പശ്ചിമഘട്ടത്തിലെ തദ്ദേശീയഇനമായ സസ്തനിയാണു് മുള്ളെലി[2] (ശാസ്ത്രീയനാമം: Platacanthomys lasiurus). മലബാർ സ്പൈനി ഡോർമൗസ് എന്നും അറിയപ്പെടുന്നു.

Malabar spiny dormouse
Temporal range: Late Miocene to Recent
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Blyth, 1859
Species:
P. lasiurus
Binomial name
Platacanthomys lasiurus
Blyth, 1859

മറ്റെലികൾക്കില്ലാത്ത വളരെയധികം സവിശേഷതകളുള്ള ഒരിനം ചുണ്ടെലിയാണിത്. തവിട്ടുനിറമുള്ളതും രോമങ്ങളോടുകൂടിയ നീളമുള്ള വാലുള്ളതുമായ ഇനമാണിത്. അതിന്റെ രോമങ്ങൾ കട്ടിയുള്ളതും ഇളം തവിട്ടുനിറമുള്ളതും അടിവശം ഇളം മഞ്ഞ നിറമുള്ളതുമാണ്. കണ്ണുകൾ ശ്രദ്ധേയമായതും വലുതുമാണ്. പിൻകാലുകളും വലുതാണ്.[3] മരത്തിലെ പൊത്തുകളിലാണ് ഇവ താമസിക്കുന്നത്. നിത്യഹരിതവനങ്ങളിലാണ് ഇവയെ ഇന്ന് കാണാവുന്നത്.

വലിപ്പം

തിരുത്തുക

ശരീരത്തിന്റെ മൊത്തം നീളം: 13-14 സെ.മീ.

വാൽ: 8-10.4 സെ.മീ.[4]

ഇവ വരണ്ട പ്രദേശത്തെ കുന്നുകളിലും വനങ്ങൾ കുറവുള്ള പ്രദേശത്തുമാണ് വസിക്കുന്നത്.

കാണപ്പെടുന്നത്

തിരുത്തുക

കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെയും കർണാടകത്തിനുവടക്കുള്ള ഷിമോഗവരെയുള്ള പശ്ചിമഘട്ടത്തിലും താഴെയുള്ള നിത്യഹരിതവണങ്ങളിലും കാണപ്പെടുന്നു.

ഈ ജീവി വംശനാശത്തിന്റെ വക്കിലാണ്.

ഏറ്റവും നന്നായി കാണാവുന്നത്

തിരുത്തുക

കലക്കാട്- മുണ്ടൻതുറൈ നാഷണൽ പാർക്ക്, തമിഴ്നാട്.

ഇതും കാണുക

തിരുത്തുക
  1. "Platacanthomys lasiurus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 17 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  3. "അപൂർവ്വമായ മുള്ളെലിയെ കണ്ടെത്തി". Archived from the original on 2021-08-05. Retrieved 5 ഓഗസ്റ്റ് 2021.{{cite news}}: CS1 maint: bot: original URL status unknown (link)
  4. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 227.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

  Media related to Platacanthomys lasiurus at Wikimedia Commons

"https://ml.wikipedia.org/w/index.php?title=മുള്ളെലി&oldid=3789086" എന്ന താളിൽനിന്ന് ശേഖരിച്ചത്