മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ നന്നംമുക്ക് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് മൂക്കുതല. തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചങ്ങരംകുളത്തുനിന്ന് മൂന്ന് കിലോമീറ്റർ പടിഞ്ഞാറുമാറിയാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തിൽ പ്രസിദ്ധമായ മൂന്ന് ദേവീക്ഷേത്രങ്ങളും ഒരു ശിവക്ഷേത്രവും ഒരു നരസിംഹമൂർത്തിക്ഷേത്രവുമുണ്ട്. ഇവിടങ്ങളിലെല്ലാം പ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യരാണെന്ന് വിശ്വസിയ്ക്കപ്പെടുന്നു. മേലേക്കാവ്, കീഴേക്കാവ്, കണ്ണേങ്കാവ് എന്നിവയാണ് ദേവീക്ഷേത്രങ്ങൾ. ഇവ ഒറ്റ ക്ഷേത്രമായാണ് ഗണിയ്ക്കപ്പെട്ടിട്ടുള്ളത്. മറ്റ് ക്ഷേത്രങ്ങൾ അല്പം മാറിയാണ് സ്ഥിതിചെയ്യുന്നത്.

ഐതിഹ്യം

തിരുത്തുക

ഒരിയ്ക്കൽ, ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന വഴിയിലൂടെ സഞ്ചരിയ്ക്കുകയായിരുന്ന ശങ്കരാചാര്യർക്ക് അടുത്തൊരു സ്ഥലത്ത് അതിദിവ്യമായ ഒരു തേജസ്സ് കാണാനിടയായി.

"https://ml.wikipedia.org/w/index.php?title=മൂക്കുതല_ക്ഷേത്രങ്ങൾ&oldid=4095171" എന്ന താളിൽനിന്ന് ശേഖരിച്ചത്