യു.ആർ. അനന്തമൂർത്തി

കന്നട സാഹിത്യകാരൻ, ജ്ഞാനപീഠജേതാവ്

ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂർത്തി (കന്നട: ಯು. ಆರ್. ಅನಂತಮೂರ್ತಿ; ജനനം: ഡിസംബർ 21, 1932- ഓഗസ്റ്റ് 22, 2014) എന്ന യു.ആർ. അനന്തമൂർത്തി അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമാണ്.[1] കന്നടയിൽ നിന്നും ജ്ഞാനപീഠം നേടിയ 7 പേരിൽ ആറാമൻ ആണ് ഇദ്ദേഹം[2].ഇദ്ദേഹത്തിന്‌ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ 1980 കളിൽ വൈസ് ചാൻസലർ ആയി പ്രവർത്തിച്ചിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് 2014 ഓഗസ്റ്റ് 22 ന് അന്തരിച്ചു.[3]

യു.ആർ അനന്തമൂർത്തി
ജനനം21 ഡിസംബർ 1932
മെലിഗേ, തീർത്ഥഹള്ളി താലൂക്ക്, ഷിമോഗ ജില്ല, കർണ്ണാടക
മരണംഓഗസ്റ്റ് 22, 2014(2014-08-22) (പ്രായം 81)
തൊഴിൽപ്രൊഫസ്സർ, എഴുത്തുകാരൻ
ദേശീയതഇന്ത്യ
Genreആഖ്യായിക
അവാർഡുകൾജ്ഞാനപീഠം

ആദ്യകാല ജീവിതം

തിരുത്തുക

കർണാടകത്തിലെ ഷിമോഗ ജില്ലയിലെ തീർത്ഥഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തിൽ രാജഗോപാലാചാരിയുടെയും സത്യഭാമയുടെയും മകനായി 1932 ഡിസംബർ 21-ന് ജനിച്ചു.[4]ദൂർ‌വസപുര എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ്‌ ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം യൂനിവേഴ്‌സിറ്റി ഓഫ് മൈസൂരിൽ നിന്നും ബിരുദാനന്തര ബിരുദവും,ഇംഗ്ലണ്ടിൽ നിന്നും തുടർ പഠനവും നേടി.യൂനിവേഴ്‌സിറ്റി ഓഫ് ബർമ്മിങ്ഹാമിൽ(University of Birmingham) നിന്നും 1966-ൽ ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism) എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി[1]. എം.ജി സർവകലാശാലയിൽ വൈസ് ചാൻസലറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

'സംസ്‌കാര' എന്ന കൃതിയിലൂടെയാണ് നോവൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1996-ൽ പുറത്തിറങ്ങിയ 'സംസ്‌കാര' അടക്കം അഞ്ച് നോവലുകളും എട്ട് ചെറുകഥാ സമാഹാരങ്ങളും മൂന്ന് കവിതാ സമാഹാരങ്ങളും എഴുതിയിട്ടുണ്ട്. 'ഭാരതിപുര' എന്ന നോവൽ 2012-ലെ ദക്ഷിണേഷ്യൻ സാഹിത്യത്തിനുള്ള ഡി.എസ്.സി. പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും 2013-ലെ മാൻ ബുക്കർ പ്രൈസ് പുരസ്കാരത്തിൻറെ ചുരുക്കപ്പട്ടികയിലും ഉൾപ്പെട്ടിരുന്നു.[5]

പുരസ്കാരങ്ങൾ

തിരുത്തുക
  • 1984: കർണാടക രാജ്യോത്സവ പുരസ്കാരം
  • 1994: ജ്ഞാനപീഠം പുരസ്കാരം പുരസ്കാരം
  • 1995: മാസ്തി പുരസ്കാരം
  • 1998: പദ്മഭൂഷൺ[6]
  • 2008: കന്നഡ സർവ്വകലാശാല നൽകുന്ന നാഡോജ പുരസ്കാരം[7]
  • 2012 ഡി.ലിറ്റ്. കോൽക്കത്ത സർവ്വകലാശാല നൽകുന്ന ഹോണറിസ് കാസ [8]

ചെറുകഥാ സമാഹാരങ്ങൾ

തിരുത്തുക
  • എന്ദെന്ധിഗു മുഗിയാദ കതെ
  • മൗനി
  • പ്രഷ്നെ
  • ക്ലിപ് ജോയിന്റ്
  • ഘാത ശ്രദ്ധ
  • ആകാശ മട്ടു ബേക്കു
  • എറാഡു ദാഷകദ കതെഗാലു
  • ഐദു ദാഷകദ കതെഗാലു

നോവലുകൾ

തിരുത്തുക
  • സംസ്കാര
  • ഭാരതിപുര
  • അവസ്തെ
  • ഭാവ
  • ദിവ്യ
  • ഭാരതിരത്‌ന

നാടകങ്ങൾ

തിരുത്തുക
  • അവഹാനെ

കവിതാസമാഹാരങ്ങൾ

തിരുത്തുക
  • 15 പദ്യഗലു
  • മിഥുന
  • അജ്ജന ഹെഗാല സുക്കുഗാലു
  1. 1.0 1.1 "യു.ആർ.അനന്തമൂർത്തി". ഇന്റർനാഷണൽ ലിറ്ററേച്ചർ ഫെസ്റ്റിവൽ ബെർലിൻ. ഫൗണ്ടേഷൻ ഫോർ ആർട്ട് ആന്റ് പൊളിറ്റിക്സ് ആന്റ് ബെർലിനർ ഫെസ്റ്റിപിൽ, ജർമ്മൻ യുനെസ്കോ കമ്മിറ്റി. Retrieved 2007-06-28.
  2. "Jnanapeeth Awards". Ekavi foundation. Ekavi. Archived from the original on 2006-04-27. Retrieved 2007-06-28.
  3. "ജ്ഞാനപീഠം ജേതാവ് യു.ആർ.അനന്തമൂർത്തി അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 2014-08-22. Archived from the original on 2014-08-22. Retrieved 2014-08-22.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "അനന്തമൂർത്തിക്ക് ഇന്ന് 80 ആം പിറന്നാൾ". മാതൃഭൂമി ഓൺലൈൻ. 2012-12-21. Archived from the original on 2014-08-22. Retrieved 2014-08-22.{{cite news}}: CS1 maint: bot: original URL status unknown (link)
  5. "മാൻ ബുക്കർ പുരസ്‌കാരം നാളെ; യു.ആർ. അനന്തമൂർത്തി ചുരുക്കപ്പട്ടികയിൽ". മാതൃഭൂമി. 2013-05-21. Archived from the original on 2013-05-20. Retrieved 2013-05-21.
  6. "Bharat Ratna given to CS". Online webpage of Indian Express. Indian Express. Retrieved 2007-06-29.
  7. "Bellary: 'Nadoja' Awards Announced". Daiji World. 25 December 2008. Archived from the original on 2013-06-18. Retrieved 15 December 2010.
  8. "Annual Convocation". University of Calcutta. Archived from the original on 2012-05-28. Retrieved 2014-04-07.



"https://ml.wikipedia.org/w/index.php?title=യു.ആർ._അനന്തമൂർത്തി&oldid=3789388" എന്ന താളിൽനിന്ന് ശേഖരിച്ചത്