രാജകുമാരി, ഇടുക്കി ജില്ല
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള വികസിച്ചു കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് സ്ഥലമാണ് രാജകുമാരി . വൈവിധ്യമായ മനോഹാരിത കൊണ്ടും ഏലം കൃഷി കൊണ്ടും പുറം നാടുകളിൽ അറിയപ്പെടുന്ന സ്ഥലം എന്ന പ്രത്യേകത രാജകുമാരിക്ക് ഉണ്ട് . മൂന്നാറിനോട് ചേർന്ന് കിടക്കുന്ന രാജകുമാരിയിൽ സബ് ട്രഷറി, സബ് രജിസ്ട്രാർ ഓഫീസ്, സ്കൂൾ , കോളേജ് , ഐ ടി ഐ,തിയേറ്റർ,കിൻഫ്രാ അപ്പാരൽ പാർക്ക്, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉള്ളത് മറ്റു സമീപ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു .
Rajakumari | |
---|---|
village | |
Country | India |
State | Kerala |
District | Idukki |
(2001) | |
• ആകെ | 15,243 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 685619 |
Telephone code | 04868 |
വാഹന റെജിസ്ട്രേഷൻ | KL 37 KL 69 |
Nearest city | Nedumkandam |
Lok Sabha constituency | Idukki |
Vidhan Sabha constituency | Udumbanchola |
Climate | Moderate Cold, fine climate (Köppen) |
[1] ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് രാജകുമാരി.
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം രാജകുമാരിയിലെ ആകെയുള്ള ജനസംഖ്യ 15243 ആണ്. അതിൽ 7675 പുരുഷന്മാരും 7568 സ്ത്രീകളും ആണ്. [1]
കൃഷി
തിരുത്തുകകേരളത്തിൽ എല്ലാ വിളകളും കൃഷി ചെയ്യാൻ പറ്റുന്ന ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നാണ് രാജകുമാരി. കുരുമുളകും ഏലവുമാണ് പ്രധാനമായി ജനങ്ങൾ ഇവിടെ കൃഷി ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുകഎൻ എസ് എസ് കോളേജ്, രാജകുമാരി
എം ജി എം. ഐ ടി ഐ, രാജകുമാരി.
ഹോളി ക്യുൻസ് യൂ പി സ്കൂൾ , രാജകുമാരി
ഗവ : ഹയർ സെക്കന്ററി സ്കൂൾ , രാജകുമാരി
സെന്റ് മേരീസ് സെൻട്രൽ സ്കൂൾ , രാജകുമാരി