400 മീറ്റർ ഓട്ടത്തിൽ പ്രത്യേക ശ്രദ്ധപതിപ്പിക്കുന്ന ഇന്ത്യയിലെ പഞ്ചാബിൽ നിന്നുള്ള പ്രശസ്ത ഹ്രസ്വദൂര ഓട്ടക്കാരിയാണ് മൻജീത് കൗർ.ഇംഗ്ലീഷ്: Manjeet Kaur (ജനനം 4 ഏപ്രിൽ 1982) 4 × 400 മീറ്റർ റിലേ മത്സരത്തിൽ51.05 സെക്കന്റോടെ ഇന്ത്യൻ ദേശീയ റെക്കൊർഡ് ഭേദിച്ച ടീമിലെ അംഗമാണ് മഞ്ജീത്. 2004 ജൂലൈ 4 ആണ് ഈ മത്സരം ചെന്നൈയിൽ നടന്നത്. [1] 2001 നവംബർ മുതൽ നിലവിലിരുന്ന കെ.എം. ബീനാമോളുടെ പേരിലുള്ള റെക്കൊർഡ് ആണ് അന്ന് മഞ്ജിത് തിരുത്തിയത്.[2] അതോടെ 2004-ൽ ഏഥൻസിലെ സമ്മർ ഒളിമ്പിക്സ് മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടുകയും ചെയ്തു. .[3] ചിത്ര സോമൻ രാജ്‌വീന്ദർ കൗർ, കെ.എം. ബീനാമോൾ എന്നിവർ ചേർന്നുള്ള ടീമാണ് ഇപ്പോഴത്തെ 4 × 400 മീറ്റർ റിലേയിലെ ദേശീയ റെക്കോർഡിനുടമകൾ.[1][4] 100 ഓളം അന്തർദേശീയ മെഡലുകൾ വാരിക്കൂട്ടിയിട്ടുള്ള മൻജീത്, 2011 മുതൽ പഞ്ചാബ് പോലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടന്റ് ആയി ജോലി ചെയ്യുന്നു.

Manjeet Kaur
വ്യക്തിവിവരങ്ങൾ
ജനനം4 April 1982 (1982-04-04) (42 വയസ്സ്)
Sport

ജീവിതരേഖ

തിരുത്തുക

1982 ഏപ്രിൽ 4 നു പഞ്ചാബിലെ മുക്സ്തർ ജില്ലയിലെ [5] അബുൾ ഖരാന എന്ന ഗ്രാമത്തിൽ ജനിച്ചു. [6]അച്ഛൻ ഹർബജൻ സിങ്ങ് [7] സ്പോർട്സിൽ കമ്പമുള്ള ആളയിരുന്നു.[8] നാലു സഹോദരിമാരും ഒരു സഹോദരനും ഉണ്ട്. മഞ്ജിതിന്റെ ഉളയ സഹോദരൻ ദേവിന്ദർ സിങ്ങും ദേശിയ കായിക താരമാണ്. അച്ഛന്റെ താല്പര്യപ്രകാരം കായകാഭ്യാസം മുൻനിർത്തി13 വയസ്സുള്ളപ്പോൾ മൻജിതിന്റെ ജലന്ധറിലെ ബോർഡിങ്ങ് സ്കൂളിലാക്കി. 2015 മാർച്ചിൽ പ്രമുഖ ഹോക്കി താരമായ ഗുർവീന്ദർ സിങ് ചാന്ദിയെ വിവാഹം ചെയ്തു . [9]

കായികരംഗം

തിരുത്തുക

അന്തർദേശീയം

തിരുത്തുക

2004 ൽ ഏഥൻസിൽ വച്ചു നടന്ന സമ്മർ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് 4 × 400 മീറ്റർ റിലേയിൽ പങ്കെടുത്തു. അവിടെ വെച്ചാണ് അവരുടെ ടീം ഇന്നത്തെ നിലവിലുള്ള ദേശീയ റെക്കോറ്ഡ് പ്രകടനം കാഴ്ചവച്ചത്. 3.26.89 മിനിറ്റിൽ പൂർത്തിയക്കിയ ടിം പ്രാഥമിക റൗണ്ടിൽ മൂന്നാമതെത്തി.[1] [10]ബെയ്ജിങ്ങിൽ വച്ചു നടന്ന അടുത്ത സമ്മർ ഒളിമ്പിക്സിൽ വീണ്ടും ഇന്ത്യയെ പ്രതിനിധീകരിച്ചു 4 × 400 മീറ്റർ റിലേയിൽ പങ്കെടുത്തു. അന്നത്തെ ടീമിൽ സതി ഗീത, ചിത്ര കെ. സോമൻ, മൻദീൽ കൗർ എന്നിവരായിരുന്നു മറ്റംഗങ്ങൾ. 3:28.83 എടുത്ത് പ്രാഥമിക റൗണ്ടിൽ 7-ആം സ്ഥാനത്തെത്താനെ അവർക്ക് കഴിഞ്ഞുള്ളൂ. [11] 2005 ൽ കൊറിയയിലെ ഇഞ്ചെയൊനിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ സ്വർണ്ണം, അതേ മീറ്റിൽ തന്നെ 4 × 400 മീറ്റർ റിലേയിൽ സ്വർണ്ണം എന്നിവ നേടാനയി. 2006 മെൽബണിൽ വച്ചു നടന്ന കോമ്മൺവെൽത് ഗെയിംസിൽ 400 മീറ്റർ വ്യക്തിഗത ഓട്ടമത്സരത്തിൽ വെള്ളീ മെഡൽ കരസ്ഥമാക്കി

2006-ൽ ദോഹയിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത് 4 x 400 മീറ്റർ റിലേയിൽ ജേതാക്കളാവാൻ മ‌ൻജിത്തിന്റെ സംഘത്തിനു സാധിച്ചു.[12]അതേ സ്ഥലത്തുവച്ച് തന്നെ 400 മീറ്റർ ഫൃസ്വദൂരഓട്ട മത്സരത്തിൽ വെള്ളിമെഡൽ നേടിയിരുന്നു. സ്വർണ്ണം കസാഖിസ്ഥാന്റെ ഓൾഗ തെരെസ്കോവക്കായിരുന്നു. 2007 ജോർദാനിലെ അമ്മാനിൽ വച്ചു നടന്ന ലോക ചാമ്പ്യൻഷിപ്പിലെ 4 × 400 മീറ്റർ റിലേയിലും സ്വർണ്ണം നേടിയ ടീമിൽ അംഗമായിരുന്നു. 2009 ൽ ചൈനയിലെ ഗുവാങ്ഷോ യിൽ നറ്റന്ന 4 × 400 മീറ്റർ റിലേയിൽ വെള്ളിയും 400 മീറ്റർ വ്യക്തിഗത മീറ്റിൽ വെങ്കലവും നേടി. ഇതേ സ്ഥലത്ത് വച്ച് 2010 നടന്ന ഏഷ്യൻ ഗെയിംസിൽ 4 × 400 മീറ്റർ റിലേയിൽ സ്വർണ്ണം നേടാൻ മൻജിത്തിന്റെ ടീമിനു കഴിഞ്ഞു. [13]

2010 ലെ കോമ്മൺവെൽത്ത് ഗെയിംസിൽ മൻദീപ് കൗർ, സിനി ജോസ്, അശ്വിനി അക്കുഞ്ഞി എന്നിവരുമായി ചേർന്ന സംഘം സ്വർണ്ണമെഡൽ കർസ്ഥമാക്കി

പുരസ്കാരങ്ങൾ

തിരുത്തുക

2005 ൽ രാജ്യം അർജ്ജുന പുരസ്കാരം നൽകി ആദരിച്ചു [14] [15]

റഫറൻസുകൾ

തിരുത്തുക
  1. 1.0 1.1 1.2 "Official Website of Athletics Federation of India: NATIONAL RECORDS as on 21.3.2009". Athletics Federation of INDIA. Archived from the original on 24 ഡിസംബർ 2018. Retrieved 2 സെപ്റ്റംബർ 2009.
  2. "Beenamol erases P T Usha's record". Rediff.com. 23 നവംബർ 2001. Retrieved 4 ഒക്ടോബർ 2009.
  3. "Manjit, Seema set new marks". Sportstar. 3 ജൂലൈ 2004. Retrieved 4 ഒക്ടോബർ 2009.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Women's 4 x 400m team sets national mark". Rediff.com. 28 ജൂൺ 2004. Retrieved 4 ഒക്ടോബർ 2009.
  5. http://www.mapsofindia.com/villages/punjab/muktsar/malout/abul-khurana.html
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 13 ഓഗസ്റ്റ് 2011. Retrieved 1 മാർച്ച് 2017.
  7. http://www.veethi.com/india-people/manjit_kaur-profile-852-15.htm
  8. https://www.youtube.com/watch?v=_Qh06ws89fQ
  9. Neha, Arora (Mar 30, 2015). "Olympians wed: Star runner Manjeet Kaur ties knot with hockey champ Chandi chandigarh". ഹിന്ദുസ്ഥാൻ ടൈംസ്. Retrieved 2017. {{cite web}}: Check date values in: |access-date= (help)
  10. "Olympic Games 2004 – Results 08-27-2004 – 4x400 Metres Relay W Heats". IAAF. Archived from the original on 4 ജൂൺ 2009. Retrieved 4 ഒക്ടോബർ 2009.
  11. "Olympic Games 2008 – Results 08-22-2008 – 4x400 Metres Relay W Heats". IAAF. Archived from the original on 1 സെപ്റ്റംബർ 2009. Retrieved 4 ഒക്ടോബർ 2009.
  12. "Intense competition within the Indian team". Rediff.com. 5 മാർച്ച് 2008. Archived from the original on 9 മാർച്ച് 2008. Retrieved 4 ഒക്ടോബർ 2009.
  13. https://www.youtube.com/watch?v=DX1tBeyqrIw
  14. "Arjuna Award". webindia123.com. Archived from the original on 4 ജൂൺ 2011. Retrieved 4 സെപ്റ്റംബർ 2009.
  15. ചിത്ര, ഗാർഗ്ഗ് (2010). Indian Champions: Profiles of Famous Indian Sportspersons. ന്യൂഡൽഹി: രാജ് പാൽ ആൻഡ് സൺസ്. ISBN 978-81-7028-852-7.

പുറമേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മൻജീത്_കൗർ&oldid=3789336" എന്ന താളിൽനിന്ന് ശേഖരിച്ചത്