രണ്ടത്താണി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2022 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് രണ്ടത്താണി. ഈ പ്രദേശത്തുകൂടി ദേശീയപാത പതിനേഴ് കടന്നു പോകുന്നു. തൊട്ടടുത്ത പട്ടണങ്ങൾ കോട്ടക്കൽ, പുത്തനത്താണി വളാഞ്ചേരി എന്നിവയാണ്. തിരൂർ റെയിൽവേസ്റ്റേഷനിൽ നിന്നും ഏകദേശം പതിമൂന്നു കിലോമീറ്ററും കുറ്റിപ്പുറത്തു നിന്ന് ഇരുപത്തിരണ്ടു കിലോമീറ്ററും ദൂരമുണ്ട്. കരിപ്പൂർ ആണ് അടുത്തുള്ള വിമാനത്താവളം.കല്പകഞ്ചേരി, മാറാക്കര, എന്നീ പഞ്ചായത്തുകളാണ് മുഖ്യമായും ഈ ഗ്രാമത്തെ ഭാഗിക്കുന്നതെങ്കിലും എടരിക്കോട്, ആതവനാട്, കോട്ടക്കൽ എന്നീ പഞ്ചായത്തുകളും രണ്ടത്താണിയുടെ ഭാഗങ്ങളാണ്. വടക്ക് പാലത്തറ വരെയും തെക്ക് #അതിരുമട വരെയും ഈ ഗ്രാമത്തിന്റെ പേരില് അറിയപ്പെടുന്നു. ധാരാളം മുസ്ലിം പള്ളികളും ഒരു ഗവണ്മെന്റ് വിദ്യാലയവും ഓകെ ഉസ്താദ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റിസേർച്ച് സെൻ്റർ, ജാമിഅ നുസ്രത്തുൽ ഇസ്ലാം, ഇർഷാദുൽ അനാം മദ്രസ്സ, നുസ്രത്ത് സ്കൂൾ, റഹ്മാനി സ്കൂൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.പഴയകാലത്ത് കോട്ടക്കൽ, കല്പകഞ്ചേരി ചന്തകൾക്ക് പോകുന്ന വഴിയാത്രക്കാർക്ക് തലച്ചുമടുകൾ ഇറക്കി വെക്കാനും വിശ്രമിക്കാനും വേണ്ടി രണ്ടു അത്താണികൾ ഉണ്ടായിരുന്നതാണ് ഈ ഗ്രാമത്തിനു പ്രസ്തുത നാമം വരാനുള്ള കാരണം.
അതിരുമട
തിരുത്തുകദേശീയപാത പതിനേഴ് അതിരുമടയെ രണ്ടായി ഭാഗിച്ചു പോകുന്നു. പ്രധാനമായും കല്പകഞ്ചേരി ആതവനാട് പഞ്ചായത്തുകളിൽ ഉൾപ്പെടുന്നുവെങ്കിലും. മാറാക്കര പഞ്ചായത്തും അതിരുമടയുടെ ഭാഗമായി വരുന്നു. ഈ പ്രദേശത്തെ ദേശീയപാത പതിനേഴിനു താഴെക്കൂടി ഒരു ഗുഹ (മട) കടന്നുപോകുന്നുണ്ടായിരുന്നു. ഒരു സ്വകാര്യവ്യക്തിയുടെ പറമ്പിലായിരുന്നു ഗുഹാമുഖം. ഗുഹയെ കുറിച്ച് പല കഥകൾ പ്രചരിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് സന്ദർശകരുടെ ശല്യം മൂലം സ്വകാര്യവ്യക്തി ഈ ഗുഹാമുഖം മണ്ണിട്ടു മൂടിക്കളഞ്ഞു. ഗുഹ എന്നർത്ഥം വരുന്ന മട പറമ്പിന്റെ അതിരിൽ വന്നതുകൊണ്ടാണ് അതിരുമടക്ക് പ്രസ്തുത നാമം വരാനുള്ള കാരണം.[അവലംബം ആവശ്യമാണ്]
പ്രമുഖവ്യക്തികൾ
തിരുത്തുക- അബ്ദുസമദ് സമദാനി
- സൈദ്മൗലവി - ഇസ്ലാമിക പണ്ഡിതൻ
- ഹുസൈൻ രണ്ടത്താണി - ഇസ്ലാമിക പണ്ഡിതൻ
- ഹംസ രണ്ടത്താണി (ഗായകൻ)
- അബ്ദുറഹിമാൻ രണ്ടത്താണി
- സലീം മാലിക്ക് രണ്ടത്താണി (നാസ മെമ്പർ)