ഖാലിദ് ബിൻ വലീദ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇസ്ലാമിക ചരിത്രത്തിലെ അതി പ്രഗൽഭനായ ഒരു മുസ്‌ലിം സേന നായകനാണ് ഖാലിദ് ഇബിൻ വലീദ്. മക്കയിലായിരുന്നു ജനനം. ആദ്യ കാലത്ത് പ്രവാചകൻ മുഹമ്മദിന് എതിരെ നടന്ന ഉഹ്ദ്, ഖൻദഖ് യുദ്ധങ്ങളിൽ പങ്കെടുത്തു. പിന്നീട് ഇസ്ലാം സ്വീകരിച്ച ഖാലിദ് മുഅത യുദ്ധത്തിൽ നിർണായക ഘട്ടത്തിൽ സേന നായകത്വം ഏറ്റെടുത്തു. പിന്നീട് പേർഷ്യൻ സാമ്രാജ്യത്തിനെതിരെയും ബൈസന്റൈൻ സാമ്രാജ്യതിനെതിരെയും നടന്ന പടയോട്ടങ്ങളിൽ ഒട്ടനവധി യുദ്ധങ്ങളിൽ മുസ്‌ലിം സൈന്യത്തെ വിജയത്തിലെത്തിച്ചു. അദ്ദേഹത്തിന്റെ ധീരതയും സൈനിക തന്ത്രങ്ങളും മൂലം പ്രവാചകൻ മുഹമ്മദ് ദൈവത്തിന്റെ പടവാൾ (സൈഫുല്ലാഹ്) എന്ന വിശേഷണം അദ്ദേഹത്തിന് നൽകുകയുണ്ടായി.
Khālid ibn al-Walīd خالد إبن الوليد | |
---|---|
Nickname | Sword of God |
ജനനം | 585-592 Mecca, Arabia |
മരണം | 642 Homs, Syria |
അടക്കം ചെയ്തത് | Khalid ibn al-Walid Mosque |
ദേശീയത | Rashidun Caliphate |
വിഭാഗം | Rashidun army |
ജോലിക്കാലം | 632–638 |
പദവി | Field Marshal |
യൂനിറ്റ് | Mobile guard |
Commands held | Commander-in-chief (632–634) Field commander (634–638) Commander of Mobile guard (634–638) Military governor of Iraq (633–634) Governor of Chalcis (637–638) |