കർണാടക, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ആരാധിച്ചുവരുന്ന പരാശക്തിയുടെ ഒരു രൂപമാണ് മൂകാംബിക. വിശ്വപ്രസിദ്ധമായ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തി എന്ന രീതിയിൽ പ്രസിദ്ധയാണ് ഈ ദേവി. വിശ്വാസപ്രകാരം മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ പ്രധാനപ്പെട്ട മൂന്ന് ദേവീസങ്കല്പങ്ങളുടെ സംഗമരൂപമാണ് മൂകാംബിക. ഇതുകൂടാതെ, ത്രിമൂർത്തികളുടെ സങ്കല്പവും ഇവിടെയുണ്ട്. ഏറ്റവും പ്രസിദ്ധമായ കൊല്ലൂർ മൂകാംബികാക്ഷേത്രം കൂടാതെ വേറെയും പലയിടങ്ങളിൽ ഈ ദേവിയ്ക്ക് ക്ഷേത്രങ്ങളുണ്ട്. അവയിൽ ഭൂരിപക്ഷവും കേരളത്തിലാണെന്നത് ശ്രദ്ധേയമാണ്. മൂകാംബികാദേവിയ്ക്ക് കേരളത്തോടും കേരളീയരോടുമുള്ള സ്നേഹത്തെക്കുറിച്ച് നിരവധി കഥകളുണ്ട്. എന്നെങ്കിലും മലയാളികൾ വരാതായാൽ ദേവി കേരളത്തിലേയ്ക്ക് പോകും എന്ന വിശ്വാസം വരെ ഇതുമായി ബന്ധപ്പെട്ടുണ്ട് ഗോകർണ്ണത്തിനും കന്യാകുമാരിയ്ക്കുമിടയിൽ സ്ഥിതിചെയ്തിരുന്ന പുരാതനകേരളത്തിന്റെ രക്ഷയ്ക്കായി പരശുരാമൻ കുടിയിരുത്തിയ നാല് അംബികമാരിൽ വടക്കേ അറ്റം കാക്കുന്ന അംബികയായിരുന്നു മൂകാംബിക എന്നാണ് സങ്കല്പം. തെക്കേ അറ്റം കന്യാകുമാരിയിലെ ബാലാംബികയും, പടിഞ്ഞാറേ അറ്റം കൊടുങ്ങല്ലൂരിലെ ലോകാംബികയും, കിഴക്കേ അറ്റം പാലക്കാടിനടുത്ത് കല്ലേക്കുളങ്ങരയിലെ ഹേമാംബികയും കാക്കുന്നു എന്നും സങ്കല്പമുണ്ട്. ഗുരുവായൂരപ്പനെയും അയ്യപ്പനെയും പോലെ കേരളീയ ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളാണ് മൂകാംബികാദേവിയും.

മൂകാംബികാ തത്ത്വം, വിശ്വാസം

തിരുത്തുക

കലകളുടെ അമ്മ എന്നാണ് മൂകാംബിക അറിയപ്പെടുന്നത്. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ശിവശക്തി ഐക്യരൂപേണ കുടികൊള്ളുന്ന മൂകാംബികാദേവി രാജ്ഞിയായും ബാലികയായും ആരാധിയ്ക്കപ്പെടുന്നുണ്ട്. മൂന്നുഭാവങ്ങളോടുകൂടിയ ദേവിയാണെങ്കിലും മൂകാംബികാദേവിയ്ക്ക് മൂന്നുസമയങ്ങളിൽ മൂന്നുരീതിയിലുള്ള പ്രത്യേക പൂജയില്ല. ഭക്തർക്ക് ഇഷ്ടമുള്ള രീതിയിൽ സങ്കൽപ്പിയ്ക്കാം. മൂകാംബിക ഭക്തർക്ക് ശക്തിയും വിദ്യയും ഐശ്വര്യവും നൽകുമെന്നാണ് ഫലം. മഹാസരസ്വതിസാന്നിധ്യമുള്ള ക്ഷേത്രമായതിനാൽ ഭഗവതിയെ ഉപാസിച്ചാൽ കലാസാഹിത്യ തൊഴിൽ മേഖലകളിൽ ഉയർച്ച ഉണ്ടാകുമെന്നാണ് വിശ്വാസം. അതിനാൽ വിദ്യാർത്ഥികളും കലാ-സാഹിത്യ-സിനിമാമേഖലകളിലെ പ്രമുഖരും മൂകാംബികാക്ഷേത്രങ്ങൾ ധാരാളമായി സന്ദർശിയ്ക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾ മൂകാംബികാദർശനം നടത്തിയാൽ വിദ്യാഭ്യാസ ഉന്നതിയും ബുദ്ധിശക്തിയും വാക്ചാതുരിയും സിദ്ധിയ്ക്കുമെന്നാണ് വിശ്വാസവും പലരുടെയും അനുഭവവും. മഹാലക്ഷ്മീപ്രധാനമായ ക്ഷേത്രമായതിനാൽ സർവ ഐശ്വര്യങ്ങൾക്കും ബിസിനസ്‌-തൊഴിൽ രംഗത്തെ ഉയർച്ചകൾക്കും സാമ്പത്തിക തകർച്ചകൾക്കും ഇവിടുത്തെ ദർശനം ഫലപ്രദമെന്ന് വിശ്വാസികൾ കരുതുന്നു. മഹാകാളീസാന്നിധ്യം വഴി ഭക്തർക്ക് എന്തും തരണം ചെയ്യാനുള്ള ശക്തിയും വീര്യവും രോഗമുക്തിയും സിദ്ധിക്കുമെന്നാണ് വിശ്വാസം. ലോകനാഥയായ ആദിപരാശക്തി തന്നെയാണ് മൂകാംബിക. പരമാത്മാവും, പ്രകൃതിയും, വികൃതിയും, ബുദ്ധിയും, കലാകാവ്യങ്ങളും, പരബ്രഹ്മവും, കുണ്ഡലിനി ശക്തിയുമെല്ലാം ഭഗവതി എന്ന് ഭക്തർ വിശ്വസിക്കുന്നു. "ദുർഗ്ഗതിനാശിനി" ആയിട്ടാണ് ദുർഗ്ഗയെ സങ്കല്പിച്ചിരിക്കുന്നത്. നല്ല പ്രവർത്തികൾ ചെയ്യാനുള്ള ഈശ്വരന്റെ പ്രചോദനമായ "ഇച്ഛാശക്തി, ക്രിയാശക്തി, ജ്ഞാനശക്തി" എന്നിവയുടെ പ്രതീകമാണ് ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ. അങ്ങനെ ഇവയെല്ലാം ചേർന്ന ഭാവമായി മൂകാംബികയെ കണ്ടുവരുന്നു.

വിഗ്രഹരൂപം

തിരുത്തുക

ബഹുബേരസമ്പ്രദായം (ഒരേ ശ്രീകോവിലിൽ ഒന്നിലധികം വിഗ്രഹങ്ങൾ പൂജിയ്ക്കുന്ന സമ്പ്രദായം) അനുവർത്തിച്ചുവരുന്ന സങ്കല്പമാണ് മൂകാംബികാദേവിയുടേത്. മുകളിൽ സ്വർണ്ണരേഖയോടുകൂടിയ സ്വയംഭൂവായ ഒരു ജ്യോതിർലിംഗവും, ദേവിയുടെ വാസസ്ഥാനമായി കണക്കാക്കപ്പെടുന്ന ശ്രീചക്രവും അടങ്ങുന്നതാണ് ദേവിയുടെ മൂലസങ്കല്പം. കൂടാതെ, ഏകദേശം നാലടി ഉയരം വരുന്ന, പഞ്ചലോഹനിർമ്മിതമായ ഒരു വിഗ്രഹവും ഇവിടെയുണ്ട്. നാലുകൈകളോടുകൂടി, പുറകിലെ വലതുകയ്യിൽ ശ്രീചക്രവും, പുറകിലെ ഇടതുകയ്യിൽ ശംഖും മുന്നിലെ ഇടതുകയ്യിൽ അഭയമുദ്രയും മുന്നിലെ വലതുകയ്യിൽ വരദമുദ്രയും ധരിച്ച്, ഇരുകാലുകളും മടക്കിവച്ചിരിയ്ക്കുന്ന ദേവിയുടെ രൂപത്തിലാണ് ഈ വിഗ്രഹം. ഇതിൽ ആദ്യത്തെ രൂപങ്ങൾ പരശുരാമനും രണ്ടാമത്തെ രൂപം ആദിശങ്കരാചാര്യരും പ്രതിഷ്ഠിച്ചതാണെന്ന് ഐതിഹ്യമുണ്ട്. ഈ മൂന്നുരൂപങ്ങളും കിഴക്കോട്ട് ദർശനമായാണ് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഇവിടെയുള്ള ജ്യോതിർലിംഗം അതിവിശേഷമാണ്. ശ്രീചക്രപീഠത്തിൽ, മുകളിൽ സ്വർണ്ണരേഖയോടുകൂടിയ ഈ ജ്യോതിർലിംഗത്തെ, മേൽപ്പറഞ്ഞ രേഖ രണ്ടായി പകുത്തിട്ടുണ്ട്. ഇതിൽ വലത്തെ ഭാഗം ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളെയും ഇടത്തെ ഭാഗം മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ പരാശക്തിയുടെ മൂന്ന് രൂപങ്ങളെയും പ്രതിനിധീകരിയ്ക്കുന്നു. ജ്യോതിർലിംഗത്തിന്റെ നേരെ മുകളിലായല്ല സ്വർണ്ണരേഖയുള്ളത്, മറിച്ച് അല്പം വലത്തോട്ടുമാറിയാണ്. അതിനാൽ ദേവിമാരെ പ്രതിനിധീകരിയ്ക്കുന്ന ഭാഗത്തിന് വലുപ്പം കൂടുതലാണ്. ഇതുകാരണമാണ് ദേവീപ്രാധാന്യമുള്ള സ്ഥലമായി മൂകാംബികാക്ഷേത്രം മാറിയത്. എങ്കിലും, ത്രിമൂർത്തികളെ, അവരിൽ തന്നെ വിശേഷിച്ച് ശിവനെ, ഇവിടെ തുല്യപ്രാധാന്യത്തോടെ ആരാധിച്ചുവരുന്നുണ്ട്. ശിവ-ശക്തി ഐക്യസ്വരൂപിണിയായാണ് ദേവിയെ കണ്ടുവരുന്നത്. അതിനാൽത്തന്നെ മൂകാംബികാക്ഷേത്രം, നൂറ്റെട്ട് ശിവാലയങ്ങളിലും നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലും ഒരേ സമയം ഇടംപിടിച്ചിട്ടുണ്ട്. ശിവസാമീപ്യത്തിൽ കുടികൊള്ളുന്നതിനാൽ ദേവിയെ പാർവ്വതിയായും കണക്കാക്കിവരുന്നു. ഇങ്ങനെ ദേവിയുടെ എല്ലാവിധ രൂപങ്ങളെയും ഒന്നിച്ചുകാണുന്നതിനാൽ മൂകാംബികാ ദർശനം അതിവിശേഷമായി കണക്കാക്കപ്പെടുന്നു.

ഐതിഹ്യങ്ങൾ

തിരുത്തുക

ക്ഷേത്രപ്രതിഷ്ഠ, സ്ഥലനാമം

തിരുത്തുക

ശങ്കരാചാര്യരുടെ വരവ്

തിരുത്തുക

മുട്ടസ്സ് നമ്പൂതിരി

തിരുത്തുക

മുണ്ടേമ്പിള്ളി കൃഷ്ണമാരാർ

തിരുത്തുക

മൂകാംബികയുടെ ഒരു ദിവസം

തിരുത്തുക

മൂകാംബികയുടെ പ്രധാന വഴിപാടുകൾ

തിരുത്തുക

ചണ്ഡികാഹോമം

തിരുത്തുക

മഹാത്രിമധുരം

തിരുത്തുക

കുങ്കുമാർച്ചന

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മൂകാംബിക&oldid=4005552" എന്ന താളിൽനിന്ന് ശേഖരിച്ചത്