രണ്ടാം ലോക മഹായുദ്ധത്തിന്റെ തെക്ക്-കിഴക്കൻ ഏഷ്യൻ രംഗഭൂമി

ബർമ്മ, സിലോൺ, ഇന്ത്യ, തായ്‌ലാന്റ്, ഫിലിപ്പീൻസ്, ഇന്തോ-ചൈന, മലായ്, സിംഗപ്പൂർ എന്നിവിടങ്ങളിലെ പസഫിക് യുദ്ധത്തിന്റെ സംഘടിത പ്രവർത്തനങ്ങൾക് നൽകിയിരുന്ന പേരാണ് രണ്ടാം ലോക മഹായുദ്ധത്തിന്റെ തെക്ക്-കിഴക്കൻ ഏഷ്യൻ രംഗഭൂമി എന്നത്. യൂറോപ്യൻ കോളനികളിൽ നിന് റബർ, പെട്രോളിയം മുതലായ പ്രകൃതി വിഭവങ്ങൾ പിടിച്ചെടുക്കുന്നതിൽ ഈ രാജ്യങ്ങളെ കീഴടക്കുന്നതിനുള്ള ലക്ഷ്യങ്ങളും ഇതിൽ ഉൾപ്പെട്ടു. 1940 സെപ്റ്റംബറിൽ ജപ്പാനീസ് സാമ്രാജ്യം ഫ്രഞ്ച് ഇന്തോ-ചൈന ആക്രമിച്ചപ്പോൾ ഈ രംഗഭൂമിലെ സംഘർഷം ആരംഭിച്ചു. പേൾ ഹാർബർ ആക്രമണത്തെത്തുടർന്ന് ഒരു പുതിയ തലത്തിലേക്ക് ഇത് ഉയർന്നു. ഹോങ്ക് കോങ്ങ്, ഫിലിപ്പീൻസ്, തായ്ലൻഡ്, സിംഗപ്പൂർ, മലായ് എന്നിവിടങ്ങളിൽ ഒരേസമയം 1941 ഡിസംബർ 7 ന് ആക്രമണങ്ങൾ നടന്നു. 1945 സെപ്റ്റംബർ 9-ന് രംഗഭൂമിലെ പ്രവർത്തനം ഔദ്യോഗികമായി അവസാനിച്ചു.

South-East Asian Theatre
the Pacific War of World War II ഭാഗം

A Chindit column crosses a river in Burma, 1943
തിയതി8 December 1941 – 9 September 1945
(3 വർഷം, 9 മാസം and 1 ദിവസം)
സ്ഥലംState of Burma, British India, Thailand, Philippines, French Indochina, British Malaya, Singapore, British Ceylon, Dutch East Indies
ഫലംAllied victory
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
Allies

United Kingdom United Kingdom

ഫ്രാൻസ് France (Free France 1940–1944)

യുണൈറ്റഡ് സ്റ്റേറ്റ്സ് United States

മെക്സിക്കോ Mexico
നെതർലൻഡ്സ് Netherlands

Free Thai Movement

North Vietnam Viet Minh
Axis

Empire of Japan Japan

തായ്‌ലാന്റ് Thailand


Vichy France France (1940–1943)
പടനായകരും മറ്റു നേതാക്കളും
United Kingdom Louis Mountbatten
United Kingdom Arthur Ernest Percival
United Kingdom William Slim
United Kingdom James Somerville
Republic of China (1912–49) Chiang Kai-shek
Republic of China (1912–49) Wei Lihuang
Republic of China (1912–49) Mao Zedong
യുണൈറ്റഡ് സ്റ്റേറ്റ്സ് Joseph Stilwell
ഫിലിപ്പീൻസ് Sergio Osmeña
North Vietnam Ho Chi Minh
North Vietnam Vo Nguyen Giap
നെതർലൻഡ്സ് Hubertus van Mook
Empire of Japan Hisaichi Terauchi
Empire of Japan Tomoyuki Yamashita
Empire of Japan Hyotaro Kimura
Empire of Japan Masakazu Kawabe

തായ്‌ലാന്റ് Plaek Phibunsongkhram
Myanmar Aung San
ഇന്ത്യ Subhas Chandra Bose
José P. Laurel

Vichy France Jean Decoux (1940–1943)

പ്രാരംഭ ജാപ്പനീസ് വിജയങ്ങൾ

തിരുത്തുക

യുദ്ധത്തിന്റെ ആദ്യ പകുതിയിൽ സഖ്യശക്തികൾക് അനേകം വിനാശകരമായ തോൽവി ഏറ്റുവാങ്ങി. രണ്ടു പ്രധാന ബ്രിട്ടീഷ് യുദ്ധക്കപ്പലുകൾ  എച്ച്.എം.സ്. റീപൾസും, എച്ച്.എം.സ്. പ്രിൻസ് ഓഫ് വെയിൽസും 1941 ഡിസംബർ 10 ന് ജപ്പാനീസ് യുദ്ധ വിമാനങ്ങൾ ആക്രമണം നടത്തി മുക്കി. ഈ അധിനിവേശത്തെത്തുടർന്ന് തായ്ലാന്റിലെ സർക്കാർ ഔദ്യോഗികമായി ജപ്പാനുമായി 21 ഡിസംബറിൽ ചേർന്നു. ഡിസംബർ 8 ന് ഹോങ്കോങ്ങിൻ യുദ്ധത്തിൽ ജപ്പാൻ ഹോങ്കോങ്ങിൽ ആക്രമിച്ചു. ഡിസംബർ 25 ന് ഹോങ്കോങ്ങ് ജപ്പാന് മുൻപിൽ കീഴടങ്ങി. ജനുവരിയിൽ ബർമ്മയിലേയും ഡച്ച് ഈസ്റ്റ് ഇൻഡീസിന്റേയും ആക്രമണങ്ങളും മനില കോലാലമ്പൂർ പിടിച്ചെടുകലും കണ്ടു.

ഫ്രഞ്ച് ഇൻഡോനേഷ്യ

തിരുത്തുക

1940 സെപ്റ്റംബറിൽ ജപ്പാനീസ് ശക്തികൾ 1941 ജനുവരിയിൽ ഫ്രാൻകോ-തായിൽ ചെയ്‌ത പോലെ ഫ്രഞ്ച് ഇന്തോചൈന ആക്രമണത്തിൽ ഏർപ്പെട്ടിരുന്നു. 1941 ഡിസംബറിലാണ് ആ പ്രദേശം കൂടുതലും ശാന്തമാക്കപ്പെട്ടത്.

മലേഷ്യയും സിംഗപ്പൂരും

തിരുത്തുക

ഇന്ത്യൻ സേനയുടെ III കോരിൽ നിന്നും ഓസ്ട്രേലിയൻ എട്ടാം ഡിവിഷനിൽനിന്നും ബ്രിട്ടീഷ് സേനായിൽനിന്നും മലയ യുദ്ധസമയത്ത് ജപ്പാൻ സൈന്യങ്ങൾ ശക്തമായ പ്രതിരോധം നേരിട്ടു. എന്നാൽ ജപ്പാന്റെ വായുശക്തികളേയും ടാങ്കുകളിലെയും കാലാൾപ്പടയുടെയും മേധാവിത്വം സഖ്യകക്ഷികളെ പിന്നോട്ട് വലിച്ചു. 1942 ജനുവരി അവസാനത്തോടെ മലായയിൽ നിന്ന് പുറന്തള്ളപ്പെട്ട ശേഷം, ജനറൽ ആർതർ പെർസിവൽ കമാൻഡറുടെ കീഴിൽ സിംഗപ്പൂറിലെ സായുധ സേനകൾ 1942 ഫെബ്രുവരി 15 ന് ജാപ്പനീസ് കീഴടങ്ങി. ഏകദേശം 130,000 സായുധ സൈനികർ യുദ്ധത്തടവുകാരായിത്തീർന്നു. ബ്രിട്ടീഷ് സൈനിക ചരിത്രത്തിലെ ഏറ്റവും വലിയ കീഴടങ്ങലാണ് സിംഗപ്പൂറിലെ യുദ്ധത്തിലെ വീഴ്ച.

ജപ്പാനീസ് ഇന്ത്യൻ മഹാസമുദ്ര റെയ്ഡ്

തിരുത്തുക

ജപ്പനീസ് ഇന്ത്യൻ മഹാസമുദ്രത്തിലെ റെയ്ഡ് 1942 മാർച്ച് 31 മുതൽ 10 ഏപ്രിൽ 1942 വരെ ഇന്ത്യൻ സമുദ്രത്തിൽ ഇംപീരിയൽ ജാപ്പനീസ് നേവിയുടെ ഫാസ്റ്റ് കാരിയർ സ്ട്രൈക് ഫോഴ്സ് നടത്തിയ പെട്ടെന്നുള്ള നാവിക മുന്നേറ്റമായിരുന്നു.

1942 ൽ മദ്രാസ് സിറ്റി ആക്രമിക്കപ്പെട്ടു. സെന്റ് ജോർജ്ജ് ഫോർട്ടിന് സമീപം ഒറ്റ ബോംബ് പൊട്ടി.[1][2] ഭൗതികമായ ക്ഷതം വളരെ നിസ്സാരമായിരുന്നു. തുടർന്നുള്ള പൊതുജനങ്ങളുടെ പ്രതികരണം വളരെ പ്രധാനമായിരുന്നു. ജപ്പാനീസ് ബോംബാക്രമണത്തെയും അധിനിവേശത്തെയും ഭീതിയെ തുടർന്ന് നഗരം ഒഴിപ്പിച്ചു.[3] മദ്രാസിൽ നിന്നുള്ള അനേകം സമ്പന്ന കുടുംബങ്ങൾ ഭയം മൂലം മല കയറിപ്പോയി.[4]

ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ ജപ്പാനീസ് അധിനിവേശം

തിരുത്തുക

ഇന്ത്യയുടെ മുഖ്യ ഭൂപ്രദേശത്തു നിന്ന് ഏകദേശം 1200 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപുസമൂഹമാണ് ആന്തമാൻ നിക്കോബാർ ദ്വീപുകൾ (8,293 ച.കി.മീ. 139 ദ്വീപുകൾ). ചെന്നൈയിൽ നിന്ന് 740 മൈലും ബർമ്മയിലെ കേപ് നർഗീസിൽ നിന്ന് 120 മൈലും കൊൽക്കത്തയിൽ നിന്ന് 780 മൈൽ അകലെയാണ് ഈ ദ്വീപുകൾ. 1942 മാർച്ച് 23-ന് ജാപ്പനീസ് അധിനിവേശ സൈന്യം ഈ ദ്വീപ് പിടിച്ചെടുക്കുകയും യുദ്ധത്തിന്റെ അവസാനം വരെ പിടിച്ചടക്കുകയും ചെയ്തു.

1943 ഡിസംബർ 29-ന് ഈ ദ്വീപുകളുടെ രാഷ്ട്രീയ നിയന്ത്രണം പ്രമാണരൂപമായി സുഭാസ് ചന്ദ്ര ബോസിന്റെ ആസാദ് ഹിന്ദ് സർക്കാരിന് കൈമാറ്റം ചെയ്യപ്പെട്ടു. ഇന്ത്യൻ നാഷണൽ ആർമിയുടെ ത്രിവർണ്ണ പതാക ഉയർത്താൻ പോർട്ട് ബ്ലെയർ ബോസ് സന്ദർശിച്ചു. ബോസ് പുറപ്പെടുന്നതിന് ശേഷം ജപ്പാനീസ് ആന്തമാനക്കാരെ ഫലപ്രദമായി നിയന്ത്രണത്തിലാക്കി.[5] ദ്വീപുകൾ സ്വയം പുനർനാമകരണം ചെയ്യപ്പെട്ടു. ഷഹീദ് (സ്വയം രക്തസാക്ഷി) എന്നും സ്വരാജ് (സ്വയം ഭരണം) എന്നും അർത്ഥമുള്ളവയാണ്.

ഇതും കാണുക

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. World War 2 Plus 55 Archived 10 March 2012 at the Wayback Machine.. Usswashington.com. Retrieved on 2013-09-18.
  2. Chennai Daily Photo: Forgotten escape. Chennaimadras.blogspot.in (2010-03-04). Retrieved on 2013-09-18.
  3. Randorguy (27 August 2009). "CRIME-WRITER'S CASE-BOOK: VIZIANAGARAM RAJA'S CASE". Gallata Community. Retrieved 2009-09-28.
  4. Bayly, Christopher Alan; Harper, Timothy Norman (2004). "1942-Debacle in Burma". Forgotten armies: the fall of British Asia, 1941–1945. Penguin Books Ltd. p. 192. ISBN 0-674-01748-X.
  5. C. A. Bayly & T. Harper Forgotten Armies. The Fall of British Asia 1941-5 (London) 2004 p325

ബാഹ്യ ലിങ്കുകൾ

തിരുത്തുക