അറിയപ്പെടുന്നത്Isolation and first successful testing of natural antibiotics
Coining the phrase "Think globally, act locally"
പുരസ്കാരങ്ങൾAlbert Lasker Award for Basic Medical Research 1948
Pulitzer Prize in General Nonfiction 1969
Scientific career
FieldsMicrobiology
InstitutionsThe Rockefeller University (formerly The Rockefeller Institute for Medical Research)

വിദ്യാഭ്യാസവും സേവനവുംതിരുത്തുക

ഫ്രാൻസിലെ സെ ബ്രൈസിൽ 1901 ഫെബ്രുവരി 20-ന് ജനിച്ചു. പാരിസിലെ ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ അഗ്രോണമിയിൽ നിന്നു ബിരുദം നേടിയശേഷം റോമിലെ അന്തർദേശീയ കാർഷിക ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടു വർഷം സേവനമനുഷ്ഠിച്ചു. തുടർന്ന് ഗവേഷണ പഠനങ്ങൾക്കായി യു.എസ്സിലേക്ക് പോയി (1924). 1927-ൽ റട്ഗർ സർവ്വകലാശാലയിൽ നിന്നു ഡോക്ടർ ബിരുദം നേടി. രണ്ടുവർഷം ഹാവാർഡ് മെഡിക്കൽ സ്കൂളിൽ പ്രവർത്തിച്ചതൊഴിച്ചാൽ ഔദ്യോഗിക ജീവിതം മുഴുവൻ റോക്ക് ഫെല്ലർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ റിസർച്ചിലാണ് (ന്യൂയോർക്ക്) ചെലവഴിച്ചത്.

ഗവേഷണ ഫലങ്ങൾതിരുത്തുക

ഒ. റ്റി. ആവ്രിയുമായി ചേർന്ന് ഇദ്ദേഹം നടത്തിയ ഗവേഷണങ്ങളുടെ ഫലമായി മനുഷ്യരിൽ ശ്വാസകോശവീക്കത്തിനിടയാക്കുന്ന ന്യൂമോകോക്കൈ ടൈപ്പ് III ബാക്ടീരിയങ്ങളിലെ പോളിസാക്കറൈഡുകളെ വിഘടിക്കുവാൻ കഴിവുള്ള ബാക്ടീരിയത്തിനെ മണ്ണിൽ നിന്ന് വേർതിരിച്ചെടുക്കാൻ കഴിഞ്ഞു (1930). ഈ ബാക്ടീരിയത്തിൽ നിന്ന് വേർതിരിച്ചെടുത്ത എൻസൈം ന്യൂമോകോക്കസ് രോഗബാധയ്ക്ക് ഔഷധമാണെന്നും ഡൂബോസ് കണ്ടെത്തി. എന്നാൽ ബാക്ടീരിയങ്ങൾക്കെതിരേ കൂടുതൽ ഫലപ്രദമായ സൾഫാ മരുന്നുകൾ ഡോമാക്ക് ജെറാർഡ് എന്ന ശാസ്ത്രജ്ഞൻ കണ്ടുപിടിച്ചതോടെ ഡൂബോസിന്റെ നേട്ടങ്ങളുടെ പ്രാധാന്യത്തിന് മങ്ങലുണ്ടായെങ്കിലും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ശാസ്ത്രലോകം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. സ്ട്രെപ്റ്റോകോക്കൈ പോലെയുള്ള ഗ്രാം-അഗ്രാഹി (gram-ve) ബാക്ടീരിയങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള ടൈറോത്രിസിൻ (tyrothricin) എന്ന പദാർഥം വേർതിരിച്ചെടുക്കാൻ കഴിഞ്ഞതാണ് (1939) ഡൂബോസിന്റെ ഏറ്റവും മികച്ച സംഭാവന. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന ബാക്ടീരിയൽ രോഗങ്ങൾക്ക് ടൈറോത്രിസിൻ ഫലപ്രദമായ ഔഷധമാണെങ്കിലും പ്രതികൂല പാർശ്വഫലം മൂലം വ്യാപകമായി ഉപയോഗിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും വ്യാവസായികമായി ഉത്പാദിപ്പിക്കപ്പെട്ടതും ഉപയോഗത്തിൽ വന്നതുമായ 'ആദ്യ ആന്റിബയോട്ടിക്' എന്ന സ്ഥാനം ടൈറോത്രിസിനുള്ളതാണ്. പിൽക്കാലത്ത് മറ്റ് ആന്റിബയോട്ടിക്കുകൾ ഉത്പാദിപ്പിക്കാനുതകുന്ന ബാക്ടീരിയങ്ങളെ മണ്ണിൽ നിന്നു വേർതിരിക്കാനും ഒടുവിൽ സ്ട്രെപ്റ്റോമൈസിന്റെ കണ്ടുപിടിത്തം വരെ എത്തിയ ഗവേഷണങ്ങൾക്ക് പ്രചോദനമായതും ഡൂബോസിന്റെ പഠനങ്ങളാണ്.

കൃതികൾതിരുത്തുക

  • സൂക്ഷ്മാണ് ജീവശാസ്ത്രം
  • ശാസ്ത്രത്തിന്റെ ചരിത്രം
  • മനുഷ്യനും പരിസ്ഥിതിയും

തുടങ്ങിയ വിഷയങ്ങളിൽ അനവധി ഗ്രന്ഥങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1982 ഫെബ്രുവരി 20-ന് തന്റെ 81-ആം ജന്മദിനത്തിൽ ന്യൂയോർക്ക് നഗരത്തിൽ വച്ച് അദ്ദേഹം അന്തരിച്ചു.

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡൂബോസ്, റെനേ ജൂൾസ് (1901-1982) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=റെനേ_ജൂൾസ്_ഡൂബോസ്&oldid=3643323" എന്ന താളിൽനിന്ന് ശേഖരിച്ചത്