ഷിമോഗ ജില്ല
ഷിവമോഗ ജില്ല ഇന്ത്യയിൽ കർണാടക സംസ്ഥാനത്തിലെ ഒരു ജില്ലയാണ്. പശ്ചിമഘട്ടത്തിലെ മലനാട് പ്രദേശത്തിലാണ് ഇത് പ്രമുഖമായും സ്ഥിതി ചെയ്യുന്നത്. ഷിവമോഗ പട്ടണം ആണ് പ്രധാന ഭരണ കേന്ദ്രം. ജോഗ് വെള്ളച്ചാട്ടം ഇവിടുത്തെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രം ആണ്. 2011ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ 1,755,512 ആണ്.[3] ഭദ്രാവതി, ഹോസാനഗർ, സാഗർ, ഷിമോഗ, ശികാരിപുർ, സൊറാബ്, തീർത്ഥഹള്ളി എന്നിങ്ങനെ ഏഴു താലൂക്കുകൾ ആണുള്ളത്.[3]
ഷിമോഗ ജില്ല ಶಿವಮೊಗ್ಗ ಜಿಲ್ಲೆ Male Nadu | |
---|---|
district | |
Jog Falls in full flow during the monsoon season. | |
Country | India |
State | Karnataka |
Subdivision | |
Headquarters | Shimoga |
Talukas | Bhadravathi, Hosanagar, Sagar, Shikaripur, Shimoga, Sorab, Thirthahalli |
• Deputy Commissioner | M.V. Vedamurthi[1] |
• ആകെ | 8,495 ച.കി.മീ.(3,280 ച മൈ) |
(2011) | |
• ആകെ | 17,55,512[2] |
• ജനസാന്ദ്രത | 207/ച.കി.മീ.(540/ച മൈ) |
• Official | Kannada |
സമയമേഖല | UTC+5:30 (IST) |
PIN | 577201 to 577205 |
Telephone code | 08182 |
വാഹന റെജിസ്ട്രേഷൻ |
സാഗർ, ഹോസർനഗർ, ശിക്കാരിപൂർ, സൊറാബ് താലൂക്കുകൾ ചേർത്തു സാഗർ ജില്ല ഉണ്ടാക്കാനുള്ള ഒരു ആലോചന ഉണ്ട്.
പേരിന്റെ ഉത്ഭവം
തിരുത്തുകഷിവമോഗ ജില്ല പണ്ട് മണ്ട്ലി എന്നാണു അറിയപ്പെട്ടിരുന്നത്.[4] പേരിനെ കുറിച്ച് പല കഥകൾ നിലവിൽ ഉണ്ട്. പ്രധാനമായും ശിവനുമായി ബന്ധപെടുത്തിയുള്ളതാണ്. ശിവ-മുഖ, ശിവനെ-മൂഗു (മൂക്ക്), ശിവനെ- മൊഗേ (പൂക്കൾ) എന്നിങ്ങനെ പല പേരുകൾ രൂപാന്തരം പ്രാപിച്ചതാണ് എന്ന് പറയപ്പെടുന്നു. മറ്റൊരു കഥ നിലനിൽക്കുന്നത്. സിഹി-മൊഗേ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത് എന്നാണു. സിഹി-മൊഗേ എന്നാൽ മധുരപാത്രം എന്നർത്ഥം. ഈ കഥ പ്രകാരം ഷിമോഗയിൽ പണ്ട് മഹർഷി ദുർവാസാവിന്റെ ഒരു ആശ്രമം ഉണ്ടായിരുന്നു. അദ്ദേഹം തന്റെ മൺകലത്തിൽ മധുര ചെടി വര്ഗങ്ങള് തിളപ്പിച്ചിരുന്നു. കുറച്ചു കന്നുകാലി ഇടയന്മാർ ഇത് വഴി വരികയും ഈ മൺകലം കാണാൻ ഇടയാവുകയും ചെയ്തു. അങ്ങനെ അവർ ഈ സ്ഥലത്തിന് ഈ പേരിട്ടു.[5]
ചരിത്രം
തിരുത്തുകത്രേതാ യുഗത്തിൽ മാരീചാ വധം നടന്നത് തീർത്ഥഹള്ളിയിൽ ആണെന്ന് വിശ്വസിക്കുന്നു.[4] ഷിമോഗ മൂന്നാം നൂറ്റാണ്ടിൽ മൗര്യരാജവംശത്തിന്റെ കീഴിൽ ആയിരുന്നു. സതകർണി എഴുത്തുകൾ ശിക്കാരിപൂർ താലൂക്കിൽ കണ്ടെടുത്തിട്ടുണ്ട്.[6] 200 CEയിൽ, ശതവാഹന സാമ്രാജ്യം തകർന്നതിനു ശേഷം ഇവിടം കടമ്പകളുടെ കീഴിലായി. കന്നഡ ഭാഷയായ്ക്കു ഭരണ ഭാഷ പദവി നൽകിയത് കടമ്പകൾ ആണ്.[7] [8][9]
എട്ടാം നൂറ്റാണ്ടിൽ ഈ ജില്ല ഭരിച്ചത് രാഷ്ട്രകൂടർ ആയിരുന്നു. പിന്നീട് കല്യാണി ചാലുക്യാസ് കീഴ്പെടുത്തി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവരുടെ ശക്തി ക്ഷയിച്ചപ്പോൾ ഹൊയ്സല രാജവംശം ഇവിടം ഭരിച്ചു. ഹൊയ്സലക്കാരുടെ തോൽവിക്ക് ശേഷം വിജയനഗര സാമ്രാജ്യം ആയി. തളികോട്ട യുദ്ധത്തിൽ വിജയനഗര രാജവംശം തോറ്റപ്പോൾ കേളടി നായകാസ് ഭരിച്ചു. 1763ൽ ഹൈദരാലി കേളടികളെ കീഴടക്കുകയും ഷിമോഗയെ മൈസൂർ രാജവംശത്തിന്റെ കീഴിൽ ആക്കുകയും ചെയ്തു. പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന വരെ മൈസൂർ രാജവംശത്തിൽ ആയിരുന്നു.[10]എട്ടാം നൂറ്റാണ്ടിൽ ഈ ജില്ല ഭരിച്ചത് രാഷ്ട്രകുടാസ് ആയിരുന്നു. പിന്നീട് കല്യാണി ചാലുക്യാസ് കീഴ്പെടുത്തി[11]പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇവരുടെ ശക്തി ക്ഷയിച്ചപ്പോൾ ഹൊയ്സല രാജവംശം ഇവിടം ഭരിച്ചു.[12] ഹൊയ്സലക്കാരുടെ തോൽവിക്ക് ശേഷം വിജയനഗര സാമ്രാജ്യം ആയി.[13] തളികോട്ട യുദ്ധത്തിൽ വിജയനഗര രാജവംശം തോറ്റപ്പോൾ കേളടി നായകാസ് ഭരിച്ചു.[14] 1763ൽ ഹൈദരാലി കേളടികളെ കീഴടക്കുകയും ഷിമോഗയെ മൈസൂർ രാജവംശത്തിന്റെ കീഴിൽ ആക്കുകയും ചെയ്തു. പിന്നീട് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന വരെ മൈസൂർ രാജവംശത്തിൽ ആയിരുന്നു.[14]
ഭൂമിശാസ്ത്രം
തിരുത്തുകഷിമോഗ ജില്ല മലനാട് പ്രദേശത്തിലാണ് സ്ഥിതി ചെയ്യുന്നത്. 'മലനാടിലെക്കുള്ള കവാടം' എന്നും ഈ ഷിമോഗ അറിയപെടുന്നു. ഹാവേരി, ദാവനഗേരെ, ചിക്കമങ്ങളൂർ, ഉടുപ്പി, ഉത്തര കർണാടക എന്നീ ജില്ലകൾ ആണ് ചുറ്റും.8465 ചതുരശ്ര കി.മി ആണ് വിസ്താരം[15]
ജനസംഖ്യ കണക്കുകൾ
തിരുത്തുക2011 കാനേഷുമാരി പ്രകാരം ഷിമോഗയിൽ 1,755,512 ജനസംഖ്യ ഉണ്ട്,[16] ലിംഗാനുപാതം 995 സ്ത്രീകൾക്ക് 1000 പുരുഷന്മാർ ആണ്. 640ൽ 275ആം സ്ഥാനമാണ് ജനസംഖ്യയിൽ. [16] 80.5% ആണ് സാക്ഷരത.[16]
താലൂക് | കുടുംബങ്ങൾ | ജനസംഖ്യ | ആൺ | പെൺ |
---|---|---|---|---|
ഭദ്രാവതി | 71,771 | 338,989 | 171,917 | 167,072 |
ഹൊസനഗര | 23,358 | 115,000 | 57,392 | 57,608 |
സാഗര | 41,915 | 300,995 | 150,977 | 150,018 |
ശികാരിപുര | 41,389 | 213,590 | 108,344 | 105,246 |
ഷിമോഗ | 93,426 | 445,192 | 226,928 | 218,264 |
സോറബ് | 37,363 | 185,572 | 94,267 | 91,305 |
തീർത്ഥഹള്ളി | 32,002 | 143,207 | 70,734 | 72,473 |
അവലംബങ്ങൾ
തിരുത്തുക- ↑ "Who's Who". National informatics centre.
- ↑ "Shimoga:Census2011". census2011.co.in.
- ↑ 3.0 3.1 "Population Census 2011". Registrar General and Census Commissioner of India.
- ↑ 4.0 4.1 National informatics center.
- ↑ National Informatics Centre.
- ↑ Imperial Gazetteer of India: Provincial Series, Volume 2.
- ↑ Kapur, Kamlesh.
- ↑ B. L. Rice.
- ↑ G. Allen & Unwin.
- ↑ Sir William Wilson Hunter, Great Britain.
- ↑ B. N. Sri Sathyan.
- ↑ B. N. Sri Sathyan.
- ↑ B. R. Modak.
- ↑ 14.0 14.1 National Informatics Centre.
- ↑ National Informatics Centre.
- ↑ 16.0 16.1 16.2 "District Census 2011".
- ↑ "Sub-District Details".
- ↑ "City Census 2011". census 2011 website.