ജെറുസലേം

(യെരുശലേം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണ് ജെറുസലേം അഥവാ യെരുശലേം(അക്ഷാംശവും രേഖാംശവും : 31°47′N 35°13′E / 31.783°N 35.217°E / 31.783; 35.217). ഇപ്പോൾ ഇത് പൂർണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല.[2]

ജെറുസലേം
Jerusalem

ജെറുസലേം, ഒലിവുമലയിൽനിന്നുള്ള കാഴ്ച

ഔദ്യോഗികമുദ്ര

പതാക
ഹീബ്രു יְרוּשָׁלַיִם‬ (Yerushalayim)
(Standard) Yerushalayim
അറബി commonly القـُدْس (Al-Quds);
ഇസ്രയേലിൽ ഔദ്യോഗികമായി أورشليم القدس
(Urshalim-Al-Quds)
(ഖുദ്‌സ്)
പേരിന്റെ അർത്ഥം ഹീബ്രു: (ലേഖനത്തിൽ കാണുക),
അറബി: "വിശുദ്ധമായത്"
ഭരണസം‌വിധാനം City
ജില്ല
ജനസംഖ്യ 933,200[1] (2012)
Jurisdiction 125,156 dunams (125.2 km²)
മേയർ Nir Barkat
വെബ്സൈറ്റ് www.jerusalem.muni.il[i]
ജെറുസലേം കൃത്രിമോപഗ്രഹചിത്രത്തിൽ

ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് ജെറുസലേം. 125.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരത്തിൽ 732,100 ജനങ്ങൾ വസിക്കുന്നു. മെഡിറ്ററേനിയൻ കടലിനും ചാവ് കടലിനും ഇടയിലായി ജൂദിയൻ മലനിരകളിലാണ് ജെറുസലേം സ്ഥിതി ചെയ്യുന്നത്. ആധുനിക ജെറുസലേം പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായാണ് വളർന്നിരിക്കുന്നത്. ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം അമോര്യരുടെ നഗരമായിരുന്നു.ഇസ്രയേൽ ന്യായാധിപൻ ആയ ജോഷ്വായുടെ നേതൃത്വത്തിൽ ജറുസലേം പിടിച്ചടക്കി. പിന്നീട് യൂദാ ഗോത്രത്തിൻ്റെ അവകാശമായി ജറുസലേം നൽകി . പിന്നീട് ദാവീദ് രാജാവിൻ്റെ മകൻ സോളമൻ രാജാവ് അവിടെ ഒന്നാമത്തെ ജൂത ക്ഷേത്രം നിർമ്മിച്ചു.ബി.സി 586-ൽ ബാബിലോണിയാക്കാരും എ.ഡി 70-ൽ റോമാക്കാരും നഗരം നശിപ്പിച്ചു. 135-ൽ റോമാ ചക്രവർത്തി ഹഡ്രിയൻഏലിയ കാപ്പിറ്റോളിന എന്ന പേരിൽ നഗരം പുനർനിർമ്മിച്ചു. 614-ൽ പേർഷ്യക്കാർ നഗരം നശിപ്പിച്ചു. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറുസലേമിനു വേണ്ടി പൊരുതി. 1947-ൽ ഇസ്രയേലിനും ജോർദ്ദാനുമായി നഗരം ഭാഗിക്കപ്പെട്ടു.1967-ൽ ആറു ദിന യുദ്ധത്തിൽ ഇസ്രയേൽ പൂർണ്ണമായും ജറുസലേം നഗരം പിടിച്ചെടുത്തു.1980-ൽ തലസ്ഥാനമായി ഇസ്രയേൽ ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാൽ ഈ പദവി ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല.ജോർദ്ദാൻ നദിയിൽ നിന്നും 30 കി.മി അകലെയുള്ള ജൂദിയയിലെ സിയോൻ, മോറിയ കുന്നുകളാണ് ജറുസലേമിന്റെ സ്ഥാനം നഗരം ചുറ്റിയുള്ള കോട്ടകൾ തുർക്കി രാജാവായ സുലൈമാൻ 1536-1539-ൽ പണിത വയാണ്.ജറുസലേമിലെ പഴയ നഗരം വിലാപ മതിൽ അഥവാ കരയുന്ന മതിൽ ജൂതൻമാരുടെ രണ്ടാം ക്ഷേത്രത്തിന്റെ അവശിഷ്ടമെന്ന് കരുതപ്പെടുന്നു. യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങളും നടന്നത് ജറുസലേമിലാണ്. ജറുസലേമിനെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാക്കുന്നു. ക്രിസ്തുവിന് മുൻപ് 10-ആം നൂറ്റാണ്ടിൽ ദാവീദ് രാജാവിന്റെ കാലം മുതൽ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് യഹൂദജനത കരുതുന്നു. ക്രിസ്തീയ മതത്തിൽ പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്. ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ കണക്കാക്കപ്പെടുന്നു. 1860 വരെ നഗരത്തെ മുഴുവൻ ചുറ്റിയിരുന്ന മതിലിനകത്ത് സ്ഥിതിചെയ്യുന്ന നഗരഭാഗം ഇന്ന് പുരാതന നഗരം എന്നാണ് അറിയപ്പെടുന്നത്. വെറും 0.9 ചതുരശ്രകിലോമീറ്റർ മാത്രമേ വിസ്തീർണമുള്ളുവെങ്കിലും മതപരമായ പ്രാധാന്യമുള്ള പല സ്ഥലങ്ങളും പുരാതന നഗരത്തിലാണ്. 1982ൽ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പുരാതന നഗരം പരമ്പരാഗതമായി നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ അവയുടെ അർമീനിയൻ, ക്രിസ്ത്യൻ‍, യഹൂദ, മുസ്ലീം പേരുകൾ 19-ആം നൂറ്റാണ്ടോടെയാണ് നിലവിൽ വന്നത്.

ഇന്ന്, ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. 1967-ലെ ആറ് ദിന യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത കിഴക്കൻ ജെറുസലേമാണ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത്. പലസ്തീൻ‌കാർ കിഴക്കൻ ജെറുസലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു.

ഖുദ്സ് തിരുത്തുക

പലസ്തീനിലെ ജെറുസലേം പട്ടണത്തിന്റെ അറബി പേരാണ് ഖുദ്സ് അല്ലെങ്കിൽ അൽ ഖുദ്സ് (അറബി: القُدس al-Quds),[i]. ഇസ്‌ലാം മത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുണ്യസ്ഥലങ്ങളിൽ ഒന്നായ അഖ്സ മസ്ജിദ് ഈ നഗരത്തിലാണ്.

ഇസ്‌ലാമിക ചരിത്രം തിരുത്തുക

AD 638ൽ ഖലീഫ ഉമർഇന്ടെ കാലത്താണ് ഖുദ്സ് മുസ്ലിങ്ങളുടെ അധീനതയിൽ വരുന്നത്. ഖാലിദ് ബിൻ വലീദ്ന്റെ നേതൃത്വത്തിൽ മുന്നേറിയ മുസ്‌ലിം സൈന്യത്തെ നേരിടാനാവാതെ ബൈസാന്റിയം സേന പിൻവാങ്ങിയപ്പോൾ മുസ്‌ലിം സൈന്യം ഖുദ്സിനു സമീപം എത്തി. ഖുദ്സിലെ ക്രിസ്ത്യൻ പാതിരി, ഖലീഫ ഉമർ(റ) നേരിട്ടു വന്നാൽ അധികാരം ഏൽപ്പിച്ചു കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയും അത് പ്രകാരം ഉമർ(റ) മദീനയിൽ നിന്ന് എത്തി ഖുദ്സിന്റെ അധികാരം സ്വീകരിക്കയും ആണ് ചെയ്തത്. കുതിര ലായമായി മാറ്റപ്പെട്ടിരുന്ന മസ്ജിദുൽ അഖ്സ അദ്ദേഹം പുനരുദ്ധരിച്ചു. പിന്നീട് അങ്ങോട്ട് ക്രിസ്റ്റൻസും മുസ്ലിംസും ജൂദന്മാരും ഒരുമിച്ച് അവിടെ തീർത്ഥാടനം നടത്തുകയും പ്രാർത്ഥന നിർവഹിച്ചും ഐക്യത്തോടെ നില്നിന്നുപോന്നു പിന്നീട് ഉമയ്യദ്, അബ്ബാസി ഖലീഫമാരുടെ കീഴിലായി. ഒന്നാം കുരിശു യുദ്ധത്തിൽ യൂറോപ്പിൽ നിന്നുള്ള കുരിശു സൈന്യം ഖുദ്സ് പിടിച്ചെടുക്കുകയും തൊഴിലാളികളും കുഞ്ഞുകുട്ടികളും സ്ത്രീകളും അടങ്ങുന്ന നഗരവാസികളായ മുസ്ലിംസിനെ പ്രേത്യേകം കൂട്ടക്കൊല ചെയ്യുകയും കിംഗ്‌ഡാം ഓഫ് ജെറുസലേം എന്ന പേരിൽ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിനു ശേഷം യുദ്ധത്തിലൂടെ വിജയിച്ചുകൊണ്ട് മുസ്ലിംസ് ആധിപത്യം തിരിച്ചെടുക്കുകയും അവിടെയുള്ള യൂറോപ്യൻ കുരിശ് പോരാളികളെ മാത്രം ബിസന്റീനിലേക്ക് തുരത്തുകയും പാവങ്ങളായ നഗരവാസികളോട് നന്മ ചെയ്യുകയും ചെയ്തു, പ്രധാനമായ മറ്റൊരു കാര്യം ശ്രദ്ധിക്കപ്പെട്ടത് ക്രിസ്ത്യൻ പള്ളികൾക് നേരെ അക്രമം നടത്താതെയും അത്പോലെ തന്നെ പരിസരവാസികളായ ജൂദന്മാരെയും ക്രിസ്ടിനികളെയും യൂറോപ്യൻ കുരിശ് പോരാളികളിൽ നിന്ന് പരമാവധി ഇസ്ലാമിക ഭരണകൂടം സംരക്ഷിച്ചു എന്നത് ആണ് . പിന്നീട് നൂറ്റാണ്ടുകളോളം മുസ്‌ലിം ആധിപത്യത്തിലാണ് ഖുദ്സ്.

പ്രിയോറി ഓഫ് സയോൺ

ചിത്രശാല തിരുത്തുക


 

അവലംബം തിരുത്തുക

  1. "40th Anniversary of the Reunification of Jerusalem". Israel Ministry of Foreign Affairs. 2007-05-16. Retrieved 2007-05-19. {{cite web}}: Check date values in: |date= (help)
  2. The Jerusalem Law states that "Jerusalem, complete and united, is the capital of Israel" and the city serves as the seat of the government, home to the President's residence, government offices, supreme court, and parliament. The United Nations and all member nations, in accordance with United Nations Security Council Resolution 478 (Aug. 20, 1980; 14-0, U.S. abstaining) which declares the Jerusalem Law "null and void" and calls on member states to withdraw their diplomatic missions from Jerusalem, refuse to accept the Jerusalem Law (see Kellerman 1993, പുറം. 140) and maintain their embassies in other cities such as Tel Aviv, Ramat Gan, and Herzliya (see the CIA Factbook Archived 2018-12-24 at the Wayback Machine. and Map of Israel). The Palestinian Authority sees East Jerusalem as the capital of a future Palestinian state and the city's final status awaits future negotiations between Israel and the Palestinian Authority (see "Negotiating Jerusalem", University of Maryland Archived 2006-05-14 at the Wayback Machine.). See Positions on Jerusalem for more information.


"https://ml.wikipedia.org/w/index.php?title=ജെറുസലേം&oldid=3980641" എന്ന താളിൽനിന്ന് ശേഖരിച്ചത്