മൈ നേം ഈസ് ഖാൻ

2010 കരൺ ജോഹർ ചിത്രം

കരൺ ജോഹർ സം‌വിധാനം ചെയ്ത് 2010 ഫെബ്രുവരി 12-ന്‌[1] പുറത്തിറങ്ങിയ ഒരു ബോളിവുഡ് ചലച്ചിത്രമാണ്‌ മൈ നേം ഈസ് ഖാൻ ( ഉർദു: مائی نیم از خان , ഹിന്ദി: माय नेम इज़ ख़ान‌ ). ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്‌. ചിത്രത്തിന്റെ തിരക്കഥ ഷിബാനി ബാത്തിജയും, നിർമ്മാണം ഹീരൂ യാഷ് ജോഹാറും, ഗൗരി ഖാനും നിർ‌വ്വഹിച്ചിരിക്കുന്നു.[2][3] ഈ ചലച്ചിത്രത്തിന്റെ വിതരണം ഫോക്സ് സ്റ്റാർ എന്റർടൈൻമെന്റാണ്‌ നിർ‌വ്വഹിച്ചിരിക്കുന്നത്[4]. ഛായാഗ്രഹണം രവി. കെ. ചന്ദ്രനും, സംഗീതം ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെൻഡ്‌ൺസ എന്നിവർ ചേർന്നും നിർ‌വ്വഹിച്ചിരിക്കുന്നു. നൃത്ത സം‌വിധാനം ഫാറാ ഖാനും, ഗാനരചന നിരഞ്ജൻ അയ്യങ്കാറുമാണ്‌ നിർ‌വ്വഹിച്ചിരിക്കുന്നത്.[5] വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് റെഡ് ചില്ലീസ് വി.എഫ്.എക്സ്. ആണ്‌.[6]

മൈ നേം ഈസ് ഖാൻ
സംവിധാനംകരൺ ജോഹർ
നിർമ്മാണംഹീരൂ യാഷ് ജോഹാർ
ഗൗരി ഖാൻ
രചനകഥയും തിരക്കഥയും:
ഷിബാനി ബാത്തിജ
സംഭാഷണം:
ഷിബാനി ബാത്തിജ
നിരഞ്ജൻ അയ്യങ്കാർ
അഭിനേതാക്കൾഷാരൂഖ് ഖാൻ
കാജോൾ
സംഗീതംശങ്കർ-എഹ്‌സാൻ-ലോയ്
ഛായാഗ്രഹണംരവി കെ. ചന്ദ്രൻ
ചിത്രസംയോജനംദീപ ഭാട്ടിയ
വിതരണംഫോക്സ് സെർച്ച്ലൈറ്റ് പിക്‌ചേർസ്
റിലീസിങ് തീയതി12 ഫെബ്രുവരി 2010 (global)[1]
രാജ്യംഇന്ത്യ
ഭാഷഉർദു ഹിന്ദി
ഇംഗ്ലീഷ്
സമയദൈർഘ്യം161 മിനുട്ടുകൾ [1]

മൈ നേം ഈസ് ഖാന്റെ ആദ്യ പ്രദർശനം അബുദാബിയിൽ 2010 ഫെബ്രുവരി 10-ന്‌ നടക്കുകയുണ്ടായി[7]. ആഗോള വ്യാപകമായി ഈ ചിത്രം 2010 ഫെബ്രുവരി 12-ന്‌ പുറത്തിറങ്ങി[1]. അറുപതാമത് ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായി ഈ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[8]. ഈ ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ വിമാനത്താവള സുരക്ഷാ പരിശോധനയിലും, ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

കഥാപാത്രങ്ങളും അഭിനേതാക്കളുംതിരുത്തുക

നടൻ/നടി കഥാപാത്രം
ഷാരൂഖ് ഖാൻ റിസ്‌വാൻ ഖാൻ
കാജോൾ മന്ദിര
കെയ്റ്റി എ. കേനെ സാറാ
കെന്റൺ ഡ്യൂട്ടി റെസ്സെ ഗാറിക്
ബെന്നി നീവ്സ് ഡിറ്റക്ടീവ് ഗാർസിയ
ക്രിസ്റ്റഫർ ബി. ഡൻ‌കാൻ ബരാക്ക് ഒബാമ
ജിമ്മി ഷേർഖിൽ സക്കീർ ഖാൻ
സോണിയ ജെഹാൻ ഹസീന ഖാൻ
പർ‌വീൺ ഡബാസ് ബോബി അഹൂജ
അർജ്ജുൻ മാത്തൂർ രാജ്
സുഗന്ധ ഗാർഗ് കോമൾ
സറീന വാഹബ് റിസ്‌വാന്റെ അമ്മ
തനയ് ചെഡ്ഡ റിസ്‌വാൻ ഖാന്റെ കുട്ടിക്കാലം
നവനീത് നിഷാൻ
ശീതൾ മേനോൻ രാധ
അർജൻ അഹൂജ
യുവൻ മക്കാർ
ജെന്നിഫർ എക്കോൾസ്
അദ്രീൻ കലി തുമെർ
മിഖായേൽ അർണോൾഡ് ആറു വയസ്സുള്ള റെസ്സെ
ഡൊമനിക് രെൻഡ മാർക്ക് ഗാരിക്
എസ്.എം. സഹീർ
ആരിഫ് സക്കാരിയ ഫൈസൽ റഹ്മാൻ
വിനയ് പഥക് ജിതേഷ്
സുമീത് രാഘവൻ [6]

പുരസ്കാരങ്ങൾതിരുത്തുക

പുരസ്കാരം ഇനം ലഭിച്ചത്
2011 ഫിലിം ഫെയർ പുരസ്കാരം[9] ഏറ്റവും നല്ല സംവിധായകൻ കരൺ ജോഹർ
ഏറ്റവും നല്ല നടൻ ഷാരൂഖ് ഖാൻ
ഏറ്റവും നല്ല നടി കാജോൽ
സീ സിനി അവാർഡ്[10] മികച്ച പുരുഷ അഭിനേതാവ് ഷാരൂഖ് ഖാൻ
മികച്ച സംവിധായകൻ കരൺ ജോഹർ
മികച്ച പിന്നണി ഗായിക റിച്ച ശർമ – "സജദ"
മികച്ച കഥ കരൺ ജോഹർ
ശിബാനി ഭതീജ
മികച്ച ശബ്ദാലങ്കാരം ദിലീപ് സുബ്രമണ്യം
മികച്ച മാർക്കറ്റഡ് ചലച്ചിത്രം കരൺ ജോഹർ
2011 സ്റ്റാർ സക്രീൻ അവാർഡ്[11] മികച്ച നടൻ (ജനപ്രിയ) ഷാരൂഖ് ഖാൻ
മികച്ച സംഗീത സംവിധായകനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് ശങ്കർ എഹസാൻ ലോയ്
Ramnath Goenka Memorial Award കരൺ ജോഹർ
6-മത് അപ്സര ഫിലിം & ടെലിവിഷൻ പ്രൊഡ്യൂസേഴ്സ് ഗ്യിൽഡ് അവാർഡ്[12] മികച്ച സംവിധായകൻ
മികച്ച നടൻ (റീഡേഴ്സ് ചോയിസ്) ഷാരൂഖ് ഖാൻ
അന്തർദേശീയ ഇന്ത്യൻ ചലച്ചിത്ര അക്കാദമി പുരസ്കാരം'[13][14] മികച്ച സംവിധായകൻ കരൺ ജോഹർ
മികച്ച നടൻ ഷാരൂഖ് ഖാൻ
മികച്ച ഗാനരചന നിരഞ്ജൻ അയ്യങ്കർ (ഗാനം: സജദ )
മികച്ച പിന്നണി സംഗീതം ശങ്കർ എഹസാൻ ലോയ്
മികച്ച കഥ ശിബാനി ഭതീജ
ബിഗ് സ്റ്റാർ എന്റർടൈൻമെന്റ് അവാർഡ് മികച്ച സിനിമ ധർമ പ്രൊഡക്ഷൻസ്
റെഡ് ചില്ലീസ് എന്റർടൈൻമെന്റ്
മികച്ച സംഗീതത്തിനുള്ള ബിഗ് സ്റ്റാർ അവാർഡ് ശങ്കർ എഹസാൻ ലോയ്
ദ ഗ്ലോബൽ ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ ഹോണേർസ്[13] മികച്ച നടൻ (മുഖ്യ കഥാപാത്രം ) ഷാരൂഖ് ഖാൻ
മികച്ച അഭിനേതാവ് (സഹനടി) സറീന വഹാബ്

ഗാനങ്ങൾതിരുത്തുക

ട്രാക്ക് ഗാനം പാടിയത് സംഗീതം ദൈർഘ്യം
1 "സജദ" റാഹത്ത് ഫത്തെഹ് അലി ഖാൻ, ശങ്കർ മഹാദേവൻ, റിച്ച ശർമ ശങ്കർ-എഹസാൻ-ലോയ് 6:05
2 "നൂറെ-ഖുദാ" അദ്നാൻ സമി, ശങ്കർ മഹാദേവൻ, ശ്രേയ ഘോഷാൽ ശങ്കർ-എഹസാൻ-ലോയ് 6:37
3 "തേരേ നൈനാ" ഷഫ്കത്ത് അമാനത്ത് അലി ശങ്കർ-എഹസാൻ-ലോയ് 4:38
4 "അല്ലാഹ് ഹി റെഹം" റാഷിദ് ഖാൻ ശങ്കർ-എഹസാൻ-ലോയ് 4:01
5 "ഖാൻ തീം" സ്ട്രിങ്സ് ഇന്ദ്രജിത്ത് ശർമ 2:43
6 "രങ്ഗ് ദേ" ശങ്കർ മഹാദേവൻ, സൂരജ് ജഗൻ ശങ്കർ-എഹസാൻ-ലോയ് 3:45

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 "MY NAME IS KHAN". British Board of Film Classification. 2010-02-04. ശേഖരിച്ചത് 2010-02-04.
  2. "Cinema India". Rutgers University Press. ശേഖരിച്ചത് 2007–08–01. {{cite web}}: Check date values in: |accessdate= (help)
  3. Admin, Net (2009-02-13). "Film KHAN a true story: Karan Johar". Bolywoodz.net. മൂലതാളിൽ നിന്നും 2009-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-21.
  4. Bhushan, Nyay (2009-08-07). "Fox Star to distribute 'Khan'". The Hollywood Reporter. പുറം. 8. ശേഖരിച്ചത് 2009-09-05.[പ്രവർത്തിക്കാത്ത കണ്ണി]
  5. "My Name Is Khan: Music Review". മൂലതാളിൽ നിന്നും 2010-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-02-13.
  6. 6.0 6.1 "Official Website: Cast".
  7. Coker, Margaret (2010-02-10). "Shah Rukh Khan Premieres New Film, "My Name Is Khan"". Wall Street Journal. ശേഖരിച്ചത് 2010-02-10.
  8. "My Name is Khan selected for Berlin Film Festival". DNA. 2009-12-15. ശേഖരിച്ചത് 2009-12-15.
  9. "Shah Rukh and Kajol grab the top spot at 56th Filmfare Awards". Zee News. 2011.
  10. "Hrithik, SRK top Zee Cine Awards". Hindustan Times. January 15, 2011. ശേഖരിച്ചത് October 26, 2015.
  11. "Winners of 17th Annual Star Screen Awards 2011". Bollywood Hungama. ശേഖരിച്ചത് 7 January 2011.
  12. "Winners of 6th Apsara Film & Television Producers Guild Awards". Bollywood Hungama. 11 January 2011.
  13. 13.0 13.1 "My Name Is Khan : Awards and Nominations". Bollywood Hungama. ശേഖരിച്ചത് 16 August 2011.
  14. ""Dabangg", "My Name Is Khan" win awards". The Hindu. June 28, 2011. ശേഖരിച്ചത് October 26, 2015.

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മൈ_നേം_ഈസ്_ഖാൻ&oldid=3674415" എന്ന താളിൽനിന്ന് ശേഖരിച്ചത്